Month: June 2023
-
Kerala
നിഹാലിനെ കണ്ടെത്തിയത് രക്തം വാര്‍ന്ന നിലയില്‍; തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന ബാലന്റെ കബറടക്കം ഇന്ന്
കണ്ണൂര്‍: തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന 11 വയസ്സുകാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് കബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. വിദേശത്തുള്ള പിതാവ് നൗഷാദ് മരണവാര്‍ത്ത അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസാരശേഷിയില്ലാത്ത കുട്ടിയാണ്. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാര്‍ന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. തെരുവുനായ ശല്യത്തില്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Crime
ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കണ്ണൂര്‍: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയാണ് മേഘയെ നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയശേഷമാണ് സംഭവം. 2023 ഏപ്രില്‍ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. ഭര്‍ത്താവ്: സച്ചിന്‍ (ഫിറ്റ്‌നസ് ട്രെയിനര്‍, കതിരൂര്‍). സഹോദരി: മാനസ മനോഹരന്‍ (ലാബ് ടെക്‌നീഷന്‍, ചൊക്ലി). അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കതിരൂര്‍ പോലീസ് പറഞ്ഞു.
Read More » -
Kerala
”ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാ ഭരണം; നിക്ഷേപകര്‍ക്ക് എല്ലാ സഹായവും നല്‍കും”
ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കില്‍ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളത്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയില്‍, കെഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. ഇപ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ഥ്യമാകുന്ന പദ്ധതിയാണു കെ റെയില്‍ പദ്ധതിയെന്ന്, ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍ക്കും മനസ്സിലാകാത്ത ചില കാര്യങ്ങള്‍ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചര്‍ച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനമാണു ലക്ഷ്യം. നഗരവല്‍ക്കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ…
Read More » -
Kerala
സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടര്‍ക്ക് നേരേ ആക്രമണം
തലശ്ശേരി: സംസ്ഥാനത്ത് ഡോക്ടര്‍ക്ക് നേരേ വീണ്ടും ആക്രമണം.തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അമൃതരാജി എന്ന വനിതാ ഡോക്ടറെയാണ് ചികിത്സതേടിയെത്തിയ ആള്‍ ആക്രമിച്ചത്.പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ അമൃതരാജിയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.ചികിത്സ നല്‍കുന്നതിനിടെ മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍ ആരോപിച്ചു.
Read More » -
Kerala
ഇടവപ്പാതി; ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട്:കേരളത്തില്‍ ഇടവപ്പാതി കനക്കുന്നു.ഇന്ന് കേരളത്തില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.അതേസമയം പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ കാലവർഷം ഇനിയും സജീവമായിട്ടില്ല. ജൂണ്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Read More » -
Kerala
അനില്‍ ആന്റണിക്കു സംസ്ഥാനതലത്തില്‍ ചുമതല നല്‍കാനൊരുങ്ങി ബിജെപി
കോഴിക്കോട് : കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണിക്കു സംസ്ഥാനതലത്തില്‍ ചുമതല നല്‍കാനൊരുങ്ങി ബിജെപി.ദേശീയ കമ്മിറ്റിയുടെയാണ് തീരുമാനം. ദേശീയ നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇന്നും നാളെയും കേരളത്തിലുണ്ടാകും. വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ അദ്ദേഹം സന്ദർശനവും നടത്തും. അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ വ്യാപകമായ അഴിച്ചുപണി ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് എം.ടി.രമേശ് മാറിയേക്കും. രമേശിനെ ദേശീയ നിര്‍വാഹകസമിതിയിലേക്കു കൊണ്ടുപോകാനാണു നീക്കം. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്.
Read More » -
Kerala
മലയാളി യുവാവ് ഗോവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
കോട്ടയം: മലയാളി യുവാവ് ഗോവയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തെള്ളിയില്‍ അഡ്വ. മാത്യു ജോര്‍ജിന്റെയും സിന്ധുവിന്റെയും മകന്‍ ഏബ്രഹാം മാത്യു(25)വാണ് മരിച്ചത്.ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബംഗളൂരുവില്‍ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഉദ്യോഗസ്‌ഥനായ ഏബ്രഹാം ഗോവയില്‍ പുതിയ ജോലിക്കുള്ള ഇന്റര്‍വ്യൂവിന് എത്തിയതായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്‌ക്കു രണ്ടു വരെ ലോഗോസ് ജങ്‌ഷനിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്നു ലൂര്‍ദ് ഫെറോന പള്ളി ഹാളിലെ പൊതുദര്‍ശനത്തിനുശേഷം 3.30നു സംസ്‌കരിക്കും. സഹോദരങ്ങള്‍: ജോര്‍ജ്, ജോസഫ്.
Read More » -
NEWS
പ്രവാസികൾക്ക് യു.എ.ഇയിൽ രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാം
അബൂദബി: പ്രത്യേക സാഹചര്യങ്ങളിലും ചില വ്യവസ്ഥകൾക്കനുസരിച്ചും വിദേശികൾക്ക് ഒരേ സമയം രണ്ട് ഭാര്യമാരെ സ്‌പോൺസർ ചെയ്യാൻ യു.എ.ഇയിൽ അനുമതി. ഇത് സംബന്ധമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി വ്യക്തത പുറപ്പെടുവിച്ചു. മുസ്ലിമായ താമസക്കാരന് ഒരേ സമയം രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നിബന്ധനകൾ പാലിച്ചാൽ ഭാര്യക്കും കുട്ടികൾക്കും റസിഡൻസ് വിസ ലഭിക്കും. വിവാഹ കരാർ അറബിയിൽ സാക്ഷ്യപ്പെടുത്തിയതായിരിക്കണം. അല്ലെങ്കിൽ സത്യവാങ്മൂലം ചെയ്ത വിവർത്തകൻ അറബിയിലേക്ക് വിവർത്തനം ചെയ്ത വിവാഹ കരാർ ഹാജരാക്കണം. പെൺമക്കൾ വിവാഹിതരല്ലാത്തിടത്തോളം പ്രായം കണക്കിലെടുക്കാതെ പിതാവിന് റസിഡൻസ് സ്‌പോൺസർഷിപ്പ് നൽകാം. കുട്ടികൾക്ക് 25 വയസ്സ് ആകുന്നത് വരെ മാത്രമേ പിതാവിന് സ്‌പോൺസർ ചെയ്യാൻ അനുവദിക്കൂ. 25 വയസ്സിനു ശേഷവും പഠനം തുടരുകയാണെങ്കിൽ രേഖകൾ നൽകി സ്പോൺസർ ചെയ്യാൻ അനുവാദമുണ്ട്. നവജാതശിശുക്കളുടെ പിഴ ഒഴിവാക്കുന്നതിന് ജനനത്തീയതിയുടെ 120 ദിവസത്തിനുള്ളിൽ രാജ്യത്തിനുള്ളിൽ താമസാനുമതി നേടണം. ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കൾക്ക് സ്‌പോൺസർഷിപ്പ് നൽകാൻ…
Read More » -
NEWS
അമേരിക്കയിൽ ദീപാവലി നാളില്‍ സ്‌കൂളുകള്‍ക്ക് അവധി
ന്യൂയോര്‍ക്ക്: ദീപാവലി നാളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനുള്ള ബില്‍ ന്യൂ യോര്‍ക്ക് സംസ്ഥാന നിയമസഭ പാസാക്കി.സെനറ്റും അസംബ്ലിയും ബില്ലിന് അംഗീകാരം നല്‍കി. അസംബ്ലി അംഗം ജെനിഫര്‍ രാജ്കുമാര്‍ ആണ് ബില്ല് കൊണ്ടുവന്നത്.ന്യൂ യോര്‍ക്ക് മേയര്‍ എറിക് ആഡംസും സ്‌കൂള്‍സ് ചാന്‍സലര്‍ ഡേവിഡ് ബാങ്ക്‌സും ബില്ലിനെ അനുകൂലിച്ചിരുന്നു.
Read More » -
Kerala
തെന്മല ഉറുകുന്നില്‍ വാഹനാപകടം, കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു
തെന്മല: ഉറുകുന്നില്‍ വാഹനാപകടം, കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ മരിച്ചതായി വിവരം. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി കാവിൻ്റെ തെക്കതിൽ ബാബു (55) കുലശേഖരപുരം രാമനാമഠത്തിൽ മേക്കതിൽ ജിഷ്ണു( 32) എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരുതരാവസഥയിലാണെന്നും അറിയുന്നു. പരിക്കേറ്റവരിൽ രണ്ട് ബംഗാളി തൊഴിലാളികളുണ്ട്. തെന്മല റെയില്‍വേ സ്റ്റേഷന് സമീപം കോണ്‍ക്രീറ്റ് ജോലിചെയ്യുന്നവരാണ് അപകടപ്പെട്ടവര്‍,. കോണ്‍ക്രീറ്റ് മിക്സറും മറ്റും കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി വലതുകരകനാലിലേക്കു മറിഞ്ഞതാണ് അപകട കാരണം. കുലശേഖരപുരം ദ്വാരകയിൽ പ്രമോദിനെ (45) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് നോർത്ത് ബാസ്റ്റ്യൻ (22), കുലശേഖരപുരം വവ്വാക്കാവ് പാട്ടത്തിൽ വീട്ടിൽ സന്തോഷ് (40 ), കുലശേഖരപുരം അനൂപ് ഭവനിൽ അനൂപ് കൃഷ്ണൻ (33 ), പശ്ചിമ ബംഗാൾ സ്വദേശി അലോബ് ദേബ് ശർമ (22) ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
Read More »