കണ്ണൂര്‍: സ്കൂള്‍ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരന് തെരുവു നായയുടെ കടിയേറ്റു. ചമ്ബാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റഫാൻ റഹീസിനാണ് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് കുട്ടിയെ ചമ്ബാട് ഇൻഡോര്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് തെരുവുനായ അക്രമിച്ചത്. കുട്ടിയുടെ വലതു കൈയ്ക്കും കാലിനും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.
പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.