ഡോ:ജയകുമാർ എന്ന കോട്ടയം മെഡിക്കൽ കോളേജിലെ പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധനെ അറിയാത്തവർ ചുരുക്കമാണ്.എന്നാൽ ക്ഷീര കർഷനായ ഡോ.ജയകുമാറിനെ അങ്ങനെ ആർക്കും അറിയുവാൻ വഴിയില്ല.
കോട്ടയം അയർക്കുന്നം പഞ്ചായത്തിലെ കേദാരം എന്ന വീട്ടിൽ കറവ പശുക്കളും കിടാരികളും എല്ലാം ചേർന്ന് 36 പേർ ഉണ്ട്.വീട്ടിലെത്തിയാൽ ഇതിന്റെയെല്ലാം
കാവൽക്കാരൻ ഡോ.ജയകുമാറാണ്.
ഇവുടുന്നുള്ള പാൽ പാത്രം തൂത്തുട്ടി സംഘത്തിലും ബാക്കി നാട്ടിലുള്ളവർക്കുമായി നൽകുന്നു. നാട്ടിലുള്ളവരും മായം ചേർക്കാത്ത ശുദ്ധമായ പാൽ കുടിക്കട്ടെ എന്നാണ് ഡോക്ടറിന്റെ അഭിപ്രായം.ഡോക്ടറെ സഹായിക്കാനും ഫാമിന്റെ കാര്യങ്ങൾ നോക്കി നടത്താനും ആളുകൾ ഉണ്ടെങ്കിലും തന്റെ കണ്ണ് എല്ലായിടത്തും എത്തിയാൽ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകു.
തൊഴുത്തിലെ സുന്ദരികളെ ഒന്നും പുറത്ത് നിന്ന് കൊണ്ട് വന്നതല്ല.എല്ലാവരും കേദാരത്തിൽ ഉണ്ടായവർ തന്നെ… പച്ചപ്പുല്ലാണ് പ്രധാന ആഹാരം. Co3 കേദാരത്തിന്റെ ഒരു വശത്ത് വെച്ച് പുടിപ്പിച്ചിരിക്കുന്നത് കൊണ്ട് എല്ലാ കാലത്തും പുല്ല് സുലഭം… എല്ലാവരെയും ഇൻഷ്യർ ചെയ്ത് ഫാം വരെ ഇൻഷ്യർ ചെയ്തിട്ടുള്ളത് കൊണ്ട് പ്രത്യേകിച്ച് ഒരു ഭയമില്ല… കൃത്യമായ ഇടവേളകൾ മൃഗ ഡോക്ടർവന്നു പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
പാൽ മാത്രമല്ല കേട്ടോ കേദാരതത്തിന്റെ സ്പെഷ്യൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവയും വിൽക്കുന്നുണ്ട്.പ്രത്യേക പരസ്യങ്ങളൊന്നുമില്ലാതെ തന്നെ… ഇത്രയും വലിയൊരു പദവിയിൽ ഇരിക്കുന്ന അദ്ദേഹം സഹായികളെക്കാൾ നല്ലയൊരു ഗോപാലകനാണ്.കുറച്ചുപേർക്കൊരു വരുമാന മാർഗം നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ ഈ ഇഷ്ട വിനോദം സഹായം ആകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടവും.