Month: June 2023

  • Local

    കാർ ഓടിച്ചിരുന്നയാൾക്ക് ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി

    കോട്ടയം:കാർ ഓടിച്ചിരുന്നയാൾക്ക് ഹൃദയാഘാതത്തെ തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി. കറുകച്ചാൽ നെടുംകുന്നം റോഡിൽ മാണികുളത്തായിരുന്നു അപകടം. കാർ ഓടിച്ചിരുന്നയാൾക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് റോഡ് സൈഡിലുള്ള ആഞ്ഞിലിയിൽ ഇടിച്ച ശേഷം കാർ മറ്റ് രണ്ടു കാറിലും ഒരു ജീപ്പിലും ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    തോണിക്കടവ് എന്നറിയപ്പെടുന്ന കോഴിക്കോടുകാരുടെ ഊട്ടി 

    ചുരുക്കം വര്‍ഷങ്ങളായതേയുള്ളൂ തോണിക്കടവ് ഇന്നു കാണുന്ന രൂപത്തിലേക്ക് മാറിയിട്ട്.എന്നിരുന്നാലും ഈ കാലത്തിനുള്ളില്‍ തന്നെ കോഴിക്കോടുകാരുടെയും സമീപ ജില്ലക്കാരുടെയും പ്രിയപ്പെട്ട ഇടമായി മാറുവാന്‍ തോണിക്കടവിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്‌ കാലിക്കറ്റ് യാത്രയില്‍ വ്യത്യസ്തത തേടുന്നവര്‍ക്ക്. തോണിക്കടവില്‍ എന്താണ് കാണാനുള്ളതെന്നു ചോദിച്ചാല്‍ എവിടേക്കാണോ നോക്കുന്നത് അവിടയെല്ലാം രസകരമായ കാഴ്ചകളാണുള്ളത്. ആകാശത്തെ തൊട്ടു നില്‍ക്കുന്ന കക്കയം മലനിരകളുടെ കാഴ്ച മുതല്‍ കുറ്റ്യാടി റിസര്‍വോയറിന്‍റെ ഭാഗമായ ജലായശത്തിന്റെ കാഴ്ച, അതിലെ ബോട്ടിങ് എന്നിവയും കുട്ടികള്‍ക്കായി പാര്‍ക്കും അത് കൂടാതെ ഇരിപ്പിടങ്ങള്‍, ചെറിയ കൂടാരങ്ങള്‍ തുടങ്ങിയവയും ഇവിടെ കാണാം. കുന്നുകള്‍ക്കിടയിലായി നില്‍ക്കുന്ന ദ്വീപാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. മുതിര്‍ന്നവരെയും കുട്ടികളെയും തോണിക്കടവിലേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ വാച്ച്‌ ടവര്‍ ആണ്. മുകളില്‍ നിന്നു നോക്കിയാല്‍ പ്രദേശത്തെ മുഴുവൻ കാഴ്ചകളും ആകാശത്തു നിന്നെന്ന പോലെ കാണാം. പച്ചപ്പ് പുതച്ചു നില്‍ക്കുന്ന ജലാശയവും ചുറ്റിലും നിറഞ്ഞ് നില്‍ക്കുന്ന കാടും മരങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ച.   അവധിദിവസങ്ങളും ആഴ്ചാവസാനങ്ങളും ഒക്കെ കുട്ടികളെയും കൊണ്ട് ധൈര്യമായി വരാൻ…

    Read More »
  • India

    ലൈംഗികത്തൊഴിലിനായി ബെംഗളൂരുവിലെത്തിച്ച 26 യുവതികളെ രക്ഷപ്പെടുത്തി

    ബംഗളൂരു:ലൈംഗികത്തൊഴിലിനായി ബെംഗളൂരുവിലെത്തിച്ച 26 യുവതികളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം രക്ഷപ്പെടുത്തി.രഹസ്യവിവരത്തെത്തുടര്‍ന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് യുവതികളെ കണ്ടെത്തിയത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് യുവതികള്‍.സാമ്ബത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള യുവതികളെ ബെംഗളൂരുവില്‍ ജോലി വാഗ്ദാനംചെയ്താണ് എത്തിച്ചിരുന്നതെന്ന് സി.സി.ബി. കണ്ടെത്തി.ബ്യൂട്ടി പാര്‍ലറുകളിലും പബ്ബുകളിലുമാണ് യുവതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇവരെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു. വിശ്വേശ്വരായ ലേഔട്ട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭസംഘത്തിന്റെ പ്രവര്‍ത്തനം.സംഭവത്തില്‍ ഒമ്ബത് ഇടനിലക്കാരെ സി.സി.ബി. പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

    Read More »
  • Kerala

    തെരുവിൽ വരാൻ പാടില്ലെങ്കിൽ നായകൾ പിന്നെങ്ങോട്ട് പോകണം;നിഹാലിന്റെ മരണത്തിൽ പ്രതികരണവുമായി അഡ്വ.ശ്രീജിത് പെരുമന

    കണ്ണൂരിൽ തെരുവുനായ ആക്രമണത്തില്‍ ‌ഭിന്നശേഷിക്കാരനായ നിഹാല്‍ നിഷാദെന്ന 11 കാരന് ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.വീടിന് അര കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്ബോള്‍ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍‌ പറയുന്നു. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: ‘നിഹാലിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല തെരുവ് നായ ആക്രമണം നാട്ടിലുണ്ടാകുന്നുണ്ട് എന്നതും യഥാര്‍ഥ്യമാണ് എന്നാല്‍ നായകളുടെ പുനരദിവസത്തിനും, ക്ഷേമത്തിനും, വന്ധ്യംകരണത്തിനുമായി എത്തുന്ന കോടികള്‍ പോക്കറ്റിലാക്കി മനുഷ്യരെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടമാണ് ഇക്കാര്യത്തില്‍ ആദ്യ പ്രതി.   മറ്റ് രാജ്യങ്ങളെ പോലെ തെരുവ് നായകളെയും പാര്‍പ്പിക്കാനുള്ള സൗകര്യം ഉള്‍പ്പെടെ സൃഷ്ടിക്കാൻ സുപ്രീംകോടതി ഉത്തരവുപോലും നിലവിലുണ്ട് എന്നിരിക്കെയാണ് ഈ ഭരണകൂട അനാസ്ഥ. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കൂട്ടമായി നായകളെ കൊല്ലാൻ ഉത്തരവിടുന്ന ഉട്ടോപ്യൻ പരിഹാരമാര്‍ഗ്ഗത്തിന് അറുതി വരണം. തെരുവ് നായ ആക്രമണത്തിന്റെ തെരുവുനായകളുടെ കൂട്ടക്കൊലയ്ക്ക് മുറവിളി കൂട്ടുന്നവരോടാണ്.., ഒരു #നായ…

    Read More »
  • Kerala

    എല്ലാ സ്റ്റോപ്പുകളും കേരളത്തിൽ; ട്രെയിനിലെ ബോർഡ് തമിഴിലും കന്നടയിലും ഹിന്ദിയിലും !

    പാലക്കാട്: പുറപ്പെടുന്നതും എത്തിച്ചേരുന്നതുമൊഴികെയുള്ള എല്ലാ സ്റ്റോപ്പുകളും കേരളത്തിലായിട്ടും ട്രെയിനിലെ ബോർഡ് തമിഴിലും കന്നടയിലും ഹിന്ദിയിലും ! കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊര്‍ണൂര്‍, കോഴിക്കോട് വഴി മംഗലാപുരം വരെ പോകുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസിലെ ബോര്‍ഡിലാണ് മലയാളത്തോട് അയിത്തം.ട്രെയിനിന്‍റെ ബോര്‍ഡില്‍ ഇന്‍റര്‍സിറ്റി എന്ന് ഇംഗ്ലീഷിലുണ്ട്. ബാക്കി സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങളെല്ലാം കന്നഡയിലും തമിഴിലും ഹിന്ദിയിലുമാണ്. ഈ ട്രെയിൻ പുറപ്പെടുന്നത് കോയമ്ബത്തൂരില്‍നിന്നാണ്.ഇവിടം വിട്ടുകഴിഞ്ഞാല്‍ എത്തിച്ചേരുന്ന അവസാന സ്റ്റോപ്പായ മംഗലാപുരം ഒഴികെ എല്ലാ സ്റ്റോപ്പുകളും കേരളത്തിലാണ്. രാവിലെ ആറ് മണിക്ക് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ അടുത്ത സ്റ്റോപ്പ് പാലക്കാടാണ്. തുടര്‍ന്ന് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് തുടങ്ങി കേരളത്തിലെ സ്റ്റേഷനുകള്‍ പിന്നിട് മംഗലാപുരം സെൻട്രല്‍ വരെയാണ് 22610 നമ്ബര്‍ ഇന്‍റര്‍ സിറ്റി എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.തിരികെയുള്ള സര്‍വീസിലും ഇതേ സ്റ്റോപ്പുകളിലാണ് ട്രെയിൻ നിര്‍ത്തുന്നത്. രാവിലെയും വൈകിട്ടുമായി ഓഫീസ് സമയത്ത് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനിലെ യാത്രക്കാരില്‍…

    Read More »
  • Kerala

    സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സാംസ്കാരിക കേന്ദ്രത്തില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    മലപ്പുറം: ചങ്ങരംകുളം ആലംകോട് എ കെ ജി സാംസ്കാരിക കേന്ദ്രത്തില്‍ ബാങ്ക് ജീവനക്കാരനും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തില്‍ കൃഷ്ണകുമാര്‍(47)ആണ് മരിച്ചത്.കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തില്‍ ‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനും ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കില്‍ ജീവനക്കാരനുമായിരുന്നു  മരിച്ച കൃഷ്ണകുമാര്‍.   ചങ്ങരംകുളം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

    Read More »
  • Crime

    ഉത്തര്‍ പ്രദേശിൽ  ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ

    മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി പ്രദേശിക നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ അറസ്റ്റിൽ.ഗോവിന്ദപുരിയിലെ വീട്ടിൽ വച്ച് നിശാന്ത് ഗാര്‍ഗ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ നിശാന്തിന്റെ ഭാര്യ സോണിയയെ പോലീസ് അറസ്റ്റു ചെയ്തു.കുടുംബ കലഹത്തിനിടെ ഭാര്യ നാടന്‍ തോക്ക് ഉപയോഗിച്ച്‌ നിശാന്തിനെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നെഞ്ചിലാണ് വെടിയേറ്റത്. എന്നാല്‍ നിശാന്ത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സോണിയയുടെ മൊഴി.   ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ താന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. 6.30 ഓടെ തിരിച്ചുവന്നപ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.

    Read More »
  • India

    ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ചൈന

    ബെയ്ജിങ്:  ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന.ഒരാളും രാജ്യത്ത് കണ്ടുപോകരുതെന്നാണ് നിർദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ നടപടി.വിസ പുതുക്കി നല്‍കുന്നതിലെ കാലതാമസം മൂലം ചൈനയിലെ ഇന്ത്യൻ റിപ്പോര്‍ട്ടമാര്‍ നാലുപേരും രാജ്യം വിട്ടിരുന്നു. ഇതില്‍ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ടര്‍ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. പ്രസാര്‍ ഭാരതിയുടെയും ഹിന്ദുവിന്റെയും റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏപ്രിലിന് ശേഷം ചൈന വിസ പുതുക്കി നല്‍കിയില്ല.   അതേസമയം ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പടെയുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യുന്നതിന് യാതൊരു തടസവുമില്ലെന്ന് കേന്ദ്ര വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

    Read More »
  • Kerala

    തിരുമേനി ‘യോ യോ’യെങ്കിലും പൂജയില്‍ ‘നോ കോംപ്‌റമൈസ്’

    കോട്ടയം: ശ്രീകോവിലില്‍ നിന്ന് പൂവും പ്രസാദവും നീട്ടുന്ന മേല്‍ശാന്തിയുടെ മനസ്സില്‍ എപ്പോഴും സാഹസികയാത്രയുടെ ശംഖ് മുഴക്കമാണ്. വെറും യാത്രയല്ല. ന്യൂജെന്‍ പിള്ളാരെ വെല്ലുന്ന ബൈക്ക് അഭ്യാസം. വൈക്കം സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (34) അതിനുവേണ്ടി ലക്ഷങ്ങള്‍ കിട്ടിയിരുന്ന ഐ.ടി ജോലി ഉപേക്ഷിച്ചു. മാഞ്ഞൂര്‍ പുതുക്കുളങ്ങര ദേവി ക്ഷേത്രം മേല്‍ശാന്തിയാണ് ഈ കാരന്‍. രാവിലെയും വൈകിട്ടുമുള്ള പൂജ കഴിഞ്ഞാല്‍ ഹെല്‍മെറ്റും ജാക്കറ്റും ഷൂസുമൊക്കെ ധരിച്ച് ക്ഷേത്രപരിസരങ്ങളില്‍ തന്നെ ബൈക്ക് സ്റ്റണ്ടിംഗാണ്. ജൂലായ് പകുതിയോടെ കോയമ്പത്തൂരില്‍ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യം. അതില്‍ വിജയിച്ചാല്‍ ഹിമാലയം റാലിയില്‍ പങ്കെടുക്കണം. പൂജാരിയുടെ ബൈക്ക് അഭ്യാസങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഭക്തജനങ്ങള്‍ കാണുന്നത്. ക്ഷേത്രകാര്യങ്ങളിലോ പൂജാദി കര്‍മ്മങ്ങളിലോ യാതൊരു വീഴ്ചയും വരുത്താറുമില്ല. എല്ലാറ്റിനും ഈശ്വരന്റെ കൃപ വേണമെന്ന ഉറച്ച വിശ്വാസക്കാരനുമാണ്. വൈക്കം തെക്കേനട വടശേരി ഇല്ലത്ത് പരേതനായ കെ.നാരായണന്‍ നമ്പൂതിരിയുടെയും കെ.പി.ഉഷ അന്തര്‍ജനത്തിന്റെയും മകനാണ്. കോളേജില്‍ പഠിക്കുമ്പോള്‍, 2007ല്‍ തുടങ്ങിയതാണ് ഓഫ് റോഡ് റൈഡിംഗ്. ബി.എസ് സി…

    Read More »
  • Crime

    കണ്ണുകൾ കുത്തിപ്പൊട്ടിച്ച ശേഷം ‍ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി

    ഹൈദരാബാദ്: പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ജുട്ടു സിരിഷ(19) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂര്‍ ഗ്രാമത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്.പെൺകുട്ടിയെ കണ്ണില്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കായലില്‍ തള്ളുകയായിരുന്നൂ. ജൂണ്‍ 10 ന് രാത്രി 11 മണിയോടെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് രക്തത്തില്‍ മുങ്ങിയ നിലയില്‍ കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്കായി നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.   പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ‍

    Read More »
Back to top button
error: