
തിരുവനന്തപുരം: ശമ്ബളവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരം തുടങ്ങി.
അമ്ബതുശതമാനം ശമ്ബളവര്‍ധന വേണമെന്നും കരാര്‍ നിയമനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ ഏഴ് സ്വകാര്യ ആശുപത്രികള്‍ക്കാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നത്.
നീണ്ട സര്‍വീസുള്ള നഴ്സുമാര്‍ക്കുപോലും പല ആശുപത്രികളും പതിനായിരംമുതല്‍ പതിനയ്യായിരംവരെയാണ് ശമ്ബളം നല്‍കുന്നത്. 25 വര്‍ഷം കഴിഞ്ഞ ജീവനക്കാരെപ്പോലും സ്ഥിരപ്പെടുത്തുന്നില്ലെന്നും അസോസിയേഷൻ നേതാക്കള്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കു തയ്യാറാകാത്ത സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാര്‍ ജോലിക്കു കയറിയില്ല. മറ്റ് ആശുപത്രികളില്‍ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.





