Month: June 2023

  • Kerala

    ഒരു വര്‍ഷം 2615 മില്ലീമീറ്റർ; കേരളത്തിൽ മഴക്കണക്കുകൾ ഇങ്ങനെ‌

    കേരളത്തിൽ ഒരു വര്‍ഷത്തില്‍ ഏകദേശം നൂറ്-നൂറ്റിരുപത് ദിവസത്തോളം മഴ ലഭിക്കാറുണ്ട്. ഇതില്‍ മലനിരകളില്‍ കാറ്റിനഭിമുഖമായി സ്ഥലത്ത് കൂടുതല്‍ മഴ ലഭിക്കുമ്പോള്‍, മറുവശത്ത് മഴ കുറവായിരിയ്ക്കും.മൊത്തത്തില്‍ ഒരു വര്‍ഷം 2615 മില്ലീമീറ്റര്‍ ആണ് കേരളത്തിലെ ശരാശരി മഴ. ഇതില്‍ത്തന്നെ തെക്ക് പാറശാലയില്‍ 1400 മില്ലീമീറ്ററും വടക്ക് കാസര്‍കോട്ട് 400 മില്ലീമീറ്ററും മഴ ലഭിക്കുന്നുണ്ട്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റില്‍നിന്ന് 69 ശതമാനം മഴയും വടക്കു കിഴക്കന്‍ കാലവര്‍ഷക്കാറ്റില്‍ നിന്ന് 20 ശതമാനം മഴയുമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്. വയനാട് ജില്ലയില്‍ കല്പറ്റ, വൈത്തിരിക്കടുത്ത് ലക്കിടി എന്നീ സ്ഥലങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. വര്‍ഷത്തില്‍ 5200 മില്ലിമീറ്റർ. മഴക്കാലത്ത് അന്തരീക്ഷത്തിലെ ആപേക്ഷിക ആര്‍ദ്രത പൊതുവെ കൂടുതലായിരിയ്ക്കും. 80 മുതല്‍ 100 ശതമാനം വരെ. കീടങ്ങളെയും രോഗങ്ങളെയും വര്‍ദ്ധിപ്പിക്കാന്‍ ഇതിടയാക്കുന്നു. അന്തരീക്ഷത്തിന് നീരാവിയുടെ അളവ് കൂടിയാല്‍ കുമിള്‍, ബാക്ടീരിയ എന്നീ രോഗങ്ങള്‍ പെരുകും. പൊതുവേ സൂര്യപ്രകാശം മഴക്കാലത്ത് ആവശ്യത്തിനു കിട്ടാത്തതു വിളവിനെ ബാധിക്കാറുണ്ട്. അതേപോലെ, ബാഷ്പീകരണം…

    Read More »
  • Kerala

    പത്തനംതിട്ട നിവാസികളുടെ പ്രിയപ്പെട്ട കോയമ്പത്തൂർ സഞ്ചാരി 

    KS250 പത്തനംതിട്ട-കോയമ്പത്തൂർ SF (കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ-പാലക്കാട്) ⏰പത്തനംതിട്ട നിന്നും രാവിലെ 08.10 ന് കോയമ്പത്തൂർ നിന്നും രാത്രി 08.45 ന് ഓൺലൈൻ ബുക്കിംഗ്: online.keralartc.com & enteksrtc mobile app

