Month: June 2023
-
Kerala
പത്താം ക്ലാസ് മതി; തപാൽ വകുപ്പിൽ ജോലി നേടാം
മൂവാറ്റുപുഴ: ആലുവ പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ തപാല്‍ ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിന് 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതിയുവാക്കള്‍ എന്നിവരെ കമ്മിഷൻ വ്യവസ്ഥയില്‍ ഏജന്റായി നിയമിക്കുന്നു.അപേക്ഷകര്‍ 10-ാംക്ലാസ് പാസായിരിക്കണം. അപേക്ഷകര്‍ വയസ്, യോഗ്യത , മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടെ സീനിയര്‍ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, ആലുവ പോസ്റ്റല്‍ ഡിവിഷൻ, ആലുവ- 683101 എന്ന വിലാസത്തില്‍ 17ന് മുമ്ബ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2624408, 9446420626.
Read More » -
India
ഇനിയും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തില്ലേ…?
പത്ത് വര്‍ഷം മുന്‍പെടുത്ത അതേ ആധാര്‍ കാര്‍ഡാണോ ഇപ്പോഴും ഉപയോഗിക്കുന്നത്.എന്നാല്‍ വൈകാതെ പണികിട്ടിയേക്കും. നിയമപ്രകാരം 10 വര്‍ഷം മുന്‍പെടുത്ത ആധാര്‍ കാര്‍ഡ് പുതുക്കണം. എന്നാല്‍ ഇക്കാര്യം പലര്‍ക്കുമറിയില്ല.സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ജൂണ്‍ 14 വരെ പുതുക്കുന്നതിനുള്ള സൗകര്യമാണ് യുഐഡിഎഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ വെബ്‌സൈറ്റില്‍ സൗജന്യമായി അപ്ലോഡ് ചെയ്ത് പുതുക്കാവുന്നതാണ്. എന്നാല്‍ മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം. സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ നമ്ബര്‍, ഇമെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐടി മിഷന്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്ബര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
Read More » -
Kerala
370 ദിവസങ്ങള്‍, എണ്ണായിരം കിലോമീറ്റര്‍; ഒടുവില്‍ ശിഹാബ് പുണ്യനഗരിയില്‍
റിയാദ്: വളാഞ്ചേരിയില്‍ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി മലയാളി യുവാവ് ശിഹാബ് ചോറ്റൂര്‍ കാല്‍നടയായി ഒടുവില്‍ മക്കയിലെത്തി. പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസമാണ് ശിഹാബ് സൗദി അറേബ്യയിലെ മദീനയിലെത്തിയത്. 21 ദിവസം മദീനയില്‍ ചെലവഴിച്ച ശേഷമാണ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില് നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ട് പിന്നിട്ടു. കാല്‍ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നത്തിന് തൊട്ട് അടുത്ത് എത്തിയ ശിഹാബ് ഉംറ നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്ന് മാതാവ് സൈനബ എത്തിയ ശേഷമാകും ശിഹാബ് ഹജ്ജ് ചെയ്യുക. 2022 ജൂണ്‍ രണ്ടിനാണ് കാല്‍ നടയായി ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു. പാക്കിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അര്‍ത്തിയിലെ ആഫിയ സ്‌കൂളില്‍ നാല് മാസത്തോളം…
Read More » -
LIFE
”എല്ലാവരും ഉറക്കമായിരുന്നു, ബിനുച്ചേട്ടന്‍ എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിച്ചേട്ടന്‍ വേദന അനുഭവിക്കുന്നത്”
കൊല്ലം സുധിയുടെ അകാലവിയോ?ഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കലാകേരളം. അപകടത്തിന് തലേദിവസം വരെ തങ്ങളോട് കളിച്ച് ചിരിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അംഗീകരിക്കാനായിട്ടില്ല. പലരും സുധിയുടെ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തില്‍ അവതാരക ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് ഏവരുടെയും മനസില്‍ വിങ്ങലാകുന്നത്. സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ചും ബിനു അടിമാലിയുടെയും മറ്റുള്ളവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചും ലക്ഷ്മി കണ്ണീരോടെ പറയുന്നു. ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍ ഇങ്ങനെ നമ്മുടെ കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എനിക്ക് ആ പരിപാടിയില്‍ എല്ലാവരെക്കാളും ഒരുപടി മുകളില്‍ ഇഷ്ടമുണ്ടായിരുന്നത് സുധിച്ചേട്ടനോടാണ്. ഇതുവരെ സുധിച്ചേട്ടനില്‍ നിന്നും നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു മനുഷ്യനായിരുന്നു. നല്ലവരെയൊക്കെ ദൈവം നേരത്തെ കൊണ്ടുപോകുമായിരിക്കും. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടന്‍ മാത്രമാണ്. സുധി ചേട്ടന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. എന്റെ മുഖമൊന്ന് വാടി കഴിഞ്ഞാല്‍ ആദ്യം മനസിലാക്കിയിരുന്നതും സുധി…
Read More » -
Movie
അക്ഷയ് കുമാര്‍ ഇനി ശിവന്‍; ‘ഒഎംജി 2’ തിയറ്ററില്‍ തന്നെ, റിലീസ് തീയതി പ്രഖ്യാപിച്ചു
അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ‘ഒഎംജി 2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനാണ്…
Read More » -
India
കേരളത്തിലടക്കം എഐ ക്യാമറയ്ക്കെതിരെ പ്രതിഷേധം; റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യക്ക് കൈവരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി
ന്യൂഡൽഹി:റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യക്ക് കൈവരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. റോഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന സര്‍ക്കാരിന്റെയും മറ്റ് അധികൃതരുടെയുമൊക്കെ ഭാഗത്തുനിന്നുള്ള നിരവധി പോരായ്‍മകള്‍ കാരണമാണ് ലക്ഷ്യം സാധിക്കാൻ കഴിയാത്തതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ അടക്കം എഐ ക്യാമറയ്ക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ളവരാണ് മലയാളികൾ.അവർ പോലും റോഡ് സുരക്ഷാ നിയമത്തിന് അനുകൂലമല്ല. 2024-ന് മുൻപ് റോഡപകടങ്ങളുടെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല-ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെ ഗഡ്‍കരി പറഞ്ഞു. ഇന്ത്യയില്‍ ഉടനീളമുള്ള റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ആരും പരമാവധി ശ്രമിക്കുന്നില്ലെന്നും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി. റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും കാര്യത്തില്‍ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, റോഡ് അവസ്ഥ മെച്ചപ്പെടുത്തി, വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി, കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ ഏര്‍പ്പെടുത്തി, രാജ്യത്തുടനീളമുള്ള റോഡപകടങ്ങള്‍…
Read More » -
Crime
ആര്‍ഷോയുടെ പരാതി; അന്വേഷണത്തിനു പ്രത്യേക സംഘം
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ നല്‍കിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പ്രത്യേക സംഘത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നല്‍കുമെന്നും കൊച്ചി കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു. പരീക്ഷാ ഫലത്തില്‍ തന്റെ പേര് വന്നത് ഗൂഢാലോചനയെന്നാണ് ആര്‍ഷോയുടെ ആരോപണം. വിവാദത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആര്‍ഷോ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി കൊച്ചി കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചാണ് കൊച്ചി കമ്മിഷണര്‍ക്ക് ഡിജിപി പരാതി കൈമാറിയത്. മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്കു മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആര്‍ഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതര്‍ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു. എറണാകുളം ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മൂന്നാം…
Read More » -
Kerala
മന്ത്രിമാരുടെ ഉറപ്പ് വെറുംവാക്കായി; അമല്‍ജ്യോതിയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്
കോട്ടയം: അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചീഫ് വിപ്പിനെ തടഞ്ഞതിനാണ് കണ്ടാലറിയുന്ന 50 പേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. ചീഫ് വിപ്പിനെയും ഡി.വൈ.എസ്.പിയേയും തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടി സ്വമേധയായാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്. എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കെതിരെ അവരുടെ ഭാവിയെ ബാധിക്കുന്ന യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന് കഴിഞ്ഞ ദിവസം കോട്ടയം എസ്.പി ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടി പരിശോധിക്കുമെന്നും അതിനു ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും വിദ്യാര്‍ഥികളും അധ്യാപകരും കോളേജ് മാനേജ്മെന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് മന്ത്രി ആര്‍.ബിന്ദുവും ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ തള്ളിയാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ നടപടി. അതിനിടെ, ആരോപണ വിധേയായ ഹോസ്റ്റല്‍ വാര്‍ഡന്‍ മായയെ സ്ഥലമാറ്റിയേക്കുമെന്ന് സൂചനയുണ്ട്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വാര്‍ഡനെ മാറ്റണമെന്ന ആവശ്യം മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ജൂണ്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മിതമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂണ്‍ 12 വരെ കേരള – കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. അതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » -
Local
പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട്
പത്തനംതിട്ട: വനാന്തരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് മൂഴിയാര്‍ അണക്കെട്ടിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 192.63 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇന്നലെ വൈകിട്ടോടെ ഇത് 190 അടി പിന്നിട്ടു. 192.3 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറന്നുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടർന്ന് കക്കാട് പവര്‍ ഹൗസ് വരെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »