പത്തനംതിട്ട:പന്തളത്തിനു സമീപം കുളനടയില്‍ ക്ഷേത്രത്തിലെ കിണറ്റില്‍ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ഗുരുനാഥൻ മുകുടി അയ്യപ്പ ഗുരു ക്ഷേത്രത്തിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മുട്ടാര്‍ സ്വദേശി ഷാജിക്കാണ് കിണറ്റിൽ വീണ് പരുക്കേറ്റത്.
കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ മുകളില്‍ എത്തിയപ്പോൾ ഷാജി കാല്‍ തെറ്റി വീണ്ടും കിണറ്റിലേക്ക് വീഴുകയായിരുന്നു.
മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് ഷാജിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴമേറിയ കിണറായതിനാൽ സാധിച്ചില്ല.തുടർന്ന് ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.അടൂരില്‍ നിന്നും സ്റ്റേഷൻ ഓഫീസര്‍ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഷാജിയെ വടവും വലയും ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.