മുട്ടം: കൂറ്റൻ ആഞ്ഞിലി മരം ഒടിഞ്ഞുവീണ് റോഡ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.തൊടുപുഴ-പുളിയന്‍ മല സംസ്‌ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് വർഷങ്ങൾ പഴക്കമുള്ള ആഞ്ഞിലി മരം ഒടിഞ്ഞു വീണത്.
ഈ സമയം വാഹനങ്ങള്‍ ഇതുവഴി ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം നേരം കഷ്‌ടപ്പെട്ടാണ് മരം പൂര്‍ണമായും മുറിച്ചുമാറ്റിയത്. മരം റോഡില്‍ വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ പെട്ടു.