Month: June 2023

  • Kerala

    പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്! എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

    കോട്ടയം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോയെന്നാണ് രാഹുലിൻറെ പരിഹാസം. എന്തായാലും കെ – പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും മഹാരാജാസ് കോളേജിലെ എംഎ ആർക്കിയോളജി വിദ്യാർത്ഥിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ചതായുള്ള മാർക്ക് ലിസ്റ്റ് പുറത്തു വന്നിരുന്നു. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാർക്കും ഇല്ലെങ്കിലും ആർഷോ പാസായതായി രേഖപ്പെടുത്തിയത്. 2021 ലാണ് ആർഷോ കോളേജിൽ അഡ്മിഷൻ നേടിയത്. 2022 ഡിസംബറിൽ നടന്ന പരീക്ഷയിൽ ക്രിമിനൽ കേസിൽ ജയിലിലായിരുന്ന ആർഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ അനുമതി ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം SFI സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ…

    Read More »
  • NEWS

    റിയാദ് ബംഗ്ലാദേശിയാണ്; സംസാരിക്കുന്നത് മലയാളവും !

    ബഹ്റൈനിലെ വെസ്റ്റ് റിഫയിലുള്ള ബുക്ക് വാറയിലെ മാമ മിൻവ റസ്റ്റാറന്റില്‍ സപ്ലയറാണ് റിയാദ്. 12 വര്‍ഷം മുൻപ്, പതിനെട്ടാം വയസ്സിലാണ് റിയാദ് അബ്ദുല്‍ ബാഷര്‍ ബംഗ്ലാദേശില്‍ നിന്ന് ജോലി തേടി ബഹ്റൈനിലെത്തിയത്. ആദ്യ മൂന്ന് വര്‍ഷം കോള്‍ഡ് സ്റ്റോറിലായിരുന്നു ജോലി. കഴിഞ്ഞ ഒമ്ബതുവര്‍ഷമായി റസ്റ്റാറന്റില്‍ ജോലി ചെയ്യുന്നു. മലയാളികളായ സ്ഥാപന ഉടമകളോടും ജീവനക്കാരോടും നിരന്തരം ഇടപഴകി അതിവേഗം മലയാളം പഠിച്ചു. ഇന്നിപ്പോള്‍ റിയാദ് മലയാളം സംസാരിക്കുന്നത് കേട്ടാല്‍ മലയാളിയല്ലെന്ന് ആരും പറയില്ല. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള റിയാദ് സ്വന്തം നാട്ടുഭാഷയായ ബംഗ്ലാക്കും മലയാളത്തിനും പുറമെ ഹിന്ദി, അറബി, ഉര്‍ദു ഭാഷകളും നന്നായി സംസാരിക്കും. അത്യാവശ്യം ഇംഗ്ലീഷും അറിയാം.   ജോലി ചെയ്യുന്ന റസ്റ്റാറന്റിലെ ഓള്‍ റൗണ്ടറായ റിയാദ് എല്ലാ കസ്റ്റമേഴ്സിനും സുപരിചിതനാണ്. നല്ല തിരക്കുള്ള സ്ഥാപനത്തില്‍ സപ്ലയര്‍ ആയും പാചകക്കാരനായും കാഷ്യറായും ഡെലിവറി ബോയി ആയും ഒരേ സമയം എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ട് ഹോട്ടലുടമക്കും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും ഏറെ…

    Read More »
  • Kerala

    ട്രെയിനിന് തീ വച്ച ആളുടെ ‘ഊര്’ ഉണ്ട്,’പേരില്ല’:കെ ടി ജലീൽ എംഎൽഎ

    കോഴിക്കോട്: കേരളത്തെ നടുക്കിയ എലത്തൂര്‍, കണ്ണൂര്‍ ട്രെയിൻ തീവെപ്പിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലും ട്രെയിനിന് തീവെക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ.ടി.ജലീൽ എംഎൽഎ. ട്രെയിനിന് തീയ്യിട്ട് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയില്‍ നിന്ന് ‘മാനസിക രോഗികള്‍’ ഇനിയും വരുമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രെയിനിന് തീവെക്കാൻ നീക്കം നടന്നതായി വാര്‍ത്ത. “ഒരാള്‍” പിടിയില്‍? പിടിക്കപ്പെട്ടയാള്‍ക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തല്‍ക്കാലം “പേരക്ക” എന്നു ഇടാം!!! കേന്ദ്രസര്‍ക്കാരിനു കീഴിലെ അന്വേഷണ ഏജൻസികള്‍ക്ക് കടന്ന് വരാനാകുമോ ഈ “മനോരോഗികള്‍” ട്രൈനിന് തീവെക്കാൻ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാൻ ഒരു “പ്രത്യേക” മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?’ -ജലീല്‍ ചോദിച്ചു.

    Read More »
  • NEWS

    ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടകന്‍ മക്കയിൽ മരിച്ചു

    റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മക്കയിൽ മരിച്ചത്. ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ജിദ്ദയിൽ വിമാനം ഇറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. അതിനിടെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയവരിൽ ആദ്യത്തെ മരണമാണിത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ മക്കയില്‍ വെച്ച് മരിച്ചിരുന്നു.

