ബംഗളൂരു : സ്വകാര്യ സ്ഥാപനത്തിലെ ജാതി വിവേചനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തര്‍ പ്രദേശ് കപ്തൻഗഞ്ച് ബസ്തി സ്വദേശി വിവേക് രാജ് (35) ആണ് മരിച്ചത്.
ബംഗളൂരു ബ്രൂക്ഫീല്‍ഡിലെ ലൈഫ് സ്റ്റൈല്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വിഷ്വല്‍ വിഭാഗത്തിലായിരുന്നു വിവേക് ജോലി ചെയ്തിരുന്നത്. യു ട്യൂബില്‍ ‘ഇനിയും പോരാടാൻ കഴിയില്ല’ എന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് താമസസ്ഥലത്ത് ഇയാൾ ജീവനൊടുക്കിയത്.
കമ്ബനി അധികൃതര്‍ക്കും പോലീസിനും വിവേക് പരാതി നല്‍കിയിരുന്നതായാണ് വിവരം.എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്തതാണ് ജീവനൊടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്.