IndiaNEWS

അപകടം വർധിക്കുന്നു;ട്രെയിൻ മാനേജര്‍മാര്‍ക്ക് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി റെയില്‍വെ

ന്യൂഡൽഹി:അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ട്രെയിൻ മാനേജര്‍മാര്‍ക്ക് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി റെയില്‍വെ.ഇത് സംബന്ധിച്ചുള്ള ഉത്തരവ് വിവിധ സോണല്‍ ഓഫീസുകള്‍ക്ക് റെയില്‍വെ മന്ത്രാലയം അയച്ചു.
ബാലസോര്‍ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.ട്രെയിൻ മാനേജര്‍, സെക്ഷൻ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്കാണ് കൗണ്‍സിലിങ് നല്‍കുക.സുരക്ഷിതമായ ട്രെയിൻ യാത്രയ്ക്കും നിരന്തരം ജാഗ്രതയോടെയിരിക്കാനും സംബന്ധിച്ചുള്ളതാകും കൗണ്‍സിലിങ്.
ചില റെയില്‍വെ സോണുകളില്‍ കൗണ്‍സിലിങ് സംവിധാനം നേരത്തെത്തന്നെ ഉണ്ടെങ്കിലും അവ കൂടുതല്‍ ശക്തമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: