Month: June 2023

  • Crime

    ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി, സംസാരിച്ചു തുടങ്ങി

    മാവേലിക്കര: പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ ശ്രീമഹേഷിന്റെ നിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന 4 വയസുകാരിയാണ് അച്ഛന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോൾ വീട്ടിൽ വെട്ടേറ്റ നിലയിൽ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം…

    Read More »
  • Kerala

    അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം: ആത്മഹത്യാകുറിപ്പിൽ ദുരൂഹതയേറുന്നു, കോളേജിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസിന്റെയും യുവദീപ്തിയുടെയും ഐക്യദാർഢ്യ റാലി ഇന്ന്

    കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. അമൽ ജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് എന്ന നിലയിൽ പൊലീസിനു മുന്നിലെത്തിയ കടലാസിനെ ചൊല്ലി ദുരൂഹതയേറുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളജ് അധികൃതർ പരിശോധന നടത്തിയിരുന്നു എന്ന സംശയം വിദ്യാർഥികൾ പങ്കു വയ്ക്കുന്നു. ശ്രദ്ധ മരിച്ചതിന്റെ പിറ്റേന്ന് മാത്രമാണ് പൊലീസും ഫൊറൻസിക് സംഘവും ആത്മഹത്യ നടന്ന മുറിയിൽ എത്തി തെളിവുകൾ ശേഖരിച്ചതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. പൊലീസെത്തും വരെ ആത്മഹത്യ നടന്ന മുറിയുടെ താക്കോൽ കോളജ് അധികൃതർ തന്നെ സൂക്ഷിച്ചതിലടക്കം സംശയങ്ങൾ ഉണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ശ്രദ്ധയുടെ മാതാപിതാക്കൾ ഇന്നലെ കുറിപ്പിനെതിരെ രം​ഗത്തെത്തിയിരുന്നു. അവരും ചില സംശയങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നെങ്കിൽ അത് മാതാപിതാക്കളേയും സുഹൃത്തുക്കളേയും കോളേജ് അധികൃതർ അറിയിച്ചില്ലെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. ജില്ലാ ക്രൈംബ്രാഞ്ച് മരണം അന്വേഷിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്നുള്ള…

    Read More »
  • Kerala

    കോഴഞ്ചേരി പുതിയ പാലം;റീ ടെൻഡര്‍ നടപടിയായി

    കോഴഞ്ചേരി: പഴയപാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലം അതിവേഗം പൂര്‍ത്തിയാക്കാൻ റീ ടെൻഡര്‍ നടപടിയായി.21 ന് ടെൻഡര്‍ തുറക്കും. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച്‌ കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ എത്തുന്ന റോഡില്‍ പമ്ബയാറിന് കുറുകെയാണ് പുതിയ പാലം നിര്‍മിക്കുന്നത്. 2018ല്‍ ഈ പാലം നിര്‍മാണം ആരംഭിച്ചെങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍ നിര്‍മാണം നിലച്ചു. തുടര്‍ന്ന് മന്ത്രി വീണാജോര്‍ജ്‌ ഇടപ്പെട്ട്‌ ചുമതല കിഫ്‌ബിക്ക്‌ കൈമാറുകയായിരുന്നു. 198.8 മീറ്റര്‍ നീളവും ഇരുവശത്ത് നടപ്പാതയോടുംകൂടി 12 മീറ്റര്‍ വീതിയും ഉണ്ടാകും.   പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല – കുമ്ബഴ റോഡില്‍ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകും. ശബരിമല തീര്‍ഥാടകര്‍ക്ക് ഗതാഗതകുരുക്കില്‍പെടാതെ പോകുവാനും പുതിയ പാലം സഹായിക്കും.   പാലം പണി മുടങ്ങിക്കിടക്കുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം ന്യൂസ് ദെൻ  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

    Read More »
  • India

    പനിക്കും ചുമയ്ക്കും നൽകുന്നവയടക്കം 14 മരുന്നുകൾ നിരോധിച്ചു, ഏതൊക്കെ എന്നറിയുക  

      പനിക്കും ചുമയ്ക്കും നൽകുന്നവ അടക്കം 3 പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഉപയോഗിക്കുന്ന 14 മരുന്നുകൾ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. വേണ്ടത്ര ഫലം ചെയ്യുന്നില്ല, ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ എന്നിവ പരിഗണിച്ചാണു തീരുമാനം. ഇപ്പോൾ പൂർണമായും നിരോധിച്ച 14 ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻസ് (എഫ്ഡിസി) അടക്കം 344 എണ്ണത്തിന്റെ നിരോധനം 2016 ൽ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്ത്യൻ വിപണിയിൽ മരുന്നു വിൽക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്‍.സി.ഒ) അനുമതി വേണം. എന്നാൽ, സംസ്ഥാന തലത്തിൽ ലൈസൻസ് വാങ്ങിയായിരുന്നു പല കമ്പനികളും മരുന്നുൽപാദനം നടത്തിയിരുന്നത്. ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെത്തിയ ഹർജിയെ തുടർന്നാണ് 344 എണ്ണം നിരോധിക്കാൻ  ശുപാർശ ചെയ്തത് നിരോധിച്ച എഫ്ഡിസിയും ഉപയോഗവും. നിമിസ്ലൈഡ്+ പാരസെറ്റമോൾ: വേദനസംഹാരി. അമോക്സിലിൻ+ ബ്രോംഹെക്സിൻ: കഫക്കെട്ട് കുറയ്ക്കാനും മറ്റും, ശ്വാസകോശ ചികിത്സയിൽ. ഫോൽകോഡിൻ+പ്രോമെഥസിൻ:     വരണ്ട ചുമ, ഛർദി തുടങ്ങിയ സാഹചര്യങ്ങളിൽ. പാരസെറ്റമോൾ+ബ്രോംഹെക്സിൻ+ഫിനൈൽഎഫ്രിൻ+ക്ലോർഫിനറമിൻ+ഗ്വായിഫെനിസിൻ:   …

    Read More »
  • Crime

    പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നു, മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

    മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. ‘പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു. അതേസമയം, മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. 4 വയസുള്ള മകളാണ് മഹേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമ്മ സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടൻ…

    Read More »
  • Kerala

    പാലക്കാട് എഐ ക്യാമറ തകർത്തു; ഇടിച്ച വാഹനം നിർത്താതെ പോയി, സംഭവത്തിൽ ദുരൂഹത

    പാലക്കാട് : വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയിൽ ത‍കർന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ മനപ്പൂ‍ർവം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളില്‍ ഇനി ഹിന്ദിയിലും ബോർഡ്

    തിരുവനന്തപുരം:സംസ്ഥാനത്തെ വിദേശമദ്യ ചില്ലറ വില്‍പ്പനശാലകളില്‍ മലയാളത്തിന് പുറമേ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കൂടി ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിര്‍ദ്ദേശം. ബെവ്കോ ചെയര്‍മാൻ യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.പലപ്പോഴും വിദേശത്തുനിന്നും, അന്യസംസ്ഥാനത്തുനിന്നും എത്തുന്നവര്‍ക്ക്  ഷോപ്പുകള്‍ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മറ്റു രണ്ട് ഭാഷകളില്‍ കൂടി ബോര്‍ഡ് സ്ഥാപിക്കുന്നത്. ഇതിനോടൊപ്പം ഷോപ്പുകള്‍ക്ക് മുൻപിലെ ബോര്‍ഡ്,  വിലവിവരപ്പട്ടിക എന്നിവ രാത്രിയിലും കാണാൻ സാധിക്കുന്ന തരത്തിലുളള പ്രകാശ സംവിധാനം ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കെ.എസ്.യു. പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകൻ ഇടപെട്ടെന്ന ആരോപണം: ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്സാമിനേഷൻ കമ്മിറ്റി റിപ്പോർട്ട്

    കൊച്ചി: അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതിയിൽ എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പരാതിയിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.എസ്.യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട് പ്രിൻസിപ്പലിന് കൈമാറി. പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി എഐഎസ്എഫ് രം​ഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻറ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൽഡിഎഫ് ഭരിക്കുമ്പോൾ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നത്. വിദ്യാർത്ഥി അധ്യാപക നിയമനങ്ങൾ അടക്കം സർക്കാർ പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻറ് ആർ എസ് രാഹുൽ രാജ് പറഞ്ഞിരുന്നു. വ്യാജരേഖാ വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കും മുൻ നേതാവ് വിദ്യക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. എന്നാൽ, ക്രമക്കേട് വ്യക്തമായി തെളിഞ്ഞതോടെ വ്യാജ രേഖ കേസിൽ വിദ്യയെ കൈവിട്ട് ഗൂഡാലോചനവാദം…

    Read More »
  • LIFE

    മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

    മഞ്ജു വാര്യര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ഇപ്പുറമാണ് ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് ചിത്രം എത്തിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നാണ്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവുമെന്ന് റിലീസ് സമയത്ത് അണിയറക്കാര്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ സമീപകാല കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിച്ച മലയാള സിനിമയുമാണ് ഇത്. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലോക്കേഷന്‍. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു…

    Read More »
  • Kerala

    ശ്രീമഹേഷിന്റെ ആനക്കൂട്ടില്‍ വീട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങൾ 

    മാവേലിക്കര: ആറുവയസുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മാവേലിക്കര നിവാസികള്‍ മോചിതമായിട്ടില്ല.പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് പിതാവ് ശ്രീമഹേഷിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്.   ശ്രീമഹേഷിന്റെ ആനക്കൂട്ടില്‍ വീട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്നത് മൂന്ന് മരണങ്ങള്‍. മൂന്നും അസ്വാഭാവിക മരണങ്ങളാണ്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വര്‍ഷം മുൻപ് ആത്മഹത്യ ചെയ്തു. പിന്നീട് ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇപ്പോള്‍ നക്ഷത്രയും. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിന്‍ തട്ടി മരിച്ചതറിഞ്ഞാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ശ്രീമഹേഷ് മറ്റ് ജോലിക്കായി ശ്രമിച്ചിരുന്നില്ല. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്ബ് വിദ്യയുടെ പിതാവിനെ നക്ഷത്ര വിളിച്ചിരുന്നു. ഇതിലുള്ള പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നക്ഷത്രയുടെ അമ്മ വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോണ്‍സ്റ്റബിളുമായി പുനര്‍വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി.   എന്നാല്‍, മഹേഷിന്റെ സ്വഭാവം…

    Read More »
Back to top button
error: