Month: June 2023

  • Kerala

    പീരുമേട്ടിലെ ജനവാസ മേഖലയിൽ ഒരാഴ്ചയായി കാട്ടാനകളുടെ വിളയാട്ടം, ഒടുവിൽ ആനകൾ വനത്തിലേയ്ക്കു മടങ്ങി

      പീരുമേട്: ഒരാഴ്ചയായി ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനകൂട്ടം ഒടുവിൽ വനത്തിലേയ്ക്കു തന്നെ മടങ്ങി. മുറിഞ്ഞപുഴയിലെ വനം വകുപ്പ് ഡപ്യുട്ടി  റേഞ്ചർ സുനിൽ, ആർ.ആർ.ടി വിഭാഗം ഫോറസ്റ്റർ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനയെ കാട്ടിലേക്ക് തിരികെ വിടാനുള്ള ശ്രമത്തിലായിരുന്നു. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മഴയും ഇരുട്ടും ആനകളെ തുരത്തുന്നതിന് വിഘാതം സൃഷ്ടിച്ചിരുന്നു. കൂടുതൽ ജനവാസ മേഖലകളിലേക്ക് എത്താതിരിക്കാൻ രാത്രിയിൽ പട്രോളിംഗ് നടത്താണ് പ്ലാനിട്ടത്. പീരുമേട് – കുട്ടിക്കാനം സമാന്തര പാതയിൽ ഐ.എച്ച്.ആർ.ഡി കോളജിനു സമീപമാണ് ആന തമ്പടിച്ചിരുന്നത്. ഇവിടെ പ്രദേശവാസികളുടെ കൃഷിയിടങ്ങളിൽ തുടർച്ചയായി നാശം  വിതച്ചു. ആർആർടി സംഘം സ്ഥലത്ത് എത്തിയെങ്കിലും പടക്കം പൊടിച്ചും വെടിവച്ചും പകൽ ആനയെ തുരത്തുന്നത് അസാധ്യമാണെന്ന് ബോദ്ധ്യപ്പെട്ടു. പ്രദേശം ജനനിബിഡമാണെന്നതിനു പുറമേ തൊട്ടരികെ ദേശീയപാത കടന്നു പോകുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. തുരത്തുന്നതിനിടെ ആന വിരണ്ടു ദേശീയപാതയിലേക്കോ, മറ്റോ ഓടുമോ എന്നായിരുന്നു വനംവകുപ്പിന്റെ ആശങ്ക. ഇതിനാൽ രാത്രിയിൽ ആനയെ തുരത്താനുള്ള ശ്രമത്തിലായിരുന്നു വനപാലകർ.…

    Read More »
  • NEWS

    ഡോ.ജയകുമാർ എന്ന കർഷകൻ

    ഡോ:ജയകുമാർ എന്ന കോട്ടയം മെഡിക്കൽ കോളേജിലെ പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധനെ അറിയാത്തവർ ചുരുക്കമാണ്.എന്നാൽ ക്ഷീര കർഷനായ ഡോ.ജയകുമാറിനെ അങ്ങനെ ആർക്കും അറിയുവാൻ വഴിയില്ല. കോട്ടയം അയർക്കുന്നം പഞ്ചായത്തിലെ കേദാരം എന്ന വീട്ടിൽ കറവ പശുക്കളും കിടാരികളും എല്ലാം ചേർന്ന്  36 പേർ ഉണ്ട്.വീട്ടിലെത്തിയാൽ ഇതിന്റെയെല്ലാം കാവൽക്കാരൻ ഡോ.ജയകുമാറാണ്. ഇവുടുന്നുള്ള പാൽ പാത്രം തൂത്തുട്ടി സംഘത്തിലും  ബാക്കി നാട്ടിലുള്ളവർക്കുമായി നൽകുന്നു. നാട്ടിലുള്ളവരും മായം ചേർക്കാത്ത ശുദ്ധമായ  പാൽ കുടിക്കട്ടെ എന്നാണ് ഡോക്ടറിന്റെ അഭിപ്രായം.ഡോക്ടറെ സഹായിക്കാനും ഫാമിന്റെ കാര്യങ്ങൾ നോക്കി നടത്താനും ആളുകൾ ഉണ്ടെങ്കിലും തന്റെ കണ്ണ് എല്ലായിടത്തും എത്തിയാൽ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകു. തൊഴുത്തിലെ സുന്ദരികളെ ഒന്നും പുറത്ത് നിന്ന് കൊണ്ട് വന്നതല്ല.എല്ലാവരും കേദാരത്തിൽ ഉണ്ടായവർ തന്നെ… പച്ചപ്പുല്ലാണ്  പ്രധാന ആഹാരം. Co3  കേദാരത്തിന്റെ ഒരു വശത്ത് വെച്ച് പുടിപ്പിച്ചിരിക്കുന്നത് കൊണ്ട്  എല്ലാ കാലത്തും പുല്ല് സുലഭം… എല്ലാവരെയും ഇൻഷ്യർ ചെയ്ത് ഫാം വരെ ഇൻഷ്യർ ചെയ്തിട്ടുള്ളത്  കൊണ്ട്  പ്രത്യേകിച്ച് ഒരു ഭയമില്ല…  കൃത്യമായ…

    Read More »
  • Health

    സ്തനാർബുദത്തെ തടയാം; അറിയാം കൂണിന്റെ ആരോഗ്യ ഗുണങ്ങൾ

    രുചി കൊണ്ട് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ടും കൂൺ സമ്പന്നമാണ്.പ്രോട്ടീൻ, അമിനോആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കൂൺ.രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിലും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം കൂൺ സഹിയിക്കുന്നു. അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്നു.സ്തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ. കൂണിൽ അടങ്ങിയിരിക്കുന്ന നാരുകളും എൻസൈമുകളും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള കൂൺ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.ധാരാളം വെള്ളവും നാരുകളും ഉള്ളതിനാൽ, ഇത് ദഹനവ്യവസ്ഥയുടെയും പാൻക്രിയാസിന്റെയും കരളിന്റെയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നു

    Read More »
  • Kerala

    പ്ലസ് വൺ പ്രവേശനം;14 ബാച്ചുകള്‍ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിര്‍ദ്ദേശം

    തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തില്‍ മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാര്‍ത്ത ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളില്‍ ഉത്കണ്ഠ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ 14 ബാച്ചുകള്‍ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിര്‍ദ്ദേശം കൊടുത്തുവെന്നും അദ്ദേഹം കോ‍ഴിക്കോട് പറഞ്ഞു. എയ്ഡഡ് മേഖലയില്‍ പുതിയ ബാച്ചുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കും. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. താല്‍കാലിക ബാച്ച്‌ ആകും എയ്ഡഡ് മേഖലയില്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    Read More »
  • India

    റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു; യുവമോഡലിന് ദാരുണാന്ത്യം

    ന്യൂഡല്‍ഹി:  നോയിഡയില്‍ ഫാഷന്‍ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍വീണ് യുവ മോഡല്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ഷിക ചോപ്രയാണ് (24) മരിച്ചത്. കേസെടുത്ത പോലീസ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉള്‍പ്പെടെയുള്ള സംഘാടകരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

    Read More »
  • NEWS

    സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു; ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ ഡോക്ടർമാരായ നവദമ്പതികൾ മുങ്ങി മരിച്ചു 

      വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ക്ക് ബാലിയില്‍ വച്ച് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ നവദമ്പതികളാണ് സ്പീഡ് ബോട്ടിൽ വച്ചുള്ള ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചത്. ജൂണ്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.  തുടർന്ന് ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുകയായിരുന്നു.  സ്പീഡ് ബോട്ടിൽ കയറി കടലിൽ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമിക വിവരം. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തമിഴ്‌നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍…

    Read More »
  • Crime

    4 ദിവസം കെട്ടിയിട്ട് തല്ലിച്ചതച്ചെന്ന് സ്വര്‍ണക്കടത്തുകാര്‍ റാഞ്ചിയ ജവാദ്; മര്‍ദനദൃശ്യങ്ങള്‍ കണ്ട് ബോധംകെട്ടെന്ന് അമ്മ

    കോഴിക്കോട്: സ്വര്‍ണക്കടത്തുസംഘത്തില്‍നിന്നു ക്രൂരപീഡനമേറ്റതായി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. ചെയ്യാത്ത കുറ്റത്തിനു ക്രൂരപീഡനമേറ്റു. മറ്റൊരു യുവാവുമായി ചേര്‍ന്നു സ്വര്‍ണം തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അജ്മാനില്‍വച്ച് അജ്ഞാത കേന്ദ്രത്തിലെത്തിച്ചു കെട്ടിയിട്ടു നാലുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. യുവാവിനെ പരിചയമുണ്ട്. എന്നാല്‍, ഇടപാടിനെക്കുറിച്ച് അറിയില്ലെന്നും ജവാദ് മാധ്യമങ്ങളോടു പറഞ്ഞു. ശരീരത്തിന്റെ ഓരോഭാഗത്തും കമ്പിവടികൊണ്ട് ക്രൂരമായി അടിച്ചുവെന്ന് ജവാദ് പറഞ്ഞു. തലയില്‍ ഗുരുതരമായ മുറിവുണ്ടായി. കൈക്കും കാലിനും പുറത്തുമെല്ലാം പരിക്കേറ്റു. ചെവിക്ക് ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് കേള്‍വി തകരാറായി. കത്തികാട്ടി ഭീഷണി മുഴക്കി. ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തില്‍ പൊള്ളിക്കാന്‍ ശ്രമിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍പോലും പറ്റാതെ അവശനായി. ഒടുവില്‍ ദുബായിലുള്ള അമ്മാവനെ ഫോണില്‍ അറിയിച്ചശേഷം ജൂണ്‍ ഒന്നിന് അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന് സമീപം റോഡരികില്‍ ഇറക്കിവിടുകയായിരുന്നു. മര്‍ദനദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് ബോധംകെട്ടുപോയെന്ന് ജവാദിന്റെ അമ്മയും പറഞ്ഞു. ജവാദിന്‍െ്‌റ പരാതിയില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേയ് 28നാണു യുഎഇയിലെ അജ്മാനില്‍ സ്വര്‍ണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലുദിവസം ക്രൂരമായി…

    Read More »
  • Kerala

    എടവണ്ണയില്‍ വീടിന് മിന്നലേറ്റു; ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു

    മലപ്പുറം: എടവണ്ണ ഒതായിയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് വീടിനു കേടുപാടുകള്‍ സംഭവിച്ചു. ചുണ്ടേപറമ്പില്‍ പറമ്പില്‍ പുളിങ്കുഴി അബ്ദുറഹ്‌മാന്റെ വീടിനാണ് ഇടിമിന്നലേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത ഇടിമിന്നലുണ്ടായത്. അപകടസമയം രണ്ടു പേര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ചുമരിലെ കല്ല് തെറിച്ച് രണ്ടുപേര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ചുമരിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, അപകടസമയം വീടിനോട് ചേര്‍ന്നുള്ള വൈദ്യുതി പോസ്റ്റിലും പൊട്ടിത്തെറി ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ വീട്ടിലേക്കുള്ള സര്‍വീസ് വയര്‍ ഉള്‍പ്പടെ പൊട്ടിത്തെറിച്ചു. വീടിനുള്ളിലെ അടുക്കളയിലെയും മറ്റു റൂമുകളിലെയും വൈദ്യുതി സ്വിച്ച് ബോര്‍ഡുകള്‍ തകര്‍ന്ന നിലയിലാണ്. നിലവില്‍ ഈ വീട്ടില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. അതിന് ശേഷമേ എത്ര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പറയാനാവുകയുള്ളൂ എന്ന് വീട്ടുടമ പറഞ്ഞു. അപകടം നടക്കുന്ന സമയം അടുക്കളയിലെ മേല്‍ക്കൂരയിലെ ഓടുകളും പൊട്ടി തകര്‍ന്നിട്ടുണ്ട്. കൂടാതെ വാട്ടര്‍ ടാങ്കിലേക്ക് പോകുന്ന പൈപ്പും…

    Read More »
  • Kerala

    അടിച്ചു ഫിറ്റായി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങി; ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് വന്ന് വിളിച്ചുണര്‍ത്തി

    കൊല്ലം: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍വീട്ടില്‍ റെജി(39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. കൊല്ലം-ചെങ്കോട്ട പാതയില്‍ എഴുകോണ്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നാണ് യുവാവ് ഉറങ്ങിയത്. കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ.ആശുപത്രിക്കു സമീപമെത്തിയപ്പോള്‍ യുവാവ് പാളത്തിന്റെ മധ്യത്തില്‍ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടത്. വേഗം കുറവായതിനാല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റും യാത്രികരും ചേര്‍ന്ന് യുവാവിനെ പാളത്തില്‍നിന്നു പിടിച്ചുമാറ്റി. സംഭവം അറിഞ്ഞ് എത്തിയ എഴുകോണ്‍ പോലീസിന് ഇയാളെ കൈമാറി. തുടര്‍ന്ന് ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ പാളത്തിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീണതിനാല്‍ ഈ ഭാഗത്ത് ട്രെയിനുകള്‍ വേഗം കുറച്ചുപോകാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്.    

    Read More »
  • Crime

    മദ്യലഹരിയിലായിരുന്ന യുവാവിനെ സഹായിക്കാന്‍ കൂടെക്കൂടി ബൈക്കുമായി കടന്നു; പോലീസിനെ കണ്ടപ്പോള്‍ റോഡിലുപേക്ഷിച്ച് കടന്നു

    കോട്ടയം: ഏറ്റുമാനൂരില്‍ ബാറിനു മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെട്ട പ്രതി കുറവിലങ്ങാട് പോലീസിനെക്കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഏറ്റുമാനൂരില്‍ ബാറില്‍നിന്നു മോഷണം പോയ ബൈക്കാണ് ഏഴു ദിവസത്തിന് ശേഷം കുറവിലങ്ങാടുനിന്ന് കണ്ടെത്തിയത്. ഈ മാസം മൂന്നിനായിരുന്നു ബൈക്ക് മോഷണം നടന്നത്. ബാറില്‍നിന്നു മദ്യപിച്ച ശേഷം പുറത്തേയ്ക്കിറങ്ങിവന്ന യുവാവിനെ വീട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്താണ് മോഷ്ടാവ് ഒപ്പം കൂടിയത്. മദ്യലഹരിയിലായിരുന്ന യുവാവിനെ വീട്ടില്‍ എത്തിച്ച് ഇറക്കിവിട്ട ശേഷം പ്രതി ബൈക്കുമായി മുങ്ങുകയായിരുന്നു. ബൈക്ക് ഉടമയുടെ പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഏഴു ദിവസങ്ങള്‍ക്ക് ശേഷം, 10-ാം തീയതി കുറവിലങ്ങാട് ഭാഗത്ത് ബൈക്ക് കണ്ടെത്തിയത്. കുറവിലങ്ങാട് പോലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് ബൈക്കുമായി എത്തുകയായിരുന്നു. പോലീസ് പരിശോധന നടത്തുന്നതു കണ്ട് യുവാവ്, ബൈക്ക് നടുറോഡില്‍ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു. പോലീസ് സംഘം ബൈക്ക് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. ബൈക്ക് ഉടമയെ വിവരം അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: