KeralaNEWS

റോഡിന് കുറുകെ ചാടിയ കല്‍നടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  സ്കൂള്‍ബസ് അപകടത്തിൽപ്പെട്ടു

കൊച്ചി: ചോറ്റാനിക്കരയിൽ റോഡിന് കുറുകെ ചാടിയ കല്‍നടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ  സ്കൂള്‍ബസ് അപകടത്തിൽപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം.
 
 

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വൻദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. തൊണ്ടിലങ്ങാടി- പൊയ്യാറ്റിത്താഴം റോഡിലാണ് സംഭവം. ആമ്ബല്ലൂര്‍ സെന്റ് ഫ്രാൻസിസ് സ്കൂളിലെ 30 കുട്ടികളാണ് ബസിലുണ്ടായത്. കാല്‍നട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ പാടത്തേക്ക് ബസ് നിയന്ത്രണം വിട്ട് ഇറങ്ങുകയായിരുന്നു.ഡ്രൈവർ വെട്ടിത്തിരിച്ചില്ലായിരുന്നെങ്കിൽ വണ്ടി പാടത്തേക്ക് മറിയുമായായിരുന്നു.കുട്ടികളെ ഉടൻ ബസില്‍ നിന്ന് ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 

മുളന്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയെങ്കിലും വാഹനം ഉയര്‍ത്താൻ സാധിച്ചില്ല. പിന്നീട് ക്രൈയിൻ എത്തിച്ചാണ് ബസ് റോഡിലേക്ക് കയറ്റിയത്. ദിവസവും അനവധി സ്കൂള്‍ ബസുകളാണ് ഇതുവഴി കടന്നു പോകുന്നത്. ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Back to top button
error: