KeralaNEWS

ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

തൊടുപുഴ: ജോലി അന്വേഷിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.തൊടുപുഴ കുടയത്തൂര്‍ കൂവപ്പള്ളി കുന്നത്തുപറമ്ബില്‍ അനില്‍പ്രഭയെയാണ് (36) തൊടുപുഴ എസ്.ഐ.ജി അജയകുമാറും സംഘവും ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ നിന്നും പിടികൂടിയത്.
 

യുവതി ഡി.ജി.പിക്ക് നേരിട്ട് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2022മെയ് 28ന് തൊടുപുഴ നഗരത്തില്‍ പ്രതിയും സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന വീട്ടുജോലിക്കാരെയും ഹോംനഴ്‌സുമാരെയും മറ്റും ക്രമീകരിക്കുന്ന ഏജന്‍സിയില്‍ ജോലി അന്വേഷിച്ചെത്തിയതാണ് പരാതിക്കാരി. ജോലി ശരിയാക്കിത്തരാമെന്ന്
ഉറപ്പുനല്‍കിയ പ്രതി യുവതിയെ  ലോഡ്ജിലെത്തിച്ച്  പീഡിപ്പിക്കുകയായിരുന്നു.

 

ഇതിനുശേഷം ആന്ധ്രാ പ്രദേശിലേക്ക് ഇയാൾ കടന്നുകളയുകയായിരുന്നു.പോലീസ് ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബോറംപാലം എന്ന ഗ്രാമത്തില്‍ ഇയാൾ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിചെയ്യുകയാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: