ന്യൂഡൽഹി:രാജ്യത്ത് പുതിയതായി 50 മെഡിക്കല്‍ കോളജ് കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ രാജ്യത്ത് 702 മെഡിക്കല്‍ കോളജുകളും ഒരു ലക്ഷത്തിലധികം മെഡിക്കല്‍ സീറ്റുകളുമുണ്ടാകും.
50 മെഡിക്കല്‍ കോളജില്‍ 30 എണ്ണം സര്‍ക്കാര്‍ മേഖലയിലും 20 എണ്ണം സ്വകാര്യ മേഖലയിലുമാണ്.അതേസമയം, പുതിയതായി അനുവദിച്ച മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല.
തെലങ്കാനയില്‍ 12, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ അഞ്ച്, മഹാരാഷ്ട്രയില്‍ നാല്, അസം, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട്, മധ്യപ്രദേശ്, നാഗലാൻഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്നും വീതം മെഡിക്കല്‍ കോളജുകളാണ് പുതുതായി ആരംഭിക്കുന്നത്.
വയനാട്ടിലും കാസർകോട്ടും മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.