    Read More »
  • Kerala

    2000 ഒഴിവുകൾ;നേഴ്സുമാര്‍ക്ക് വന്‍ അവസരങ്ങളുമായി യുകെ

    യുകെയിൽ  ജനറല്‍ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം…യുകെയിലെ NHS ഹോസ്പിറ്റലുകളിലാണ് ഒഴിവുകള്‍… ഫ്രഷേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷിക്കാം. റിക്രൂട്ട്മെന്‍റ് സൗജന്യം…. യോഗ്യത ഉള്ള നഴ്സുമാരെ  തികച്ചും സൗജന്യമായി റിക്രൂട്ട്  ചെയ്യുന്നു. ജനറല്‍ നഴ്സിങ്ങോ, ബിഎസ്ഇ നഴ്സിങ്ങോ  പഠിച്ചവര്‍ക്ക്  അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. എല്ലാ സ്പെഷ്യാലിറ്റി നഴ്സുമാര്‍ക്കും അവസരമുണ്ട്. IELTS പരീക്ഷയില്‍ റൈറ്റിംഗ് 6.5, ബാക്കി എല്ലാ വിഷയത്തിലും 7 ബാന്‍ഡ് കിട്ടിയവര്‍ക്കും അല്ലെങ്കില്‍ OET പരീക്ഷയില്‍ റൈറ്റിംഗ് C+ ബാക്കി എല്ലാ വിഷയത്തിലും ബി കിട്ടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 2000 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്റ്റാഫ്  നഴ്സായിട്ടായിരിക്കും ജോലിയില്‍ പ്രവേശിക്കുന്നത്. എന്‍ എച്ച് എസ്  പെന്‍ഷനും, സ്റ്റാഫ് ബെനഫിറ്റ്സും, ഫാമിലി വിസയും, വാര്‍ഷിക അവധിയും, ഓവര്‍ടൈം അവസരവും  ഉള്‍പ്പെടെ  എല്ലാ ആനുകൂല്യങ്ങളും  ലഭിക്കും. കൂടാതെ  എന്‍എംസി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ സഹായവും റിക്രൂട്ട്മെന്‍റിന്‍റെ  മുഴുവന്‍ ചിലവും  ഹോസ്പിറ്റല്‍ തന്നെ നല്‍കുന്നതാണ്. India ലുള്ള ASLR Consultancy Ltd (www.aslrindia.com) എന്ന സ്ഥാപനത്തിനാണ് ഈ…

    Read More »
  • India

    ‘ബിപോർജോയ്’ ചുഴലിക്കാറ്റ്  വൈകുന്നേരത്തോടെ ഗുജറാത്തിലെ കച്ച് തീരത്ത് എത്തുമെന്ന് റിപ്പോർട്ട്;ആളുകളെ ഒഴിപ്പിക്കുന്നു

    അഹമ്മദാബാദ്:‘ബിപോർജോയ്’ ചുഴലിക്കാറ്റ്  വൈകുന്നേരത്തോടെ ഗുജറാത്തിലെ കച്ച് തീരത്ത് എത്തുമെന്ന് റിപ്പോർട്ടിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു.   കാറ്റ് വൻനാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കച്ച് തീരത്തു നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള 21,000 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള നടപടി ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാകും. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകൾ ഏതു സാഹചര്യവും നേരിടാൻ സ‍ജ്ജമാണെന്ന് അധികൃതർ അറിയിച്ചു. വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് മണിക്കൂറിൽ 150 കി.മീ വരെ വേഗത്തിൽ കച്ചിലെ ജഖാവു തുറമുഖത്തിനു സമീപം കര തൊടുമെന്ന് അഹമ്മദാബാദ് ഐഎംഡി ഡയറക്ടർ മനോരമ മൊഹന്തി പറഞ്ഞു. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കാറ്റ് പിന്നീട് ദുർബലമായി ദക്ഷിണ രാജസ്ഥാനിലേക്കു കടക്കുമെന്നാണു കരുതുന്നത്.

    Read More »
  • Crime

    മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ കറക്കം, ഉടമയ്ക്ക് നോട്ടീസ്; തസ്‌കരവീരന്‍ ക്യാമറയില്‍ കുടുങ്ങി

    പത്തനംതിട്ട: തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്നയാള്‍ മോഷണ പരമ്പരകള്‍ക്കൊടുവില്‍ വീണ്ടും പിടിയില്‍. മോഷ്ടിച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ ഇയാള്‍ യാത്ര ചെയ്തത് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹെല്‍മെറ്റ് ധരിക്കാഞ്ഞതിന് പിഴ അടയ്ക്കാന്‍ ഉടമയ്ക്ക് നോട്ടീസ് ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂര്‍ക്കോണം ജൂബിലി ഭവനത്തില്‍ സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തത്. ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുള്‍പ്പടെയുള്ളവ മോഷ്ടിച്ച കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം കഴിഞ്ഞ 25-നാണ് ഇയാള്‍ മോചിതനായത്. 26-ന് വെമ്പായം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്ന് മോട്ടോര്‍ സൈക്കിളും 27-ന് അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാറും മോഷ്ടിച്ചു. 28-രാത്രിയില്‍ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാര്‍മസിസ്റ്റിന്റെ രണ്ടുപവന്‍വരുന്ന സ്വര്‍ണമാല കവര്‍ന്നു. ദൃശ്യങ്ങള്‍ സി.സി. ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചു. അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കല്‍ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏപ്രില്‍ ആറിന് ഏറ്റുമാനൂരില്‍നിന്ന് മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട്…

    Read More »
  • Kerala

    വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ അറസ്റ്റിൽ

    തിരുവനന്തപുരം:വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കമാൻഡോ അറസ്റ്റിൽ. ഐആര്‍ബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) ആണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയില്‍ ആണ് നടപടി. ‘പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കമാൻഡോ ആയി ജോലി ചെയ്തിരുന്ന പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്.വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച്‌ പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍  ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു’-യുവതി ‍വഞ്ചിയൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

    Read More »
  • Kerala

    വയറ്റിലെ മുറിവ് മരണശേഷം? ഷോളയൂരിലെ ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത

    പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഷോളയൂര്‍ ഊരിലെ മണികണ്ഠനെ (26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണമല്ല മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണശേഷമാണ് യുവാവിന്റെ വയറ്റില്‍ മുറിവുണ്ടായത്. ഇത് മരിച്ച ശേഷം വന്യജീവികള്‍ കടിച്ചതാകാമെന്നാണ് നിഗമനം. മണികണ്ഠന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചു. പുലര്‍ച്ചെയാണ് മണികണ്ഠന്റെ മൃതദേഹം കണ്ടെത്തുന്നത്. വയറിന്റെ ഭാഗത്ത് കടിയേറ്റ ആഴത്തിലുള്ള മുറിവുമുണ്ട്. വന്യജീവി ആക്രമണമാകാം മരണകാരണമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. കാട്ടുപന്നി ആക്രമിച്ചതാകാമെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

    Read More »
  • Kerala

    മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ

    മലപ്പുറം: താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ.ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.ജൂണ്‍ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സര്‍ക്കാര്‍ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച്‌ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കിയവര്‍ക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കമ്ബ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവര്‍ക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ അഭിമുഖത്തിലും പങ്കെടുക്കാം.   യോഗ്യരായവര്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂര്‍ മുമ്ബ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0483 2734866

    Read More »
  • India

    ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്ബത്തൂരില്‍ തുടക്കമായി

    കോയമ്ബത്തൂര്‍: തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്ബത്തൂരില്‍ തുടക്കമായി. ലോകോത്തര വാണിജ്യശൃംഗലയായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ തമിഴ്‌നാട് വ്യവസായ മന്ത്രി ടിആര്‍ബി രാജ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പിന്റെ തമിഴ്‌നാട്ടിലെ ആദ്യ സംരംഭംകൂടിയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്ബത്തൂര്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്ബൗണ്ടിലാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.   തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ്  തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റിന് കോയമ്പത്തൂരിൽ തുടക്കം കുറിച്ചത്.

    Read More »
  • Crime

    കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; സിപിഎം പ്രവര്‍ത്തകരെ പുറത്താക്കി

    കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ബ്രാഞ്ച് അംഗത്തിനുമെതിരേയാണ് നടപടി. പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.അഖില്‍, സേവ്യര്‍, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി സിപിഎമ്മില്‍ ചില ആളുകള്‍ക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള പരിശോധനകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാര്‍ക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേയാണ് സിപിഎമ്മില്‍ അച്ചടക്ക നടപടി കൈക്കൊണ്ടത്. എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്‌റ്റോ ഇടപാടിലാണ് നടപടി. 30 ലക്ഷത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. എന്നാല്‍, കോടികളുടെ ഇടപാടാണ് നടന്നതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ലഭിച്ച…

    Read More »
Back to top button
error: