Month: June 2023

  • India

    ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജാതി ‍വിവേചനം; ഉത്തർപ്രദേശ് സ്വദേശി ജീവനൊടുക്കി

    ബംഗളൂരു : സ്വകാര്യ സ്ഥാപനത്തിലെ ജാതി വിവേചനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര്‍ പ്രദേശ് കപ്തൻഗഞ്ച് ബസ്തി സ്വദേശി വിവേക് രാജ് (35) ആണ് മരിച്ചത്. ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വിഷ്വല്‍ വിഭാഗത്തിലായിരുന്നു വിവേക് ജോലി ചെയ്തിരുന്നത്. യു ട്യൂബില്‍ ‘ഇനിയും പോരാടാൻ കഴിയില്ല’ എന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ്  ചെയ്ത ശേഷമാണ് താമസസ്ഥലത്ത് ഇയാൾ ജീവനൊടുക്കിയത്.   കമ്ബനി അധികൃതര്‍ക്കും പോലീസിനും വിവേക് പരാതി നല്‍കിയിരുന്നതായാണ് വിവരം.എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്തതാണ് ജീവനൊടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്.

    Read More »
  • India

    ഖലിസ്ഥാന്‍ നേതാവ് അവതാര്‍ സിങ് ഖണ്ഡ അര്‍ബുദംമൂലം മരിച്ചു; രക്തസാക്ഷിയെന്ന് ഖലിസ്ഥാനികള്‍!

    ലണ്ടന്‍: വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ അന്തരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. കാന്‍സറിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖണ്ഡ രക്തസാക്ഷിയാണെന്നും, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദികളെന്നും ഖലിസ്ഥാന്‍ സംഘടന ആരോപിച്ചു. അടുത്തിടെ ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേര്‍ക്കുണ്ടായ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ. കുപ്രസിദ്ധ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. സിഖ് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാര്‍ ഖണ്ഡ, ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് പ്രവര്‍ത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

    Read More »
  • Kerala

    റോഡിന് കുറുകെ ചാടിയ കല്‍നടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  സ്കൂള്‍ബസ് അപകടത്തിൽപ്പെട്ടു

    കൊച്ചി: ചോറ്റാനിക്കരയിൽ റോഡിന് കുറുകെ ചാടിയ കല്‍നടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  സ്കൂള്‍ബസ് അപകടത്തിൽപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം.     ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വൻദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. തൊണ്ടിലങ്ങാടി- പൊയ്യാറ്റിത്താഴം റോഡിലാണ് സംഭവം. ആമ്ബല്ലൂര്‍ സെന്റ് ഫ്രാൻസിസ് സ്കൂളിലെ 30 കുട്ടികളാണ് ബസിലുണ്ടായത്. കാല്‍നട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ പാടത്തേക്ക് ബസ് നിയന്ത്രണം വിട്ട് ഇറങ്ങുകയായിരുന്നു.ഡ്രൈവർ വെട്ടിത്തിരിച്ചില്ലായിരുന്നെങ്കിൽ വണ്ടി പാടത്തേക്ക് മറിയുമായായിരുന്നു.കുട്ടികളെ ഉടൻ ബസില്‍ നിന്ന് ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.   മുളന്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയെങ്കിലും വാഹനം ഉയര്‍ത്താൻ സാധിച്ചില്ല. പിന്നീട് ക്രൈയിൻ എത്തിച്ചാണ് ബസ് റോഡിലേക്ക് കയറ്റിയത്. ദിവസവും അനവധി സ്കൂള്‍ ബസുകളാണ് ഇതുവഴി കടന്നു പോകുന്നത്. ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

    Read More »
  • India

    ഉത്തരാഖണ്ഡ് പുരോലയില്‍ മുസ്‌ലിങ്ങള്‍ കട ഒഴിയണമെന്ന് പോസ്റ്റര്‍ പതിച്ചത് സ്വാമി ദര്‍ശൻ ഭാരതി 

    ഉത്തരാഖണ്ഡ് പുരോലയില്‍ മുസ്‌ലിങ്ങള്‍ കട ഒഴിയണമെന്ന് പോസ്റ്റര്‍  പതിച്ചത് ദേവഭൂമി രക്ഷാ അഭിയാൻ അധ്യക്ഷൻ സ്വാമി ദര്‍ശൻ ഭാരതി.പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ പുരോലയില്‍ മുസ്ലിം വ്യാപാരികൾക്കെതിരെ സംഘടിതമായ ആക്രമണവും നടന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുസ്‌ലിങ്ങള്‍ പുരോലയില്‍ നിന്ന് കടയൊഴിഞ്ഞ് സ്ഥലംവിട്ട് പോകണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വാമി ദര്‍ശൻ ഭാരതിയുടെ നേതൃത്വതിലായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്. ജൂണ്‍ 11നുള്ളില്‍ കടകള്‍ ഒഴിഞ്ഞ് പോയില്ലെങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബലം പ്രയോഗിച്ച്‌ ഒഴിപ്പിക്കുമെന്നും പോസ്റ്ററില്‍ ഭീഷണിയുണ്ടായിരുന്നു.ഇതിനെ തുടര്‍ന്നാണ് പുരോലയില്‍ വ്യാപക അക്രമം ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ ഗ്രാമങ്ങള്‍ വിട്ടുപോകുന്നതിനും ഇത് ഇടയാക്കി. അതേസമയം പുരോലയിൽ സംഘ്പരിവാര്‍ സംഘടനകള്‍  നടത്താൻ നിശ്ചയിച്ചിരിക്കുന്ന മഹാപഞ്ചായത്ത് തടയണമെന്ന് ഹർജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

    Read More »
  • Kerala

    പന്തളത്ത് കഞ്ചാവുമായി രണ്ടു അന്യ സംസ്ഥാനത്തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി

    പത്തനംതിട്ട: പന്തളത്ത് കഞ്ചാവുമായി രണ്ടു അന്യ സംസ്ഥാനത്തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശികളായ ജിയാറുള്‍, (22) പര്‍വ്വേസ് ഷേക്ക് (24) എന്നിവരാണ് അറസ്റ്റിലായത്. ജിയാറുളില്‍ നിന്ന് 650 ഗ്രാമും പര്‍വേസ് ഷേക്കില്‍ നിന്ന് 25 ഗ്രാം കഞ്ചാവുമാണു പിടികൂടിയത്.   കഴിഞ്ഞ ദിവസം വൈകിട്ട് എൻ.എസ്.എസ് കോളേജ് – കടയക്കാട് റോഡില്‍ നിന്നാണ് ഇരുവരും പിടിയിലായത്.എക്‌ സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

    Read More »
  • Crime

    മാതാപിതാക്കളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍

    തൃശൂര്‍: ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. മതിലകം ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ഡിസംബറിലാണ് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • Kerala

    തൽക്കാലം കൂട്ടേണ്ട;വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി

    കൊച്ചി:വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി. യൂണിറ്റിന് 25 മുതല്‍ 80 പൈസവരെ വര്‍ദ്ധിപ്പിച്ച്‌ ഉത്തരവിറക്കാനിരിക്കെയാണ് കെഎസ്ഇബിക്ക് ഹൈക്കോടതിയുടെ മൂക്കുകയർ.താത്കാലിക സ്റ്റേയാണ് കോടതി പുറപ്പെടുവിച്ചത്. കേസ് വീണ്ടും ജൂലായ് 10ന് പരിഗണിക്കും. അത് വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് ഉത്തരവ്.

    Read More »
  • Crime

    ലണ്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കൊലപാതകം; ദുരന്തം വിവാഹത്തിന് നാട്ടിലേക്ക് തിരിക്കാനിരിക്കെ

    ഹൈദരാബാദ്: യു.കെയില്‍ ബ്രസീല്‍ പൗരന്‍െ്‌റ ആക്രമണത്തില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടത് വിവാഹത്തിനായി നാട്ടിലേക്ക് യാത്ര തിരിക്കാനിരിക്കെ. ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി (27) യാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കും സാരമായി പരുക്കേറ്റു. മൂന്നു വര്‍ഷം മുമ്പാണ് തേജസ്വിനി മാസ്റ്റര്‍ ഓഫ് സയന്‍സ് കോഴ്‌സ് ചെയ്യാന്‍ ലണ്ടനിലേക്കു പോയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അവസാനമായി നാട്ടില്‍ എത്തിയത്. കഴിഞ്ഞ മേയില്‍ വരാനിരുന്നതാണെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വരുമ്പോള്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെംബ്ലിയിലെ താമസസ്ഥലത്ത് പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തേജസ്വിനിയോടൊപ്പം മുന്‍പ് താമസിച്ചിരുന്ന ബ്രസീലിയന്‍ പൗരനായ കെവിന്‍ അന്റോണിയോ ലോറെന്‍സോ ഡി മോറിസിനെ കസ്റ്റഡിയിലെടുത്തു. 24 വയസുള്ള യുവാവിനെയും 23 വയസ്സുള്ള യുവതിയെയും കസ്റ്റഡിയിലെടുത്തെന്നായിരുന്നു ആദ്യ വിവരം. പിന്നീട് യുവതിയെ വിട്ടയച്ചതായും…

    Read More »
  • Kerala

    ചെല്ലാനം തീരനിവാസികള്‍ക്ക് ഇത് ആഹ്ലാദത്തിന്‍റെ നാളുകൾ

    കൊച്ചി:കാലവര്‍ഷവും കടലാക്രമണവും രൂക്ഷമാകുമ്പോഴും ചെല്ലാനം തീരനിവാസികള്‍ക്ക് ഇത് ആഹ്ലാദത്തിന്‍റെ  നാളുകള്‍. കടലേറ്റം ചെറുക്കാൻ ആവിഷ്കരിച്ച ആധുനിക ടെട്രാപോഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കടലാക്രമണ ഭീതി നേരിട്ടിരുന്ന തെക്കൻ ചെല്ലാനം നിവാസികള്‍ ആഹ്ലാദത്തിലാണ്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തൻതോട് വരെയുള്ള 7.32 കിലോ മീറ്ററാണ് ആദ്യ ഘട്ടത്തില്‍ ടെട്രാപോഡ് കടല്‍ ഭിത്തി നിര്‍മിച്ചിരിക്കുന്നത്.പദ്ധതി പൂര്‍ത്തീകരിച്ച മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായാലും പ്രദേശവാസികള്‍ക്ക് ഭയക്കേണ്ട ആവശ്യമില്ല.   മേഖലയില്‍ പുലിമുട്ടിന്‍റെയും തീരദേശ നടപ്പാതയുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. 2022 ജനുവരിയിലാണ് ടെട്രാപോഡ് നിര്‍മാണം ആരംഭിച്ചത്. 2022 ജൂണില്‍ കാലവര്‍ഷമെത്തിയപ്പോള്‍ തന്നെ പദ്ധതിയുടെ ഗുണം കണ്ടു. ഈ കാലയളവിനുള്ളില്‍ 2.76 ലക്ഷം കല്ലുകളും 32,500 ടെട്രാപോഡുകളും സ്ഥാപിച്ചത് കടലാക്രമണത്തിന്‍റെ രൂക്ഷത കാര്യമായി കുറച്ചു. 2023 ജൂണില്‍ ടെട്രാപോഡിന്‍റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ കടലാക്രമണ ഭീതി തന്നെ ഇല്ലാതാക്കിയിരിക്കയാണ്.   പദ്ധതിയോട് അനുബന്ധമായുള്ള തീരദേശ നടപ്പാത സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിര്‍മിതിയായതിനാല്‍ തീരവാസികള്‍ക്ക് ടൂറിസം വഴിയുള്ള വരുമാനത്തിനുള്ള വകയുമായി ഈ…

    Read More »
  • India

    തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ശരീരത്തില്‍ മുറിവേൽപ്പിച്ച് പ്രതി രക്ഷപ്പെട്ടു

    ചെന്നൈ:തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതിയെ പീഡിപ്പിച്ച ശേഷം ശരീരത്തില്‍ ബ്ലേഡ്കൊണ്ട് മുറിവേല്‍പ്പിച്ച് പ്രതി രക്ഷപ്പെട്ടു..അണ്ണന്നൂര്‍ സ്വദേശിനിയായ യാത്രക്കാരിയാണ് ആക്രമണത്തിനിരയായത്.രക്തത്തിൽ കുളിച്ച് പൂർണ നഗ്നയായാണ് യുവതിയെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയത്. മൂന്നാംനമ്ബര്‍ പ്ലാറ്റ്ഫോമില്‍ ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് ചോരയില്‍ക്കുളിച്ച നഗ്നയായ യുവതിയെ യാത്രക്കാര്‍ കണ്ടത്. ഉടൻ തിരുവള്ളൂര്‍ റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു.ആക്രമണം നടത്തിയത് അമ്ബത്തൂര്‍ സ്വദേശി അര്‍ജുനൻ ആണെന്നും ഇയാൾ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അർജുനൻ യുവതിയെ പീഡിപ്പിക്കുകയും കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് പിന്നീട് ശരീരഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവം നടക്കുമ്പോൾ തിരുവള്ളൂർ റെയിൽവേസ്റ്റേഷനിൽ പോലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.ഇവിടെ റെയിൽവേ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ 50-ഓളം ഇടങ്ങളില്‍ മുറിവേറ്റിട്ടുണ്ട്. മുഖത്തും കൈകളിലും കാലുകളിലും സാരമായ മുറിവുകളുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ഇവര്‍ തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

    Read More »
Back to top button
error: