
കൊച്ചി: പാലാരിവട്ടത്ത് മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. വാഹനം ഓടിക്കുന്നതിനിടെ റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതിനായിരുന്നു പിന്നില്‍ നിന്നുള്ള ആക്രമണം.
ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി. ഇതോടെ ബൈക്ക് യാത്രക്കാരന്‍ പിന്‍വാങ്ങി.
കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. കഞ്ചാവും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പോലീസ് അറിയിച്ചതനുസരിച്ച് ഇയാളുടെ വീട്ടുകാര്‍ സ്ഥലത്തെത്തയാണ് നായയെ കൊണ്ടു േപായത്.






