KeralaNEWS

ചെല്ലാനം തീരനിവാസികള്‍ക്ക് ഇത് ആഹ്ലാദത്തിന്‍റെ നാളുകൾ

കൊച്ചി:കാലവര്‍ഷവും കടലാക്രമണവും രൂക്ഷമാകുമ്പോഴും ചെല്ലാനം തീരനിവാസികള്‍ക്ക് ഇത് ആഹ്ലാദത്തിന്‍റെ  നാളുകള്‍.

കടലേറ്റം ചെറുക്കാൻ ആവിഷ്കരിച്ച ആധുനിക ടെട്രാപോഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കടലാക്രമണ ഭീതി നേരിട്ടിരുന്ന തെക്കൻ ചെല്ലാനം നിവാസികള്‍ ആഹ്ലാദത്തിലാണ്.

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തൻതോട് വരെയുള്ള 7.32 കിലോ മീറ്ററാണ് ആദ്യ ഘട്ടത്തില്‍ ടെട്രാപോഡ് കടല്‍ ഭിത്തി നിര്‍മിച്ചിരിക്കുന്നത്.പദ്ധതി പൂര്‍ത്തീകരിച്ച മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായാലും പ്രദേശവാസികള്‍ക്ക് ഭയക്കേണ്ട ആവശ്യമില്ല.

Signature-ad

 

മേഖലയില്‍ പുലിമുട്ടിന്‍റെയും തീരദേശ നടപ്പാതയുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. 2022 ജനുവരിയിലാണ് ടെട്രാപോഡ് നിര്‍മാണം ആരംഭിച്ചത്. 2022 ജൂണില്‍ കാലവര്‍ഷമെത്തിയപ്പോള്‍ തന്നെ പദ്ധതിയുടെ ഗുണം കണ്ടു. ഈ കാലയളവിനുള്ളില്‍ 2.76 ലക്ഷം കല്ലുകളും 32,500 ടെട്രാപോഡുകളും സ്ഥാപിച്ചത് കടലാക്രമണത്തിന്‍റെ രൂക്ഷത കാര്യമായി കുറച്ചു. 2023 ജൂണില്‍ ടെട്രാപോഡിന്‍റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ കടലാക്രമണ ഭീതി തന്നെ ഇല്ലാതാക്കിയിരിക്കയാണ്.

 

പദ്ധതിയോട് അനുബന്ധമായുള്ള തീരദേശ നടപ്പാത സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിര്‍മിതിയായതിനാല്‍ തീരവാസികള്‍ക്ക് ടൂറിസം വഴിയുള്ള വരുമാനത്തിനുള്ള വകയുമായി ഈ നടപ്പാത മാറുകയാണ്.

Back to top button
error: