IndiaNEWS

ബിജെപിയുടെ പിൻവാതില്‍ തന്ത്രങ്ങള്‍ തമിഴ്നാട്ടിൽ വിലപ്പോകില്ലെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ:രാഷ്ട്രീയ എതിരാളികള്‍ക്കു നേരെയുള്ള ബിജെപിയുടെ പിൻവാതില്‍ തന്ത്രങ്ങള്‍ തമിഴ്നാട്ടിൽ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ ഓഫിസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിനെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാകുന്നില്ല. എവിടെ കയറിയും പരിശോധന നടത്താൻ സാധിക്കുമെന്ന് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരിക്കും നടപടി.രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ  കേന്ദ്ര ഏജൻസികളെ കൊണ്ട് വിരട്ടാമെന്നായിരിക്കും പ്ലാൻ.അത് തമിഴ്നാട്ടിൽ വേണ്ട- സ്റ്റാലിൻ പറഞ്ഞു.

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. മന്ത്രി ബാലാജി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പിന്നെ എന്തിന് സെക്രട്ടേറിയറ്റില്‍ കയറി എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. സെക്രട്ടേറിയറ്റില്‍ കയറിയതോടെ റെയ്ഡിന്റെ രാഷ്ട്രീയ ലക്ഷ്യമെന്താണെന്നും വ്യക്തമായിട്ടുണ്ട്.


 
രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതിനാല്‍ ഇഡിയെ വച്ച്‌ വിരട്ടാനാണ് ശ്രമം നടത്തുന്നത്. ബിജെപി വിരട്ടാൻ നോക്കിയാല്‍ വിജയിക്കില്ല. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപിയുടെ ഭീഷണി രാഷ്ട്രീയം ജനങ്ങള്‍ കാണുന്നണ്ടെന്നും സ്റ്റാലിൻ ഓര്‍മ്മപ്പെടുത്തി.

Back to top button
error: