ഭുവനേശ്വർ:ബാലസോറിൽ അപകടം നടന്ന ട്രെയിനിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നതായി സൂചന.
നാൽപതോളം മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനായുള്ളത്.ഇവരെ തിരക്കി ആരും വന്നിട്ടില്ല.അതേസമയം ട്രെയിൻ അപകടത്തില്‍ പരിക്കേറ്റവരെ ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥൻ ഷെയ്‌ക്ക് മറെഫത്ത് അലിയാണ് ബാലസോര്‍ ട്രെയിൻ അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചത് ബാലസോറിലെയും കട്ടക്കിലെയും ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും ഇദ്ദേഹം സന്ദർശിച്ചിരുന്നു.പ്രത്യേകം സൂക്ഷിച്ചിട്ടുള്ള തിരിച്ചറിയാത്ത മൃതദേഹങ്ങളും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സംഘം പരിശോധിച്ചു. ഇതോടെ ട്രെയിനില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് അധികൃതര്‍. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.