
ന്യൂഡല്‍ഹി: ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ സമരം. കുരുക്ഷേത്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എന്‍എച്ച് 44 ഉപരോധിച്ചു. സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ഭാരതിയ കിസാന്‍ യൂണിയന്‍ (ചരുണി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമരം.
#WATCH | Protesting farmers block National Highway-44 in Kurukshetra's Shahabad over their demand for Minimum Support Price for sunflower seed#Haryana pic.twitter.com/NyAcS9KCOy
— ANI (@ANI) June 6, 2023
കര്‍ഷക സമരം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് ദേശീയപാതയില്‍ വിന്യസിച്ചിരിക്കുന്നത്. ഷഹബാദ് മാര്‍ക്കറ്റില്‍ നിന്നാണ് കര്‍ഷകര്‍ പ്രകടനം ആരംഭിച്ചത്.
തുടര്‍ന്ന് ഡല്‍ഹി-ചണ്ഡീഗഡ് ദേശീയപാത ഉപരോധിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച കര്‍ഷകര്‍ ട്രാക്ടറുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു.