    Read More »
  • Local

    നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉദ്ഘാടനം നാളെ

    കോട്ടയം: നവീകരിച്ച ഈരാറ്റുപേട്ട-വാഗമൺ സംസ്ഥാനപാത പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാളെ നാടിനു സമർപ്പിക്കും. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി., വാഴൂർ സോമൻ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളാകും. പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, പ്രൊഫ. ലോപ്പസ് മാത്യു, ജോയി ജോർജ്, എം.ജി. ശേഖരൻ, അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ്, അഡ്വ. സാജൻ കുന്നത്ത്, സിറാജ് കണ്ടത്തിൽ, രാജേഷ് കുമാർ, റഫീഖ് പട്ടരുപറമ്പിൽ, ടി.എസ്. റഷീദ്,…

    Read More »
  • Careers

    അസാപിൽ ഗ്രാഫിക് ഡിസൈനർ, സോഫ്റ്റ്വേർ ഡവലപ്പർ, സോളാർ എൽ.ഇ.ഡി ടെക്നീഷ്യൻ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന ഗ്രാഫിക് ഡിസൈനർ, സോഫ്റ്റ്വേർ ഡവലപ്പർ, സോളാർ എൽ.ഇ.ഡി ടെക്നീഷ്യൻ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അവസാനതീയതി ജൂൺ 20. വിശദവിവരങ്ങൾക്ക് ഫോൺ; 7736645206. ലിങ്ക്: https://forms.gle/yhpsVy2LETmLkBq58

    Read More »
  • India

    കടകൾ ഒഴിയണം; മുസ്ലീങ്ങളുടെ കടകള്‍ക്ക് പുറത്ത് പോസ്റ്റർ

    എത്രയും പെട്ടെന്ന് കടകൾ ഒഴിയണമെന്ന് മുസ്ലിങ്ങളുടെ കടകൾക്ക് പുറത്ത് പോസ്റ്റർ. ഉത്തരാഖണ്ഡിലെ പുരോലയിലാണ് കടയൊഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങളുടെ കടകള്‍ക്ക് പുറത്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ലവ് ജിഹാദ് ആരോപിക്കപ്പെട്ട് ഉത്തരകാശി ജില്ലയില്‍ ഉടനീളം വലിയ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. പുരോലിയിലെ 40-50 കടകള്‍ നടത്തുന്നത് മുസ്‌ളീങ്ങളാണ്. അജ്ഞാതസംഘത്തിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.   ശനിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുയുവാക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്ന സംഭവത്തില്‍ ലവ് ജിഹാദ് ആരോപിച്ച്‌ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 15 ന് മുമ്ബ് കടയൊഴിഞ്ഞു പോകണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍ വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

    Read More »
  • India

    കടം കയറി മുടിഞ്ഞു;എംടിഎൻഎല്‍ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ

    ന്യൂഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ടെലിക്കോം കമ്ബനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്(എംടിഎൻഎല്‍) അടച്ചുപൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. എംടിഎൻഎല്‍ അടച്ചുപൂട്ടാനും അതിന്റെ പ്രവര്‍ത്തനങ്ങളെയും ജീവനക്കാരെയും ബിഎസ്‌എൻഎല്ലിലേക്ക് മാറ്റാനുമാണ്  കേന്ദ്രസര്‍ക്കാര്‍ തീരുമാനം.വര്‍ദ്ധിച്ചുവരുന്ന കടങ്ങളും തുടര്‍ച്ചയായ നഷ്ടങ്ങളും മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി എംടിഎൻഎല്ലിനെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. തുടര്‍ച്ചയായ നഷ്ടവും ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയും കണക്കിലെടുക്കുമ്ബോള്‍ എംടിഎൻഎല്‍ അ‌ടച്ചുപൂട്ടുന്നതാണ് ഏറ്റവും നല്ല ഓപ്ഷനെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. “ഇത് ഏറെക്കുറെ തീരുമാനമായി. എംടിഎൻഎല്‍ അടച്ചുപൂട്ടും; പ്രവര്‍ത്തനങ്ങള്‍ ബിഎസ്‌എൻഎല്‍ ഏറ്റെടുക്കും. ബിഎസ്‌എൻഎല്‍ ഇതിനകം ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

    Read More »
  • Local

    കൊല്ലങ്കോട് കേരള വനിത കോ – ഓപ്പറേറ്റീവ് സൊസൈറ്റി പരിസ്ഥിതി ദിനം ആചരിച്ചു

    പാലക്കാട്: കൊല്ലങ്കോട് കേരള വനിത കോ – ഓപ്പറേറ്റീവ് സൊസൈറ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡന്റ് നസീമ. എസ് അധ്യാപിക അമ്പിളിയ്ക്ക് വൃക്ഷതൈ കൈമാറി ഉദ്ഘാടനം നിർവഹിക്കുകയും സൊസൈറ്റി വളപ്പിൽ വൃക്ഷ തൈ നടുകയും ചെയ്തു. സൊസൈറ്റി സെക്രട്ടറി മായ, ജീവനക്കാരായ അജിത, അനിത തുടങ്ങിയവർ സംബന്ധിച്ചു.

    Read More »
  • Kerala

    മഹാരാജാസ് കോളജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ. വിദ്യ മുൻപും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ

    കാസർകോട്: മഹാരാജാസ് കോളജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ മുൻപും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ…

    Read More »
Back to top button
error: