LIFELife Style

യൂറോപ്യന്‍ പര്യടനം കഴിഞ്ഞു; അച്ഛനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പോലെ തന്നെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും. യാത്രകളെ ഏറെ സ്നേഹിക്കുന്ന പ്രണവ്, സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പം പാചക പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മോഹന്‍ലാലിനേയും സുഹൃത്ത് സമീര്‍ ഹംസയേയും ഈ ചിത്രങ്ങളില്‍ കാണാം. സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുന്ന പ്രണവ് കുറച്ച് നാളുകളായി യാത്രയിലായിരുന്നു. പ്രണവ് ഇപ്പോള്‍ യൂറോപ്യന്‍ യാത്രയിലാണെന്ന് വിനീത് ശ്രീനിവാസന്‍ അടുത്തിടെ പറഞ്ഞിരുന്നു.

800 മൈല്‍സ് പ്രണവ് കാല്‍നടയായി യാത്ര ചെയ്യുകയാണെന്നാണ് യുറോപ്യന്‍ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, മോഹന്‍ലാല്‍ ആകട്ടെ ‘റാം’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.

Back to top button
error: