Month: June 2023

  • Crime

    വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ; രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാരായ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസവും 4.8കിലോ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വര്‍ണം ക്ലിയര്‍ ചെയ്ത് കൊടുത്തതെന്ന് വിവരം ലഭിച്ചിരുന്നു. പിടിയിലായ ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചതായി കണ്ടെത്തിയിരുന്നു. 80 കിലോയോളം സ്വര്‍ണം അവരുടെ ഒത്താശയോടെ കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസം കടത്താന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥര്‍ തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.…

    Read More »
  • Crime

    സ്ത്രീകളുടെ അടിവസ്ത്രം അടിച്ചുമാറ്റും, നഗ്‌നതാപ്രദര്‍ശനം; ‘ഞെരമ്പനെ’ തേടി ബംഗളൂരു പോലീസ്

    ബംഗളൂരു: സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും നഗ്‌നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാടകവീട് അന്വേഷിക്കാനെന്ന വ്യാജേനയെത്തി അജ്ഞാതനായ യുവാവ് ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നാണ് പരാതി. വീടുകളുടെ ടെറസില്‍ കയറി നഗ്‌നതാപ്രദര്‍ശനം നടത്തിയതായും സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. പുരുഷന്മാര്‍ ഇല്ലാത്ത സമയത്താണ് ഇയാള്‍ വീടുകളിലെത്തി വാടകവീട് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലും ഇതേയാള്‍ എത്തിയിരുന്നു. വാടകയ്ക്ക് നല്‍കുമോ എന്ന് ചോദിച്ച് വീടിനുള്ളില്‍ കയറുന്ന പ്രതി വീട് മുഴുവന്‍ നോക്കുകയും കുളിമുറിയില്‍ കയറുകയും ചെയ്യും. ഏറെനേരം കഴിഞ്ഞാണ് ഇയാള്‍ കുളിമുറിയില്‍നിന്ന് ഇറങ്ങുക. തുടര്‍ന്ന് വീടിന്റെ പിറകുവശത്തേക്ക് പോവുകയും ഇവിടെസൂക്ഷിച്ചിരിക്കുന്ന ഉള്‍വസ്ത്രങ്ങളും ബ്ലൗസുകളും മോഷ്ടിക്കുന്നതുമാണ് പതിവെന്നും പോലീസ് പറഞ്ഞു. ഇത്തരത്തില്‍ വസ്ത്രം മോഷ്ടിക്കുന്നതിനിടെയാണ് പ്രദേശവാസികളിലൊരാള്‍ പ്രതിയുടെ വീഡിയോ പകര്‍ത്തിയത്. വീട്ടില്‍ അലക്കാനിട്ടിരിക്കുന്ന തുണികളില്‍നിന്ന് ഒരു…

    Read More »
  • Kerala

    തൃക്കാക്കര പരാജയം: അന്വേഷണ കമ്മിഷനുമായി ഇ.പി. സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍

    കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പു പരാജയം അന്വേഷിച്ച കമ്മിഷനോടു തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ സഹകരിച്ചില്ലെന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കുറ്റപ്പെടുത്തല്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് അന്വേഷിച്ച എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണു ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ജയരാജനെതിരെ വിമര്‍ശനം. തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന എല്ലാവര്‍ക്കും ചോദ്യാവലി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനായിട്ടും ഇ.പി. ജയരാജന്‍ അതു പൂരിപ്പിച്ചു നല്‍കിയില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വെളിപ്പെടുത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പരാജയത്തില്‍ ആര്‍ക്കെതിരെയും നടപടിയില്ലെങ്കിലും സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷന്‍ അംഗങ്ങളായ എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, മന്ത്രി പി.രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, പി.കെ. ബിജു, എം.സ്വരാജ് തുടങ്ങിയവരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.    

    Read More »
  • India

    ആഞ്ഞുവീശിയ ബിപോര്‍ജോയില്‍ വ്യാപക നാശം; വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി

    അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ തീരമേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ 25 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊട്ടതിനു പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തി. അതിനിടെ ബിപോര്‍ജോയ് കേന്ദ്ര സ്ഥാനവും ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നുവെന്നാണ് ഒടുവിലുള്ള വിവരം. തീരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് നലവില്‍ ചുഴലിക്കാറ്റിന്റെ കേന്ദ്ര സ്ഥാനം. ബിപോര്‍ജോയ് കച്ച്, സൗരാഷ്ട്ര മേഖലകളിലാണ് കരതൊട്ടത്. അര്‍ധ രാത്രിയോടെ കാറ്റ് പൂര്‍ണമായി കരയ്ക്ക് മീതെ എത്തും. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളില്‍ കാറ്റിന്റെ വേഗം 115-125 കിലോമീറ്ററാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നായി ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ തീര…

    Read More »
  • India

    മണിപ്പൂരിന് പിന്നാലെ ബംഗാളിലും കലാപം; മൂന്നു പേർ വെടിയേറ്റ് മരിച്ചു

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷവും അക്രമവും തുടരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ വ്യാഴാഴ്ച മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ രണ്ടും നോര്‍ത്ത് ദിനാജ്പുരില്‍ ഒരാളുമാണ് മരിച്ചത്. മൂന്നുപേരും ഇടതുപക്ഷ- അനുയായികളാണെന്നും നോര്‍ത്ത് ദിനാജ്പുര്‍ ജില്ലയിലെ ചോപ്ര ബ്ലോക്ക് ഓഫിസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു.   തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. ബിര്‍ഭും ജില്ലയിലും മറ്റിടങ്ങളിലും സംഘര്‍ഷമുണ്ടായി.ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല.

