Month: June 2023

  • Kerala

    ആലപ്പുഴയില്‍ തോട്ടില്‍ വീണ് വയോധികന് ദാരുണാന്ത്യം

    ആലപ്പുഴ: തോട്ടില്‍ വീണ് വയോധികന് ദാരുണാന്ത്യം. കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തിരുമല ഭാഗം കൊട്ടപ്പള്ളി വീട്ടില്‍ രവി (80) ആണ് മരിച്ചത്. ഒറ്റക്കായിരുന്നു താമസം. പുലര്‍ച്ചെ ഭക്ഷണവുമായി വന്ന സഹോദരപുത്രൻ വീട്ടില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.   കുത്തിയതോട് പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഭാര്യ പരേതയായ മണി.

    Read More »
  • Kerala

    കാര്‍പെന്റര്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

    കോഴിക്കോട്: കാര്‍പെന്റര്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂരിലെ കുഞ്ഞിക്കണ്ടി സനല്‍കുമാറാണ് മരിച്ചത്. പതിയാരക്കരയിലെ വീട് നിര്‍മ്മാണത്തിനിടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   അനോനയാണ് ഭാര്യ: . മകള്‍: സാൻവിയ

    Read More »
  • Kerala

    കൊച്ചിയിൽ മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത് ആറുപേർ

    കൊച്ചി: കാലവര്‍ഷം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു.കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. ചൂര്‍ണിക്കര, വാഴക്കുളം, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ഡെങ്കി ഹോട്ട്സ്പോട്ടായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കളക്ടര്‍ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഡെങ്കിപ്പനി പടരുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മേയ് അവസാന ആഴ്ച മുതല്‍ ഇതുവരെ ജില്ലയില്‍ ആറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി പടരുന്ന സാഹചര്യം മനസ്സിലാക്കി മേയ് 30-ന് തന്നെ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും യോഗം വിളിച്ചിരുന്നു. ആശാ വര്‍ക്കര്‍മാരും സ്ക്വാഡും വീടുകളില്‍ കയറി ബോധവത്കരണം നടത്തുന്നുണ്ട്. മണിപ്ലാന്റിലും ടെറസിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് പലയിടത്തും കണ്ടെത്തി. അതുപോലെ തന്നെ മാലിന്യനിര്‍മാര്‍ജനം കൃത്യമായി നടക്കാത്തതും കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ട്. ഹോട്ട്സ്പോട്ട് അല്ലെങ്കിലും കൊച്ചി കോര്‍പറേഷൻ പരിധിയിലെ ചില മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട്.

    Read More »
  • Kerala

    തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

    ചെങ്ങന്നൂർ:തിരുവനന്തപുരം സ്വദേശിയായ 41കാരിയെ ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ നഗരസഭയിലെ ഡ്രൈവറായ തിരുവനന്തപുരം തിരുവല്ലം പുഞ്ചക്കരി ബാബുഭവനത്തില്‍ ഷാജി(39)യാണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.   സ്ത്രീയെ ഇയാള്‍ 2021 മുതല്‍ കോവളം, കുട്ടിക്കാനം, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചു വരികയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. മാന്നാര്‍ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • LIFE

    ‘മലൈക്കോട്ടൈ വാലിബന്’ 130 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിന് ശേഷം പാക്കപ്പ്

    ചെന്നൈ: മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ചിത്രീകരണം അവസാനിച്ചു. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് അവസാനിച്ചത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അവസാനം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞു. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം മലയാള സിനിമ ഏറ്റവും വലിയ പ്രതീക്ഷ വയ്ക്കുന്ന പ്രൊജക്ടുകളിൽ ഒന്നാണ് ‘മലൈക്കോട്ടൈ വാലിബൻ’. അടുത്തിടെ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നിരുന്നു. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുന്നു എന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.…

    Read More »
  • Kerala

    കോളജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

    കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.   ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ് ഒരു വര്‍ഷത്തോളമായി രണ്ടുവയസുകാരി മകള്‍ സൈറാത്തിനൊപ്പം പരിയാരം ഹസന്‍ മുക്കില്‍ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച മകളെ സമീപത്തെ വീട്ടില്‍ ഏല്‍പ്പിച്ച്‌ പോയതായിരുന്നു. ഐഡിയല്‍ കോളജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ്, കൂത്തുപറമ്ബ് നിര്‍മലഗിരി കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് വിനീഷ്.പരേതരായ ടി.കെ ബിന്ദുവിന്റെയും ബാബുവിന്റെയും മകനാണ്. സഹോദരന്‍: വിജീഷ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.

    Read More »
  • NEWS

    സഞ്ജു സാംസണ്‍ ആഭ്യന്തര കളിക്കാര്‍ക്ക് നൽകുന്നത് 2 കോടി രൂപ !!

    ഇന്ത്യൻ ടീമിനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ ലോകത്താകമാനം സഞ്ജു സാംസന് ഒരുപാട് ആരാധകരാണുള്ളത്. സഞ്ജുവിന്റെ ലാളിത്യമേറിയ പെരുമാറ്റമാണ് ഈ ആരാധക പ്രവാഹത്തിന് കാരണം. സഞ്ജുവിന്റെ സഹജീവി സ്നേഹം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയുമായാണ് രാജസ്ഥാൻ റോയല്‍സിന്റെ ട്രെയിനര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.   “തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു നിശ്ചിത ശതമാനം ആഭ്യന്തര കളിക്കാര്‍ക്കും കുട്ടികള്‍ക്കുമായി സഞ്ജു ചിലവഴിക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ റോയല്‍സിന്റെ ട്രെയിനര്‍ വികടൻ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. “സഞ്ജു സാംസന് ഒരു വര്‍ഷം ലഭിക്കുന്ന തുക 15 കോടി രൂപയാണ്. ഇതില്‍ രണ്ടു കോടി രൂപയെങ്കിലും സഞ്ജു സാംസണ്‍ ആഭ്യന്തര കളിക്കാര്‍ക്കും മികച്ച കഴിവുകളുള്ള കുട്ടികള്‍ക്കുമായി നല്‍കുന്നുണ്ട്. ഒരു കളിക്കാരൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ എന്ന നിലയില്‍ സഞ്ജു ശ്രദ്ധിക്കപ്പെടാൻ കാരണവും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിജയത്തിനും കാരണം ഇത്തരം മനുഷ്യത്വപരമായ നിലപാടാണ്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിന് ഇത്രയധികം ആരാധകരുള്ളത്.”- ട്രെയിനര്‍ പറഞ്ഞു.

    Read More »
  • Sports

    മെസി പോയി, പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്! ബ്രസീലിയൻ ഹീറോയെ റാഞ്ചാന്‍ ഭീമന്‍ തുക ഓഫറുമായി അൽ ഹിലാൽ

    റിയാദ്: പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്. അൽ ഹിലാലാണ് നെയ്‌മറിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ലിയോണൽ മെസിയെ സ്വന്തമാക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരത്തെ നോട്ടമിട്ടിരിക്കുന്നത്. അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചപ്പോൾ മുതൽ അൽ ഹിലാൽ ലിയോണൽ മെസിക്ക് പിന്നാലെയുണ്ടായിരുന്നു. റൊണാൾഡോയുടെ പ്രതിഫലത്തേക്കാൾ ഇരട്ടി വാഗ്‌ദാനം ചെയ്തെങ്കിലും മെസി വഴങ്ങിയില്ല. അമേരിക്കൻ ക്ലബ് ഇൻറർ മയാമിയിലേക്ക് പോകാനായിരുന്നു മെസിയുടെ തീരുമാനം. സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ഇതിഹാസം കരീം ബെൻസേമയെ ടീമിലെത്തിച്ചു. ഇതോടെ മറ്റൊരു സൂപ്പർ താരത്തെ സ്വന്തമാക്കേണ്ടത് അൽ ഹിലാലിൻറെ അഭിമാന പ്രശ്നമായി. അൽ നസ്ർ ക്രിസ്റ്റ്യാനോയ്ക്ക് നൽകുന്ന 200 ദശലക്ഷം യൂറോ വാ‍ർഷിക പ്രതിഫലം നൽകാമെന്നാണ് നെയ്‌മറിന് അൽ ഹിലാലിൻറെ വാഗ്‌ദാനം. നെയ്‌മറിന് 2025വരെ പിഎസ്‌ജിയുമായി കരാറുണ്ട്. ഇതുകൊണ്ടുതന്നെ ട്രാൻസ്‌ഫർ ഫീസ് മുടക്കിയാലേ അൽ ഹിലാലിന് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ…

    Read More »
  • Kerala

    പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണം, ആരംഭത്തിലേ ചികിത്സ തേടണം, ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്‌ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രോട്ടോകോൾ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകൾ കെഎംഎസ്‍സിഎൽ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ ക്യാമ്പയിൻറെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടത്തിയിരുന്നു. ശുചീകരണത്തിൽ നിരന്തരമായ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ…

    Read More »
  • LIFE

    ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളി നായിക!

    ചെന്നൈ: ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ഇതുവരെ പേര് നൽകാത്ത ചിത്രം ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണ്. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ട്. ധനുഷിൻറെ വൻ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. വടക്കൻ ചെന്നൈയിലെ ഗ്യാംങ് വാർ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പുതുപേട്ട 2006ലാണ് റിലീസായത്. ധനുഷിൻറെ സഹോദരൻ ശെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. എസ്.ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര ധനുഷ് 50 ൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ക്യാപ്റ്റൻ മില്ലർ റിലീസിന് ശേഷം മാത്രമേ ചിത്രത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് പുറത്തു വിടേണ്ടതുള്ളൂവെന്നാണ് ധനുഷിൻറെയും ടീമിൻറെയും തീരുമാനം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ചില തമിഴ് സൈറ്റുകളുടെ വാർത്തകൾ പ്രകാരം അപർണ്ണ ബാലമുരളി…

    Read More »
Back to top button
error: