
തിരുവനന്തപുരം:ഏറ്റെടുക്കാന്‍ ആളില്ലാത്ത എട്ടുപേരെ മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.ശ്രീകാര്യത്തെ ഹോമിലേക്കാണ് ഇവരെ മാറ്റിയത്.
മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്.ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമൊക്കെ നല്‍കി വന്നിരുന്നത്. ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ടായി മാറുന്നുണ്ടായിരുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വീണാ ജോര്‍ജ് പ്രശ്‌നത്തിലിടപെട്ട് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചത്.






