എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ ഏഴാം വാർഡ് വെളിയിൽ ഹുസൈന്റെയും മൈമൂനത്തിന്റെയും മകൻ തൗഫീഖ് (22) ആണ് മരിച്ചത്.
എറണാകുളം ഇടത്തലയിലുള്ള
കെ.എം.ഇ. എ എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയാണ്.
കോളജിന് സമീപത്തുള്ള കുളത്തിൽ കൂട്ടുകാരോടൊപ്പം
കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.
ഇന്നലെ, വ്യാഴാഴ്ച സന്ധ്യയ്ക്കാണ് സംഭവം അൽത്താഫ് സഹേദരനാണ്.
മൃതദേഹം ഇന്ന് (വെള്ളി) ഉച്ചകഴിഞ്ഞ്
ചേർത്തലയിലെത്തിക്കും. നെടുമ്പ്രക്കാട് മദ്രസ്സ ഹാളിൽ പൊതുദർശനത്തിന് ശേഷം
ചേർത്തല മുസ്ലിം ജമാഅത്തിൽ കബറടക്കം