KeralaNEWS

കരുതിയിരിക്കുക; ചീഞ്ഞ മീൻ ചാകരയ്ക്ക് സമയമായി

പത്തനംതിട്ട: ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം.ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം.
അതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളാകും ഇനിമുതൽ കേരളത്തിലെ വിപണികളിൽ ലഭിക്കുക.മാരക രാസവസ്തുക്കൾ ചേർത്ത് മാസങ്ങളോളം സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങളാകും ഇവയിലേറെയും.കഴിഞ്ഞ വര്‍ഷം ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള ചീഞ്ഞ മത്സ്യം പിടികൂടിയിരുന്നു.

നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ ഇന്നത്തോടെ മടങ്ങിയെത്തും.ഇതര സംസ്ഥാന ബോട്ടുകളും തീരം വിടും. നിരോധനം നിലവില്‍ വന്നശേഷം 48 മണിക്കൂര്‍ കൂടി ഹാര്‍ബര്‍ തുറന്നു കൊടുക്കും.അതേസമയം പരമ്ബരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല.

 

Back to top button
error: