Month: June 2023

  • Kerala

    നടൻ ബിനു അടിമാലിയുടെയും ഉല്ലാസ് അരൂരിന്റെയും ആരോഗ്യനിലയില്‍ പുരോഗതി

    കൊച്ചി: പ്രശസ്ത ഹാസ്യ കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ ബിനു അടിമാലിയുടെയും ഉല്ലാസ് അരൂരിന്റെയും ആരോഗ്യനിലയില്‍ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബിനുവും എല്ലിന് പൊട്ടലേറ്റ ഉല്ലാസും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷിനെ കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഇദ്ദേഹത്തിന്റെ പരിക്കും ഗുരുതരമല്ല. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ ജില്ലയിലെ കയ്പംഗലത്തിന് സമീപത്ത് വെച്ചുണ്ടായ അപകടത്തില്‍ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. കലാകാരന്‍മാര്‍ സഞ്ചരിച്ച കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.

    Read More »
  • Kerala

    വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച്‌ വഴിയില്‍ തള്ളിയ ജിനാഫ് ചെറിയ പുള്ളിയല്ല

    താമരശ്ശേരിയിൽ കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച്‌ വഴിയില്‍ ഉപേക്ഷിച്ച കേസില്‍  പിടിയിലായ ജിനാഫ് ചെറിയ പുള്ളിയല്ല. മെയ് 28-നാണ് പുതുപ്പാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടു പ്രണയം നടിച്ച്‌ കാറില്‍ കയറ്റി വയനാട്ടിലും പിന്നീട് 30ന് വീണ്ടും നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി എറണാകുളത്തും കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചത്.മടങ്ങുന്ന വഴി കാറില്‍ വച്ചും ലോഡ്ജില്‍ വച്ചും മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുകയും ഒന്നാം തിയ്യതി താമരശേരി ചുരത്തില്‍ ഇറക്കി കടന്നുകളയുകയായിരുന്നു. വിദ്യാർത്ഥിനിയെ കാണാനില്ലെന്ന കോളേജ് അധികൃതരുടെ പരാതിയിലാണ് കല്‍പ്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫ് (32)നെ താമരശേരി ഡിവൈഎസ്പി അഷറഫ് തെങ്ങലകണ്ടിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തമിഴ്നാട്ടിലെ ചേരൻ നഗറില്‍ നിന്നും പിടികൂടിയത്. വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തും നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ് നാട്ടിലേക്കു കടന്നതായി…

    Read More »
  • Kerala

    തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കിലേക്ക്

    തിരുവനന്തപുരം: ശമ്ബളവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടങ്ങി. അമ്ബതുശതമാനം ശമ്ബളവര്‍ധന വേണമെന്നും കരാര്‍ നിയമനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ ഏഴ് സ്വകാര്യ ആശുപത്രികള്‍ക്കാണ് പണിമുടക്ക് നോട്ടീസ് നല്കിയിരുന്നത്. നീണ്ട സര്‍വീസുള്ള നഴ്‌സുമാര്‍ക്കുപോലും പല ആശുപത്രികളും പതിനായിരംമുതല്‍ പതിനയ്യായിരംവരെയാണ് ശമ്ബളം നല്കുന്നത്. 25 വര്‍ഷം കഴിഞ്ഞ ജീവനക്കാരെപ്പോലും സ്ഥിരപ്പെടുത്തുന്നില്ലെന്നും അസോസിയേഷൻ നേതാക്കള്‍ പറഞ്ഞു.   ചര്‍ച്ചയ്ക്കു തയ്യാറാകാത്ത സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ ജോലിക്കു കയറിയില്ല. മറ്റ് ആശുപത്രികളില്‍ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

    Read More »
  • NEWS

    കപ്പൽ സർവീസ് നടത്താൻ യോജിച്ച പ്രവർത്തനം നടത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

    തിരുവനന്തപുരം: ബേപ്പൂർ- യുഎഇ സെക്ടറിൽ യാത്രാ കപ്പൽ സർവീസ് എത്രയും വേഗം ആരംഭിക്കാൻ യോജിച്ച പ്രവർത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള മാരിടൈം ബോർഡും മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രാ കപ്പൽ പദ്ധതി യോഗം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേപ്പൂർ-ഗൾഫ് സെക്ടറിൽ ആദ്യം ചാർട്ടേഡ് യാത്രാ കപ്പൽ സർവീസും തുടർന്ന് സ്ഥിരം സർവീസും ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഊർജിത പ്രവർത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ: എം.കെ.അയ്യപ്പൻ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.മാരി ടൈം ബോർഡ്‌ ചെയർമാൻ എൻ. എസ്. പിള്ള അധ്യക്ഷത വഹിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി വിഷയം അവതരിപ്പിച്ചു. നോർക്ക റൂട്ട്സ് ജനറൽ മാനേജരും സർക്കാർ അഡീഷണൽ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ്…

    Read More »
  • Kerala

    അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

    തിരുവനന്തപുരം: അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്. സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.

    Read More »
  • Kerala

    കാസർകോട്  വനിതാഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

        കാസർകോട്:  യുവ വനിതാഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യാപാടിയിലെ ഗോപാലകൃഷ്ണ ഭട്ടിന്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യാണ് മരിച്ചത്. പല്ലവി ഇന്നലെ രാത്രി 12 മണിവരെ വീട്ടുകാരോട് സംസാരിച്ച ശേഷം തലകറങ്ങുന്നുവെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെ 7.30 മണി കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സംശയം തോന്നി കിടപ്പുമുറി തുറന്ന് നോക്കിയപ്പോള്‍ ജനല്‍ കമ്പിയില്‍ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മംഗ്ളൂറില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തോളം സുള്ള്യയില്‍ പ്രാക്ടീസ് ചെയ്ത് വന്നിരുന്നു. അടുത്തിടെയായി പ്രാക്ടീസിന് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബദിയടുക്ക എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മാനസിക പ്രയാസം ഉള്ളതിനാല്‍ മരിക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ടെന്നും മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. പല്ലവി കുറച്ചു നാളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചുവരികയായിരുന്നു. മൂന്ന് മാസമായി…

    Read More »
  • India

    സൂര്യകാന്തിക്ക് താങ്ങുവില നല്‍കണം; ദേശീയപാത ഉപരോധിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍

    ന്യൂഡല്‍ഹി: ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ സമരം. കുരുക്ഷേത്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എന്‍എച്ച് 44 ഉപരോധിച്ചു. സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ഭാരതിയ കിസാന്‍ യൂണിയന്‍ (ചരുണി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമരം. #WATCH | Protesting farmers block National Highway-44 in Kurukshetra's Shahabad over their demand for Minimum Support Price for sunflower seed#Haryana pic.twitter.com/NyAcS9KCOy — ANI (@ANI) June 6, 2023 കര്‍ഷക സമരം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് ദേശീയപാതയില്‍ വിന്യസിച്ചിരിക്കുന്നത്. ഷഹബാദ് മാര്‍ക്കറ്റില്‍ നിന്നാണ് കര്‍ഷകര്‍ പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ഡല്‍ഹി-ചണ്ഡീഗഡ് ദേശീയപാത ഉപരോധിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച കര്‍ഷകര്‍ ട്രാക്ടറുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു.  

    Read More »
  • Crime

    മദ്യലഹരിയില്‍ റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി യുവാവിന്റെ പരാക്രമം, കേസ്

    കൊച്ചി: പാലാരിവട്ടത്ത് മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. വാഹനം ഓടിക്കുന്നതിനിടെ റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതിനായിരുന്നു പിന്നില്‍ നിന്നുള്ള ആക്രമണം. ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി. ഇതോടെ ബൈക്ക് യാത്രക്കാരന്‍ പിന്‍വാങ്ങി. കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. കഞ്ചാവും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പോലീസ്…

    Read More »
  • Kerala

    ‘ശാസ്ത്രം ജയിച്ചു, ആര്‍ഷോ തോറ്റു’; റിസല്‍ട്ട് വെബ്സൈറ്റില്‍നിന്ന് പിന്‍വലിച്ച് മഹാരാജാസ്

    കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന റിസല്‍റ്റ് തിരുത്തി. വിവാദമായതോടെയാണ് മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടി. മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചു. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല. ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് സാങ്കേതിക പിഴവാണെന്നാണ് മഹാരാജസ് കോളജിന്റെ പ്രതികരണം.നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറില്‍ വന്ന പാളിച്ചയാണ് കോളജ് പ്രിന്‍സിപ്പല്‍ വി.എസ് ജോയി പറഞ്ഞു. ജയിച്ചതായുള്ള രേഖയ്ക്ക് പിന്നില്‍ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെഎസ്‌യു ആരോപിച്ചു.    

    Read More »
  • Kerala

    കണ്ണൂരില്‍ ചരക്കുലോറി ഡ്രൈവറുടെ കൊലപാതകം: മൂന്നാം പ്രതിയും അറസ്റ്റില്‍

        കണ്ണൂര്‍:  ജവഹര്‍ സ്റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍. കണിച്ചാര്‍ പഞ്ചായതിലെ പൂളക്കുറ്റി സ്വദേശിയായ വി ഡി ജിന്റോയെ (39) കൊലപ്പെടുത്തിയ കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ റാഫിയെ(30)യാണ് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സ്റ്റേഷന്‍ റോഡില്‍ ജിന്റോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അല്‍ത്താഫ് (36) കതിരൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ഷബീര്‍ (36) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തു നിര്‍ത്തിയിട്ട ലോറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന ജിന്റോയെ മോഷണം ലക്ഷ്യമിട്ടെത്തിയ പ്രതികള്‍ കത്തിക്കൊണ്ടു കുത്തുകയായിരുന്നു. ഈ കത്തി പിന്നീട് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജിന്റോയുടെ വലതുകാല്‍ മുട്ടിനു താഴെയാണ് കുത്തേറ്റത്. ഇവിടെ നിന്നും 160-മീറ്ററോളം ഓടിയ ജിന്റോ  പൊലിസ് സ്റ്റേഷന്‍ റോഡില്‍ ഫുട്ബോള്‍ ഫ്രന്‍ഡ് കോച്ചിങ് സെന്ററിനു സമീപം വീഴുകയായിരുന്നു.…

    Read More »
Back to top button
error: