KeralaNEWS

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: ലോഡ്ജില്‍ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. 14, 8 വയസ് പ്രായമുള്ള കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൈ ഞരമ്പ് മുറിച്ച് നിലയിൽ കണ്ടെത്തിയ ഇവരുടെ പിതാവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ് ഇവരെന്നാണ് സൂചന.

മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരിച്ചറിയില്‍ രേഖയിൽ ചന്ദ്രശേഖർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് ഇവര്‍ മുറിയെടുത്തത്. കൈ ഞരമ്ബ് മുറിച്ച നിലയിലാണ് ചന്ദ്രശേഖരനെ കണ്ടെത്തിയത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

Back to top button
error: