തിരുവനന്തപുരം:കൊച്ചുവേളിയില്‍ നിന്ന് കാശ്മീരിലെ മാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു.ഐആര്‍സിടിസി ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
ഹൈദരാബാദും ആഗ്രയും മഥുരയും അമൃത്സറും കത്രയും ഡല്‍ഹിയും സന്ദര്‍ശിക്കുന്ന ഈ യാത്ര കുറഞ്ഞ ചെലവില്‍ ഒരു ഭാരതയാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച അവസരമാണ്.
11 രാത്രിയും 12 പകലും നീണ്ടുനില്‍ക്കുന്ന യാത്രയില്‍ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും ചരിത്രയിടങ്ങളും കാണാം.
കൊച്ചുവേയില്‍ നിന്നാരംഭിച്ച് ഹൈദരാബാദ് – ആഗ്ര – മഥുര – മാതാ വൈഷ്ണോ ദേവി കത്ര – അമൃത്സര്‍ – ഡല്‍ഹി എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ കൊച്ചുവേളിയിലെത്തുന്ന ക്രമത്തിലാണ് ജൂലെ 1 മുതല്‍ 12 വരെ ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്.
സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളും കാഴ്ചകളും
- ഹൈദരാബാദ് – ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട കോട്ട, സമത്വ പ്രതിമ (രാമാനുജര്‍ പ്രതിമ)
- ആഗ്ര – താജ്മഹല്‍
- മഥുര – ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം
- അമൃത്സര്‍ – വാഗാ അതിര്‍ത്തി, സുവര്‍ണ്ണ ക്ഷേത്രം.
- കത്ര – ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം
- ന്യൂഡല്‍ഹി – കുത്തബ് മിനാര്‍, ചെങ്കോട്ട, ഇന്ദിര മെമ്മോറിയല്‍, ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെമ്ബിള്‍, അക്ഷര്‍ധാം.
കൊച്ചുവേളി (KCVL) – നാഗര്‍കോവില്‍ (NCJ) -തിരുനെല്‍വേലി (TEN) – വിരുദുനഗര്‍ (VPT) – മധുര (MDU) – ഡിണ്ടിഗല്‍ (DG) – ട്രിച്ചി (TPJ) – ചിദംബരം (CDM) – വില്ലുപുരം (VM) – ചെങ്കല്‍പട്ട് (CGL) – താംബരം (TBM) – ചെന്നൈ എഗ്മോര്‍ (MS) – ചെന്നൈ എഗ്മോര്‍ (എംഎസ്) എന്നീ സ്റ്റേഷനുകളില്‍ നിന്ന് യാത്രയില്‍ കയറുവാനും ഇറങ്ങുവാനും കഴിയും.
യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നൈയിലെ ഐആര്‍സിടിസി സൗത്ത് സോണ്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 044-28363726/27
Mob.: 9003140682 / 8287931964
ബുക്കിങ് ലിങ്ക്- ഇവിടെ ക്ലിക്ക് ചെയ്യുക