IndiaNEWS

ഖലിസ്ഥാന്‍ നേതാവ് അവതാര്‍ സിങ് ഖണ്ഡ അര്‍ബുദംമൂലം മരിച്ചു; രക്തസാക്ഷിയെന്ന് ഖലിസ്ഥാനികള്‍!

ലണ്ടന്‍: വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ അന്തരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

കാന്‍സറിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖണ്ഡ രക്തസാക്ഷിയാണെന്നും, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദികളെന്നും ഖലിസ്ഥാന്‍ സംഘടന ആരോപിച്ചു.

Signature-ad

അടുത്തിടെ ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേര്‍ക്കുണ്ടായ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ. കുപ്രസിദ്ധ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

സിഖ് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാര്‍ ഖണ്ഡ, ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് പ്രവര്‍ത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

Back to top button
error: