KeralaNEWS

ഓണം ലക്ഷ്യമിട്ടുള്ള പൂക്കൃഷിക്ക്‌ മലയൻകീഴിൽ തുടക്കം

മലയിന്‍കീഴ്‌: കഴിഞ്ഞ ഓണക്കാലത്ത്‌ ‌ കാട്ടാക്കട മണ്ഡലത്തില്‍ വന്‍ വിജയമായി തീർന്ന പൂക്കൃഷിക്ക്‌ ഇക്കൊല്ലവും ആരംഭം കുറിച്ചു.
‘നമ്മുടെ ഓണം നമ്മുടെ പൂക്കള്‍’ എന്നപേരില്‍ തുടങ്ങിയ പദ്ധതി തുടക്കമെന്ന നിലയില്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ നാലര ഏക്കറില്‍ ആണ്‌ ആരംഭിച്ചത്‌.കൃഷിയുടെ ആദ്യ വിത്തുപാകി ഐ.ബി.സതീഷ്‌ എം.എല്‍.എ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
കഴിഞ്ഞ ഓണക്കാലത്ത്‌ മണ്ഡലത്തില്‍ ആരംഭിച്ച നമ്മുടെ ഓണം നമ്മുടെ പൂക്കള്‍ പദ്ധതി വിജയകരമായിരുന്നു.കാട്ടാക്കട മണ്ഡലത്തില്‍ വിളയിച്ച പൂക്കള്‍ക്ക്‌ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. കര്‍ഷകര്‍ക്കും മികച്ച വരുമാനമാണ്‌ ഇതില്‍ നിന്നും ലഭിച്ചത്‌.
പള്ളിച്ചല്‍ പഞ്ചായത്തില്‍ മാത്രം ഇത്തവണ 25 ഏക്കറില്‍ പുഷ്‌പകൃഷി നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌.അടുത്ത ആഴ്‌ച്ചകളില്‍ തന്നെ മറ്റു പഞ്ചായത്തുകളിലും പുഷ്‌പകൃഷി ആരംഭിക്കും.കുറഞ്ഞത്‌ 50 ഏക്കറിലെങ്കിലും ഇത്തവണ പുഷ്‌പകൃഷി ചെയ്യുന്നതിനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഐ.ബി.സതീഷ്‌ എം.എല്‍.എ പറഞ്ഞു.

Back to top button
error: