കൊച്ചി: ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്തും കോളേജുകള്‍ കേന്ദ്രീകരിച്ച് വ്യാജ ക്യാമ്ബസ് റിക്രൂട്ട്മെന്റ് നടത്തിയും പണം തട്ടിയിരുന്ന യുവാവ് കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായി.
തിരുവനന്തരം സ്വദേശി പി. ഷങ്കറാണ് (38) കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഓണ്‍ലൈൻ ജോലി നല്‍കാമെന്ന് പറഞ്ഞ് വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ട പ്രതി സ്വകാര്യ കമ്ബനിയില്‍ മാസം 18,000 രൂപ ശമ്ബളം നല്‍കുമെന്ന് വിശ്വസിപ്പിച്ച് ഒരുമാസം ജോലി ചെയ്യിപ്പിച്ച ശേഷം ശമ്ബളം നല്‍കാതെ മുങ്ങുകയായിരുന്നു.
സൈബര്‍ സ്റ്റേഷനില്‍ ലഭിച്ച മറ്റ് മൂന്ന് പരാതികളിലും സമാനമായ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിനിടെയാണ് തട്ടിപ്പുവീരൻ പിടിയിലായത്.മൊത്തം 750, 1,000 രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത്.