കാസർകോട്:ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ പന്നിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം.
പെരിയ വില്ലാരം പതിയിലെ പരേതരായ രാമന് -മാധവി ദമ്ബതികളുടെ മകന് കെ വി ബാബു എന്ന മഠത്തില്‍ ബാബു(43)വാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പെരിയ ചെക്കിപ്പള്ളത്ത് വെച്ചാണ് കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചത്.തുടർന്ന് സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.