Month: June 2023

  • Kerala

    കഞ്ഞി കുടി മുട്ടുമോ…? അരിവിഹിതം കുറയ്ക്കാനൊരുങ്ങി കേന്ദ്രം; നീല, വെള്ള കാര്‍ഡുകാരുടെ അരി വിതരണം ആശങ്കയില്‍ 

    സംസ്ഥാനത്തെ മുന്‍ഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷന്‍ കാര്‍ഡുകൾക്കുഉള്ള അരി വിതരണം ആശങ്കയിലേക്ക്. കേരളത്തിനുള്ള ടൈഡ് ഓവര്‍ റേഷന്‍ വിഹിതം കൂട്ടാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയും വിഹിതം കുറയ്ക്കുമെന്ന സൂചന ലഭിച്ചതോടെയുമാണ് ഇത്. മുന്‍ഗണന കാര്‍ഡുകള്‍ക്കു വിതരണം ചെയ്തു ബാക്കി വരുന്നതും ടൈഡ് ഓവര്‍ വിഹിതവും ചേര്‍ത്താണ് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നല്‍കുന്നത്. നീല, വെള്ള കാര്‍ഡ് ഉടമകളുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് 3 ലക്ഷത്തിലേറെ വര്‍ധിച്ചതോടെ ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചു. കേരളത്തിലെ ബി.പി.എല്‍ വിഭാഗമായ നീല കാര്‍ഡ് അംഗങ്ങള്‍ക്ക് 2 കിലോയാണു നല്‍കുന്നത്. ഇതു വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ടൈഡ് ഓവര്‍ വിഹിതം കൂടുതല്‍ ചോദിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലം. സംസ്ഥാനത്തെ 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ 41 ലക്ഷം വരുന്ന മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കാണ് കേന്ദ്രം സബ്‌സിഡിയോടെ അരി നല്‍കുന്നത്. ഇതു കൂടാതെ…

    Read More »
  • India

    ബോംബല്ല അമ്മച്ചീ… തേങ്ങ….. തേങ്ങ…!

    ഡല്‍ഹി: വിമാനത്താവളത്തില്‍ വച്ച്‌ അമ്മയ്ക്ക് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് ‘ബോംബ്’ എന്ന് പറഞ്ഞത് പുലിവാലായി.പിന്നീട് രണ്ടു മണിക്കൂര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈൻസ് വിമാനം ഇതേത്തുടർന്ന് രണ്ട് മണിക്കൂറോളം വൈകുകയും ചെയ്തു.ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ദുബൈയിലേക്ക് പോകാനായി ഡല്‍ഹി – മുംബൈ കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് പ്രശ്‌നമായത്. വിമാനം കാത്തിരുന്ന യുവാവ് വിമാനത്താവളത്തില്‍ വച്ച്‌ നാട്ടിലുള്ള തന്‍റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത്  മാറ്റിച്ചുവെന്നും യുവാവ് അമ്മയോട് പറഞ്ഞു.   യുവാവിന്‍റെ അടുത്തിരുന്ന യാത്രക്കാരി ബോംബ് എന്ന സംഭാഷണം കേട്ട്  പരിഭ്രാന്തയാകുകയും അലറിക്കൊണ്ട് എഴുന്നേറ്റ് ഓടുകയുമായിരുന്നു.ബഹളം കേട്ട് ‍ഉടന് തന്നെ ഉദ്യോഗസ്ഥരെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും…

    Read More »
  • Kerala

    രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് 4000 രൂപ പിഴ

    പാലക്കാട്: രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇരുചക്ര വാഹനത്തിന് പിഴ.തൃത്താല പരുതൂര്‍ സ്വദേശി പാക്കത്ത് ജമാലിനാണ് നാലായിരം രൂപ പിഴയടയ്ക്കാനായി നോട്ടീസ് വന്നത്. വാഹനത്തിന്റെ ഇൻഷുറൻസ്, പൊലൂഷൻ എന്നിവയിലെ പ്രശ്നങ്ങള്‍ക്കായി നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്.എന്നാൽ ജമാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ യമഹ ജി.എല്‍.എക്സ് എന്ന ബൈക്ക് പുറത്തെടുത്തിട്ടില്ല.   ഇതിനിടെയാണ് തൃശൂര്‍ ഒല്ലൂരിലെ ആര്‍.ടി.ഒ എൻഫോഴ്‌സ്‌മെന്റിൽ നിന്നും  നോട്ടീസ് എത്തിയിരിക്കുന്നത്.

    Read More »
  • India

    കൊച്ചുവേളിയില്‍ നിന്ന് മാതാ വൈഷ്ണോ ദേവി ദര്‍ശൻ യാത്ര

    തിരുവനന്തപുരം:കൊച്ചുവേളിയില്‍ നിന്ന് കാശ്മീരിലെ മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു.ഐആര്‍സിടിസി ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഹൈദരാബാദും ആഗ്രയും മഥുരയും അമൃത്സറും കത്രയും ഡല്‍ഹിയും സന്ദര്‍ശിക്കുന്ന ഈ യാത്ര കുറഞ്ഞ ചെലവില്‍ ഒരു ഭാരതയാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്. 11 രാത്രിയും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും ചരിത്രയിടങ്ങളും കാണാം. കൊച്ചുവേയില്‍ നിന്നാരംഭിച്ച്‌ ഹൈദരാബാദ് – ആഗ്ര – മഥുര – മാതാ വൈഷ്ണോ ദേവി കത്ര – അമൃത്സര്‍ – ഡല്‍ഹി എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ കൊച്ചുവേളിയിലെത്തുന്ന ക്രമത്തിലാണ് ജൂലെ 1 മുതല്‍ 12 വരെ ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്. സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളും കാഴ്ചകളും ഹൈദരാബാദ് – ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട കോട്ട, സമത്വ പ്രതിമ (രാമാനുജര്‍ പ്രതിമ) ആഗ്ര – താജ്മഹല്‍ മഥുര – ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം അമൃത്സര്‍ – വാഗാ അതിര്‍ത്തി, സുവര്‍ണ്ണ ക്ഷേത്രം. കത്ര –…

    Read More »
  • Kerala

    കരുതിയിരിക്കുക; ചീഞ്ഞ മീൻ ചാകരയ്ക്ക് സമയമായി

    പത്തനംതിട്ട: ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം.ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. അതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളാകും ഇനിമുതൽ കേരളത്തിലെ വിപണികളിൽ ലഭിക്കുക.മാരക രാസവസ്തുക്കൾ ചേർത്ത് മാസങ്ങളോളം സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങളാകും ഇവയിലേറെയും.കഴിഞ്ഞ വര്‍ഷം ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ചീഞ്ഞ മത്സ്യം പിടികൂടിയിരുന്നു. നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ ഇന്നത്തോടെ മടങ്ങിയെത്തും.ഇതര സംസ്ഥാന ബോട്ടുകളും തീരം വിടും. നിരോധനം നിലവില്‍ വന്നശേഷം 48 മണിക്കൂര്‍ കൂടി ഹാര്‍ബര്‍ തുറന്നു കൊടുക്കും.അതേസമയം പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല.  

    Read More »
  • Kerala

    എറണാകുളത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി  മുങ്ങി മരിച്ചു

        എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ ഏഴാം വാർഡ് വെളിയിൽ ഹുസൈന്റെയും മൈമൂനത്തിന്റെയും മകൻ തൗഫീഖ് (22) ആണ് മരിച്ചത്. എറണാകുളം ഇടത്തലയിലുള്ള കെ.എം.ഇ. എ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ്. കോളജിന് സമീപത്തുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഇന്നലെ, വ്യാഴാഴ്ച സന്ധ്യയ്ക്കാണ് സംഭവം അൽത്താഫ് സഹേദരനാണ്. മൃതദേഹം ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞ് ചേർത്തലയിലെത്തിക്കും. നെടുമ്പ്രക്കാട് മദ്രസ്സ ഹാളിൽ പൊതുദർശനത്തിന് ശേഷം ചേർത്തല മുസ്ലിം ജമാഅത്തിൽ കബറടക്കം

    Read More »
  • India

    പുതിയതായി 50 മെഡിക്കല്‍ കോളജുകൾ കൂടി അനുവദിച്ചു

    ന്യൂഡൽഹി:‌രാജ്യത്ത് പുതിയതായി 50 മെഡിക്കല്‍ കോളജ് കൂടി അനുവദിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ രാജ്യത്ത് 702 മെഡിക്കല്‍ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കല്‍ സീറ്റുകളുമുണ്ടാകും. 50 മെഡിക്കല്‍ കോളജില്‍ 30 എണ്ണം സര്‍ക്കാര്‍ മേഖലയിലും 20 എണ്ണം സ്വകാര്യ മേഖലയിലുമാണ്.അതേസമയം, പുതിയതായി അനുവദിച്ച മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല. തെലങ്കാനയില്‍ 12, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ അഞ്ച്, മഹാരാഷ്ട്രയില്‍ നാല്, അസം, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട്, മധ്യപ്രദേശ്, നാഗലാൻഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്നും വീതം മെഡിക്കല്‍ കോളജുകളാണ് പുതുതായി ആരംഭിക്കുന്നത്. വയനാട്ടിലും കാസർകോട്ടും മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.

    Read More »
  • Kerala

    ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ

    കൊച്ചി: ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്തും കോളേജുകള്‍ കേന്ദ്രീകരിച്ച്‌ വ്യാജ ക്യാമ്ബസ് റിക്രൂട്ട്മെന്റ് നടത്തിയും പണം തട്ടിയിരുന്ന യുവാവ് കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തരം സ്വദേശി പി. ഷങ്കറാണ് (38) കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.  ഓണ്‍ലൈൻ ജോലി നല്‍കാമെന്ന് പറഞ്ഞ് വാട്‌സ്‌ആപ്പിലൂടെ ബന്ധപ്പെട്ട പ്രതി സ്വകാര്യ കമ്ബനിയില്‍ മാസം 18,000 രൂപ ശമ്ബളം നല്‍കുമെന്ന് വിശ്വസിപ്പിച്ച്‌ ഒരുമാസം ജോലി ചെയ്യിപ്പിച്ച ശേഷം ശമ്ബളം നല്‍കാതെ മുങ്ങുകയായിരുന്നു. സൈബര്‍ സ്റ്റേഷനില്‍ ലഭിച്ച മറ്റ് മൂന്ന് പരാതികളിലും സമാനമായ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിനിടെയാണ് തട്ടിപ്പുവീരൻ പിടിയിലായത്.മൊത്തം 750, 1,000 രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്.

    Read More »
  • Kerala

    പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുഞ്ഞ് പിറന്നപ്പോള്‍  ‘ദത്ത്’ നല്‍കിയ അധ്യാപകൻ അറസ്റ്റിൽ

    മലപ്പുറം: പതിനേഴുകാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കി കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ നൃത്താദ്ധ്യാപകന് നാല്‍പതര വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും. മലപ്പുറം കുഴിമണ്ണ കീഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയില്‍ ചേവായി മോഹന്‍ദാസ് (40) നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡി എന്‍ എ പരിശോധനയടക്കം നടത്തിയ ശേഷമാണ് ശിക്ഷ വിധിച്ചത്.   നൃത്താധ്യാപകനായ പ്രതി കുഴിമണ്ണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നൃത്ത, സംഗീത ക്ലാസുകള്‍ എടുക്കുന്നുണ്ടായിരുന്നു. എവിടെ പഠിക്കാനായി എത്തിയതായിരുന്നു പതിനേഴുകാരി ആയ പെണ്‍കുട്ടി. 2014 മാര്‍ച്ച്‌ മാസത്തില്‍ രണ്ടു തവണ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് എട്ടുമാസത്തിന് ശേഷം പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭിണി ആണെന്ന് കണ്ടെത്തുകയും ആയിരുന്നു.   മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും പിന്നീട് ഇയാൾ ഇടപെട്ട് കുട്ടിയെ ദത്ത് നല്‍കുകയുമായിരുന്നു. ശേഷം…

    Read More »
  • Kerala

    കൂറ്റൻ ആഞ്ഞിലി മരം ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

    മുട്ടം: കൂറ്റൻ ആഞ്ഞിലി മരം  ഒടിഞ്ഞുവീണ് റോഡ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.തൊടുപുഴ-പുളിയന്‍മല സംസ്‌ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ്‌ കോളജിന്‌ സമീപമാണ്‌ റോഡിലേക്ക് വർഷങ്ങൾ പഴക്കമുള്ള‌ ആഞ്ഞിലി മരം ഒടിഞ്ഞു വീണത്‌. ഈ സമയം വാഹനങ്ങള്‍ ഇതുവഴി ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ്‌ ഒടിഞ്ഞു വീണത്‌. ഇന്നലെ വൈകുന്നേരം നാലോടെയാണ്‌ സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം നേരം കഷ്‌ടപ്പെട്ടാണ്‌ മരം പൂര്‍ണമായും മുറിച്ചുമാറ്റിയത്‌. മരം റോഡില്‍ വീണതിനെത്തുടര്‍ന്ന്‌ ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. രോഗിയുമായി വന്ന ആംബുലന്‍സ്‌ ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ പെട്ടു.

    Read More »
Back to top button
error: