തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തില്‍ മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന വാര്‍ത്ത ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കുട്ടികളില്‍ ഉത്കണ്ഠ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ 14 ബാച്ചുകള്‍ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റാൻ നിര്‍ദ്ദേശം കൊടുത്തുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. എയ്ഡഡ് മേഖലയില്‍ പുതിയ ബാച്ചുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കും. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
താല്‍കാലിക ബാച്ച് ആകും എയ്ഡഡ് മേഖലയില്‍ അനുവദിക്കുക. അടുത്ത വര്‍ഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാകും. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.