IndiaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ചിത്രം പ്രചരിപ്പിച്ച ഗായകൻ അറസ്റ്റിൽ

ഗുഡ്‌ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌ത ഗായകൻ പൊലീസ് പിടിയില്‍.
ഭോജ്‌പൂരി ഗായകനായ അഭിഷേക് (21) ആണ് അറസ്‌റ്റിലായത്. ബിഹാര്‍ സ്വദേശിയായ അഭിഷേക് 13കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പോക്‌സോ, ഐടി നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

Back to top button
error: