Month: June 2023

  • Crime

    കേരളത്തിലേക്ക് തോക്ക് കടത്തി; ടിപി കേസ് പ്രതി കര്‍ണാടക പോലീസ് കസ്റ്റഡിയില്‍

    കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ടി.കെ. രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ബംഗളൂരുവില്‍നിന്നെത്തിയ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങള്‍ അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി നാലരയോടെ രജീഷുമായി കര്‍ണാടകയിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ തോക്കുമായി അറസ്റ്റിലായ രണ്ടു പേരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടി.കെ. രജീഷ് ആവശ്യപ്പെട്ടതനുസരിച്ചാണെന്നാണ് പിടിയിലായവര്‍ മൊഴിനല്‍കിയത്. തോക്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദ്യംചെയ്യുന്നതിനാണ് കോടതി ഉത്തരവുമായി കര്‍ണാടക പോലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. അതീവരഹസ്യമായിട്ടാണ് രജീഷിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ രഹസ്യമായി താമസിക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം രജീഷിനെ പിടിച്ചത്. കണ്ണൂര്‍ പൊന്ന്യം സ്വദേശിയായ ഇയാള്‍ ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചുവരുകയാണ്. 12 പ്രതികളുള്ള കേസില്‍ നാലാം പ്രതിയാണ്. ഇതില്‍ പി.കെ. കുഞ്ഞനന്തനും അശോകനും മരിച്ചതോടെ 10 പ്രതികളാണുള്ളത്.…

    Read More »
  • Kerala

    വന്യജീവി ആക്രമണം;അട്ടപ്പാടി ഷോളയൂ‌രിൽ  ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

    പാലക്കാട്: അട്ടപ്പാടി ഷോളയൂ‌ര്‍ ഊരില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണമാണെന്നാണ് നിഗമനം.ശരീരത്തില്‍ ആക്രമണത്തിന്റെ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. വയറിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു.ജനവാസ മേഖലയായ ഇവിടെ കടുവ ഉൾപ്പടെയുള്ള മൃഗങ്ങളുടെ ആക്രമണം ശക്തമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.   ഇന്നലെ രാത്രി പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മണികണ്ഠൻ വീടിന് പുറത്തേക്കിറങ്ങിയിരുന്നു. ഈ സമയത്താകാം വന്യജീവി ആക്രമിച്ചതെന്നാണ് കരുതുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

    Read More »
  • Kerala

    ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്സ്പ്രസിന് ഇന്നുമുതല്‍ കൊടൈക്കനാല്‍ റോഡിൽ സ്റ്റോപ്പ്

    പാലക്കാട്: ഗുരുവായൂര്‍- ചെന്നൈ എഗ്മൂര്‍ എക്സ്പ്രസിന് ഇന്നുമുതല്‍ കൊടൈക്കനാല്‍ റോഡ് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. ദിണ്ഡിഗലിനടുത്തുള്ള സ്റ്റേഷനാണിത്. ഇവിടെ നിന്ന് കൊടൈക്കനാലിലേക്ക് 81 കിലോമീറ്റര്‍ ദൂരമുണ്ട്.

    Read More »
  • Kerala

    മൂന്നു മക്കളെ ഉപേക്ഷിച്ച്  റസൂലിനൊപ്പം ഒളിച്ചോടിയ നിഷിത അറസ്റ്റിൽ; അറസ്റ്റ് അമ്മയുടെ അവിഹിതബന്ധത്തെ ചോദ്യം ചെയ്ത മകനെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ

    കൊല്ലം: അമ്മയുടെ അവിഹിതബന്ധത്തെ ചോദ്യം ചെയ്ത മകനെ ക്രരമായി മര്‍ദ്ദിച്ച അമ്മയെയും കാമുകനെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അമ്മയുടെ പേര് നിഷിത.ഇവർ രണ്ടു മാസം മുൻപും അറസ്റ്റിലായിരുന്നു.മൂന്നു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയതിനായിരുന്നു അത്. കുട്ടിയെ മര്‍ദ്ദിച്ച്‌ അവശനാക്കിയതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായത്. ജോനകപ്പുറം സ്വദേശി നിഷിത(35), കാമുകനായ ജോനകപ്പുറം തൊണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.   നിഷിതയും റസൂലും തമ്മില്‍ കുറച്ച്‌ മാസങ്ങള്‍ മാത്രമായിട്ടുള്ള അടുപ്പമാണ്. ഒരുമിച്ച്‌ ജീവിക്കാമെന്ന് തീരുമാനിച്ച ഇരുവരും ഒളിച്ചോടുകയായിരുന്നു. നിഷിതയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇവരെ ഉപേക്ഷിച്ചാണ് നിഷിത റസൂലിനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നിഷിതയെ അറസ്റ്റ് ചെയ്തു. ബാലാവകാശ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ റസൂല്‍ ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി നിഷിത കോടതിയില്‍ നിന്ന് ജാമ്യം നേടി.   പുറത്തിറങ്ങിയ ശേഷവും നിഷിത റസൂലുമായുള്ള ബന്ധം തുടര്‍ന്നു.…

    Read More »
  • Crime

    ചെങ്കോട്ടയില്‍ പട്ടാപ്പകല്‍ യുവാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു

    തിരുവനന്തപുരം: തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചെങ്കോട്ടയില്‍ പട്ടാപ്പകല്‍ യുവാവിനെ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ അക്രമി സംഘം കൊടുവാളുമായി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.   ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇവര്‍ കൃത്യത്തിന് ശേഷം ബൈക്കില്‍ കയറി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ 

    കേരളത്തിൽ  5ജി സേവനം വ്യാപിപ്പിച്ച്‌ ജിയോ.വിവിധ ടൗണുകളില്‍ ഉള്‍പ്പെടെ നൂറിലധികം കേന്ദ്രങ്ങളിലേക്കാണ് 5 ജി സേവനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100-ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാകും. പയ്യന്നൂര്‍, തിരൂര്‍, കാസര്‍കോട്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്ബാവൂര്‍, കുന്നുകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍, ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്ബ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിലാണ് 5G സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    Read More »
  • Kerala

    യുവതിക്ക് പീഡനം; സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ

    മലപ്പുറം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മമ്ബാട് താണനാശേരില്‍ മനീഷിനെ(46)യാണ് അറസ്റ്റ് ചെയ്തത്.ഈ മാസം മൂന്നിനായിരുന്നു സംഭവം.തുടർന്ന് ‍ നിലമ്പൂർ ഡിവൈഎസ്പിക്ക് യുവതി പരാതി നല്‍കുകയായിരുന്നു.   തിങ്കളാഴ്ച രാത്രിയോടെയാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    മരം കയറ്റി വന്ന ലോറി പക്രംതളം ചുരത്തില്‍ അപകടത്തില്‍പ്പെട്ടു

    കുറ്റ്യാടി:മരം കയറ്റി വന്ന ലോറി പക്രംതളം ചുരത്തില്‍ അപകടത്തില്‍പ്പെട്ടു.കര്‍ണാടക രജിസ്ട്രേഷൻ ലോറിയാണ് മറിഞ്ഞത്. സംഭവ സമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വൻദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. മുളവട്ടമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായ ലോറി ഇടതുവശത്തെ കയ്യാലയില്‍ ഇടിച്ച്‌ വലതുവശത്തേക്ക് മറിയുകയായിരുന്നു. ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് നാട്ടുകാരുടെയും ചുരം ഡിവിഷൻ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് 6 മണിയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചുരം കഴിഞ്ഞുവെന്ന ധാരണയില്‍ ഇറങ്ങി വരുന്ന ധാരാളം വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നത് പതിവായിട്ടുണ്ടെന്നും വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അപകടസാധ്യത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

    Read More »
  • Kerala

    എംഡിഎംഎയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

    കൊല്ലം:എംഡിഎംഎയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 4 പേരെ കുണ്ടറ പൊലീസ് പിടികൂടി . കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാൻ (39), മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32), ചവറ സൗത്ത് എംആര്‍ ഭവനില്‍ രശ്മി (31), ശക്തികുളങ്ങര മൂത്തേഴം സെബി നിവാസില്‍ അലീന (26) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.8 ഗ്രാം എംഡിഎംഎ പിടികൂടി.കുണ്ടറയില്‍ വാടകയ്ക്ക് താമസിച്ച്‌ ആവശ്യക്കാര്‍ക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. അല്‍ബാഖാൻ, ചന്ദന മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ ആളാണ്. മുൻപ് 8 ഗ്രാം എംഡിഎംഎയുമായി ചാത്തന്നൂര്‍ എക്സൈസ് സംഘം പിടികൂടിയ വിഷ്ണു അടുത്തിടെയാണ് ജയില്‍ മോചിതനായത്. എസ്‌എച്ച്‌ഒ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ദീപു പിള്ള, അംബരീഷ്, എസ്‌സിപിഒ ഷീബ, സിപിഒമാരായ, അജിത്ത്, അനീഷ്, അരുണ്‍, അൻസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • India

    ബിപാര്‍ജോയി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; കനത്തമഴ

    അഹമ്മദാബാദ്:ബിപാര്‍ജോയി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്തതായി സൂചന.ഇന്നലെ മുതല്‍ ദേവഭൂമി ദ്വാരക, ജാംനഗര്‍, ജുനഗഢ്, പോര്‍ബന്തര്‍, രാജ്കോട്ട് ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. തീരത്തോട് അടുക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 135 കിലോമീറ്ററാകുമെന്നാണ് റിപ്പോർട്ട്.അരലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സംഘം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കര-വ്യോമ-നാവികസേനാ മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി രക്ഷാദൗത്യം ക്രമീകരിച്ചു.ദേശീയ ദുരന്തനിവാരണ സേനയുടെ 18 സംഘങ്ങളും സംസ്ഥാന ദുരന്തനിവാരണസേനയുടെ 12 സംഘങ്ങളും രക്ഷാദൗത്യത്തില്‍ പങ്കുചേരും. ചീഫ് സെക്രട്ടറിയുമായും സ്റ്റേറ്റ് എമര്‍ജൻസി ഓപ്പറേഷൻ സെന്‍ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും ചര്‍ച്ച നടത്തി.

    Read More »
Back to top button
error: