Month: June 2023
-
Kerala
തെരഞ്ഞെടുപ്പിൽ ജയിക്കാൻ മൂന്നു കോടി;കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ‘യാഗം’ ബിജെപിയില്‍ ആളിക്കത്തുന്നു
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ‘യാഗം’ ബിജെപിയില്‍ ആളിക്കത്തുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ സാന്നിധ്യത്തില്‍ കോഴിക്കോടു ചേര്‍ന്ന യുവമോര്‍ച്ച പഠനശിബിരത്തില്‍ യാഗം ചര്‍ച്ചയായി. പ്രവര്‍ത്തനം നടത്താതെ യാഗംകൊണ്ടെന്ത് കാര്യമെന്നായിരുന്നു സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ചോദ്യം. കൊല്ലത്ത് കെ സുരേന്ദ്രൻ വിരുദ്ധരുടെ കൂട്ടായ്മയായ അടല്‍ജി ഫൗണ്ടേഷന്റെ നേതൃത്വത്തിലും യാഗത്തിനെതിരെ പ്രചാരണം സജീവമാണ്. തൃശൂരിലെ പാഞ്ഞാള്‍ തോട്ടത്തില്‍ മനയില്‍ മെയ് 12 മുതല്‍ 18 വരെയായിരുന്നു ‘മഹാകിരാതരുദ്രയജ്ഞ’ത്തിന്റെ ഭാഗമായ ‘സഹസ്ര ചണ്ഡികയാഗം’. എല്ലാ വര്‍ഷവും നടക്കാറുള്ള ചടങ്ങുകളില്‍നിന്ന് വ്യത്യസ്തമായി മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച്, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സുബ്രഹ്മണ്യ അഡിക ഉള്‍പ്പെടെ 160 പുരോഹിതരുടെ കാര്‍മികത്വത്തിലാണ് യാഗം നടന്നത്. കെ സുരേന്ദ്രൻ ആദ്യാവസാനം പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്‌ണൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, സെക്രട്ടറി…
Read More » -
Health
‘പേരയ്ക്ക’ പ്രമേഹത്തിന് ഉത്തമം, രോഗ പ്രതിരോധശേഷി നിലനിർത്തും; ഹൃദ്രോഗവും ക്യാൻസറും ചെറുക്കും
ഡോ. വേണു തോന്നയ്ക്കൽ പ്രമേഹ രോഗിയാണോ നിങ്ങൾ…? പേരയ്ക്ക കഴിക്കുക. പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത് പഴം കഴിക്കരുത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ പേരയ്ക്കയുടെ കാര്യത്തിൽ യാതൊരു ഭയവും വേണ്ട. തീർച്ചയായും പേരയ്ക്ക നിങ്ങൾക്ക് കഴിക്കാം. പ്രാതലായോ പ്രാതലിനൊപ്പമോ ഒരു മുഴുത്ത പേരയ്ക്ക ആകാവുന്നതാണ്. അധികം പഴുക്കാത്തതാണെങ്കിൽ ഏറെ നന്ന്. പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം ആശ്രയിക്കാനാവുന്ന നല്ലൊരു പഴമാണിത്. പേരക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇതിലെ ഗ്ലൈസീമിക് ഇൻഡക്സ് വെറും 12 ആണ്. നമ്മുടെ പ്രധാന ഭക്ഷണമായ അരിക്കും ഗോതമ്പിനും ഗ്ലൈസീമിക് ഇൻഡക്സ് 60ന് മേലെയാണ്. മാമ്പഴത്തിന് 50 ന് മേലെ വരും. ഗ്ലൈസീമിക്ക് ഇൻഡക്സ് ഇത്ര താണ നിലയിലുള്ള പഴം എന്തുകൊണ്ട് കഴിച്ചുകൂടാ? പഞ്ചസാര വളരെ കുറവാണ് എന്നു മാത്രമല്ല ഇതിൽ ധാരാളമായി നാരുകളും, ജീവകങ്ങളും, ആൻറി ഓക്സിഡന്റുകളും ഉണ്ട്. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക. ഇത് പഞ്ചസാരയുടെ അളവ്…
Read More » -
Movie
വിജയശാന്തി കേന്ദ്ര കഥാപാത്രമായ, ശ്യാമപ്രസാദിന്റെ ‘കല്ല് കൊണ്ടൊരു പെണ്ണ്’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 25 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശ്യാമപ്രസാദിന്റെ ‘കല്ല് കൊണ്ടൊരു പെണ്ണിന്’ 25 വയസ്സായി. എസ് എൽ പുരം സദാനന്ദന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. കുറച്ച് ഭാഗം കുവൈറ്റിൽ ചിത്രീകരിച്ച ഈ സിനിമ ഗൾഫ് യുദ്ധ പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയ ഒരു നഴ്‌സിന്റെ കഥയാണ് പറഞ്ഞത്. കറവപ്പശുവായി, സ്വയം ജീവിക്കാതെ മറ്റുള്ളവരെ ജീവിപ്പിച്ച്, ഒടുവിൽ നന്ദിക്ക് പകരം നിന്ദ കിട്ടുന്ന പ്രവാസികളുടെ പ്രതീകമാണ് സീത എന്ന ആ നഴ്‌സ്. ആക്ഷൻ ഹീറോ വിജയശാന്തിയാണ് ആ ക്യാരക്റ്റർ റോളിന് ജീവൻ നൽകിയത്. കുവൈറ്റിലെ മുബാറക് അൽ-കബീർ ആശുപത്രിയായിരുന്നു കുവൈറ്റിലെ പ്രധാന ലൊക്കേഷൻ. ചിത്രം നിർമ്മിച്ച ഭാവചിത്ര ജയകുമാറാണ് തിരക്കഥ രചിച്ചത്. സംഭാഷണം ടി.എ റസാഖും ശശിധരൻ ആറാട്ടുവഴിയും ചേർന്ന് എഴുതി. ഒ.എൻ.വി- ഇളയരാജ ടീമിന്റെ ഗാനങ്ങൾ. 1998 ജൂൺ 9ന് റിലീസ്. ഗൾഫുകാരിയുടെ കുടുംബം സുഖമായി ജീവിക്കുന്നത് അയച്ചുകിട്ടുന്ന പണത്തിന്മേലാണ്. തിരിച്ചു കൊടുക്കേണ്ടാത്ത, കണക്കില്ലാത്ത പണമാണല്ലോ അത്. അവിവാഹിതയായ…
Read More » -
Health
മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് മതി
ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് മുടി കൊഴിച്ചില്‍. സാധാരണ മുടി കൊഴിച്ചിലിനേക്കാള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് പലപ്പോഴും തലയോട്ടി കാണുന്ന തരത്തിലുള്ള മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ തന്നെ മുടി കൊഴിച്ചിലിനെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ് ഇവിടെ പറയുന്നത്. ഹെയര്‍മാസ്‌ക് തയ്യാറാക്കാം ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്‍പം കറ്റാര്‍വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്‌സിയില്‍ ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില്‍ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക. ഉപയോഗിക്കുന്ന വിധം തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെറുപയര്‍…
Read More » -
Kerala
നഴ്സിംഗ്, പാരാമെഡിക്കല്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
നാട്ടിലും വിദേശത്തും വലിയ തൊഴിലവസരങ്ങളുള്ള നഴ്സിംഗ്, പാരാമെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ക്രമം എല്‍.ബി.എസ് സെന്ററിനാണ് പ്രവേശന ചുമതല. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രോസ്പെക്ടസ്, വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2013 ജൂലൈ 3 ആണ്. എന്നാല്‍ അപേക്ഷാ ഫീസ് ഒടുക്കാൻ ജൂണ്‍ 30 വരെയേ അവസരമുള്ളൂ. ജനറല്‍, എസ്.ഇ.ബി.സി. വിഭാഗങ്ങള്‍ക്ക് 800/- രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാനവസരമുണ്ട്. വിവിധ പ്രോഗ്രാമുകള്‍ 1.ബി.എസ്.സി. നഴ്സിംഗ് 2.ബി.എസ്.സി. എം.എല്‍.റ്റി 3.ബി.എസ്.സി. പെര്‍ഫ്യൂഷൻ ടെക്നോളജി 4 ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി 5.ബി.എസ്.സി. ഒപ്റ്റോമെടി 6. ബി.പി.റ്റി. 7.ബി.എ.എസ്സ് എല്‍.പി. 8.ബി.സി.വി.റ്റി. 9.ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി 10.ബി.എസ്.സി ഒക്കുപേഷണല്‍ തെറാപ്പി 11.ബി.എസ്.സി. മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി…
Read More » -
India
മനം നിറഞ്ഞ്,മഴ നനഞ്ഞ് ഒരു യാത്ര
യാത്രകളെ ഇഷ്ടമില്ലാത്ത ആരാണുളളത്…പ്രത്യേകിച്ച് മഴക്കാലത്ത്? ഇനി അങ്ങോട്ട് മണ്‍സൂണ്‍ കാലം തുടങ്ങുകയാണ്. കേരളത്തില്‍ മഴ പെയ്ത് തുടങ്ങിയിട്ടുണ്ട്.മഴക്കാലത്ത് തീര്‍ച്ചയായും പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ ഒന്ന് പരിചയപ്പെടാം. മഴക്കാലത്ത് യാത്ര ചെയ്യുമ്ബോള്‍ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണം എന്ന് ആദ്യമേ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയുടെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് കൂര്‍ഗ്. നമ്മള്‍ നനഞ്ഞ മഴയിൽ നിന്നും ഏറെ വ്യത്യസ്തമാണ് പശ്ചിമഘട്ടത്തിലെ മഴ. തോരാത്ത മഴ എന്നത് അനുഭവിക്കണമെങ്കില്‍ ഇവിടെ വരണം. ബംഗ്ലൂരുവില്‍ നിന്ന് കൂര്‍ഗിലേക്കുളള യാത്രയില്‍ കണ്ണിന് കുളിര്‍മയേകുന്ന ഒരുപാട് കാഴ്ച്ചകള്‍ നമുക്ക് കാണാൻ സാധിക്കും. 268 കിലോമീറ്റര്‍ ദൂരമാണ് ബംഗ്ലൂരുവില്‍ നിന്ന് കൂര്‍ഗിലേക്ക്. ഏകദേശം അഞ്ച് മണിക്കൂറോളമുള്ള യാത്ര. അടുത്ത സ്ഥലം ബംഗ്ലൂരുവില്‍ നിന്ന് ഊട്ടിയിലേക്കാണ്.അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇതൊരു ശരിയായ ഡെസ്റ്റിനേഷനായിരിക്കും. മാത്രമല്ല അങ്ങോട്ടേക്കുളള റോഡും കാഴ്ച്ചകളും എല്ലാം ആരുടേയും മനസ്സിനെ തണുപ്പിക്കും.ബന്ദിപ്പൂര്‍ വനത്തിലൂടെയാണ് യാത്ര. 209 കിലോമീറ്റര്‍ ആറ് മണിക്കൂര്‍ കൊണ്ട് എത്താൻ സാധിക്കും. തേനിയില്‍ നിന്ന് മേഘമലയിലേക്കുളള റോഡ് മഴക്കാലത്ത്…
Read More » -
Kerala
പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട; പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മൊബൈൽ ഫോണിൽ കൂടി
പഠനം ,ജോലി,റിക്രൂട്ട്‌മെന്റ്,യാത്രകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്. അപേക്ഷകന് ക്രൈം കേസുകളില്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പൊലിസ് ക്ലിയരന്‍സ് സര്‍ട്ടിഫിക്കറ്റ്. ഇനി ഈ സര്‍ട്ടിഫിക്കറ്റിനായി നിരന്തരം പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട. നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വഴി എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാം. ചെയ്യേണ്ടത് ഇത്രമാത്രം കേരള പൊലിസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ശേഷം സര്‍വിസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന ഓപ്ഷനില്‍ നിന്ന് certificate of non involvment in offense എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്ത് അപേക്ഷകന്റെ ആവശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ,മേല്‍വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖ ,എന്ത് ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നുള്ളതിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യുക. പൊലിസ് മേധാവിയില്‍ നിന്നാണോ,അതോ പൊലിസ് സ്റ്റേഷനില്‍ നിന്നാണോ…
Read More » -
India
ഇന്റലിജൻസ് ബ്യൂറോയില്‍ ജൂനിയര്‍ ഓഫീസറാകാൻ അവസരം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജൻസ് ഓഫീസര്‍ ഗ്രേഡ്-II/ ടെക്നിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 797 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനറല്‍- 325, ഇ.ഡബ്ല്യു.എസ്.- 79, ഒ.ബി.സി.- 215, എസ്.സി.- 215, എസ്.സി.- 119, എസ്.ടി.- 59 എന്നിങ്ങനെയാണ് ഒഴിവുകള്‍. ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കുമാണ് അവസരം. യോഗ്യത: ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇൻഫര്‍മേഷൻ ടെക്നോളജി, കംപ്യൂട്ടര്‍ സയൻസ്, കംപ്യൂട്ടര്‍ എൻജിനീയറിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷൻസ് എന്നിവയിലൊന്നില്‍ നേടിയ എൻജിനീയറിങ് ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്, കംപ്യൂട്ടര്‍ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലേതെങ്കിലും ഉള്‍പ്പെട്ട സയൻസ് ബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷൻസില്‍ ബിരുദം. ശമ്ബളം: 25,500- 81,000 രൂപ. കൂടാതെ സ്പെഷ്യല്‍ സെക്യൂരിറ്റി അലവൻസ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഫീസ്: റിക്രൂട്ട്മെന്റ് പ്രോസസിങ് ചാര്‍ജായ 450 രൂപ എല്ലാ വിഭാഗക്കാരും അടയ്ക്കണം. ജനറല്‍, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം.…
Read More » -
Kerala
മഴക്കാല യാത്ര; പോലീസ് നൽകുന്ന മുന്നറിയിപ്പ്
മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങൾ… അൽപ്പം ജാഗ്രത പുലർത്തിയാൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാം. കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോൾ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം. നനഞ്ഞ റോഡിൽ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുൻപിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയർ പ്രഷർ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോൾ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങൾ എത്രത്തോളം ആഴമുണ്ടെന്ന് അറിയാൻ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പുലർത്തുക. വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക. ഹെഡ്ലൈറ്റ്, ബ്രേക്ക്ലൈറ്റ്, ഇൻഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. അമിത വേഗത്തിൽ പോകുമ്പോൾ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. വേഗത കുറച്ച്…
Read More » -
LIFE
വായ്നാറ്റത്തെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
വായ്‌നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം.മോശം ശുചിത്വം ഒരു കാരണമാണ്. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റം ഉണ്ടാകാം. സവാള, വെളുത്തുള്ളി തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകും. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. വായ്നാറ്റത്തെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം… ദിവസവും തൈര് കഴിക്കുന്നത് വായയുടെ ദുർഗന്ധം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വായ്നാറ്റത്തിന് കാരണമാകുന്ന ഹൈഡ്രജൻ സൾഫൈഡ് എന്ന സംയുക്തത്തെ തൈര് കുറയ്ക്കുന്നു. അതിനാൽ തൈര് പതിവായി കഴിക്കുന്നത് വായ്നാറ്റത്തെ അകറ്റാൻ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക. നിർജലീകരണം കാരണവും വായ്നാറ്റം ഉണ്ടാകാം. വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. പെരുംജീരകത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പെരുംജീരകം…
Read More »