    Read More »
  • India

    റെയില്‍വേ പ്ലാറ്റ്ഫോമില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ ബ്ലേഡ്കൊണ്ട് മുറിവേല്‍പ്പിച്ച്‌ പ്രതി രക്ഷപ്പെട്ടിട്ടും പോലീസ് അറിഞ്ഞില്ല !

    ഒരു ‍ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ബ്ലേഡ്കൊണ്ട് മുറിവേല്‍പ്പിച്ച്‌ പ്രതി രക്ഷപെട്ടിട്ടും പോലീസ് അറിഞ്ഞില്ല.തമിഴ്നാട്ടിലെ തിരുവള്ളൂർ റയിൽവെ സ്റ്റേഷനിലാണ് സംഭവം.   അണ്ണന്നൂര്‍ സ്വദേശിനിയായ യാത്രക്കാരിയാണ് റയിൽവെ പ്ലാറ്റ്ഫോമിൽ ആക്രമണത്തിനിരയായത്.മൂന്നാംനമ്ബര്‍ പ്ലാറ്റ്ഫോമില്‍ ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് ചോരയില്‍ക്കുളിച്ച നഗ്നയായ യുവതിയെ യാത്രക്കാര്‍ കണ്ടത്. ഉടൻ  റെയില്‍വേ പോലീസിനെ വിവരം  അറിയിക്കുകയായിരുന്നു.  അമ്ബത്തൂര്‍ സ്വദേശിയായ അര്‍ജുനൻ എന്നയാളാണ് യുവതിയെ ക്രൂരമായ രീതിയിൽ പീഡിപ്പിച്ച് കടന്നുകളഞ്ഞത്.അര്‍ജുനൻ യുവതിയെ പീഡിപ്പിക്കുകയും കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച്‌ പിന്നീട് ശരീരഭാഗങ്ങളില്‍ തലങ്ങും വിലങ്ങും മുറിവേല്‍പ്പിക്കുകയുമായിരുന്നു. ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. . അതേസമയം സംഭവം നടക്കുമ്ബോള്‍ തിരുവള്ളൂര്‍ റെയില്‍വേസ്റ്റേഷനില്‍ പോലീസ് സുരക്ഷയുണ്ടായിരുന്നില്ലെന്ന് മറ്റ് യാത്രക്കാർ പറയുന്നു.ഇവിടെ റെയില്‍വേ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    പത്തനംതിട്ട – ബാംഗ്ലൂർ കെഎസ്ആർടിസി 

    പത്തനംതിട്ട-ബാംഗ്ലൂർ AC സീറ്റർ (കോട്ടയം-തൃശ്ശൂർ-പാലക്കാട്-കോയമ്പത്തൂർ- സേലം-ഹൊസൂർ വഴി) 05.30PM പത്തനംതിട്ട 07.00PM കോട്ടയം 09.30PM തൃശ്ശൂർ 11.00PM പാലക്കാട് 12.35AM കോയമ്പത്തൂർ 03.15AM സേലം 05.50AM ഹൊസൂർ 07.00AM ബാംഗ്ലൂർ ബാംഗ്ലൂർ-പത്തനംതിട്ട AC സീറ്റർ (ഹൊസൂർ-സേലം-കോയമ്പത്തൂർ-പാലക്കാട് -തൃശ്ശൂർ-കോട്ടയം വഴി) 08.30PM ബാംഗ്ലൂർ 09.30PM ഹൊസൂർ 11.30PM സേലം 02.45AM കോയമ്പത്തൂർ 04.00AM പാലക്കാട് 05.30AM തൃശ്ശൂർ 08.30AM കോട്ടയം 10.15AM പത്തനംതിട്ട ഓൺലൈൻ ബുക്കിംഗ്: onlineksrtcswift.com & enteksrtc neo-oprs mobile app

    Read More »
  • Food

    ഷമാം കൃഷി കേരളത്തിന്റെ മണ്ണിലും അനുയോജ്യം

    മറ്റു വേനല്‍ക്കാല വെള്ളരിവിളകളെ പോലെത്തന്നെ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒരു വിളയാണ് ഷമാം.ഈര്‍പ്പവും മഴയും കുറവുള്ള വരണ്ട കാലാവസ്ഥയാണ് ഷമാം കൃഷിക്ക് അനുയോജ്യം. വേനൽക്കാലത്ത് തണ്ണിമത്തൻ കഴിഞ്ഞാൽ ഏറെ പ്രിയമുള്ള ഒന്നാണ് ഷമാം.തണ്ണിമത്തൻ പോലെത്തന്നെ പോഷക കലവറയാണ് ഷാമാമും. 90 ശതമാനത്തിനു മുകളിൽ ജലാംശമുള്ള ഇതിന്റെ കായ്കളിൽ ജീവകം സി, ജീവകം എ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, മാഗ്നീഷ്യം, സിങ്ക് മുതലായ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരിയായ കൃഷി പരിപാലനമുറകളിലൂടെ തണ്ണിമത്തൻപോലെ കർഷകർക്ക് നല്ല ആദായംനൽകുന്ന മറ്റൊരു വിളകൂടിയാണ് ഷമാം. ഉത്തരേന്ത്യൻ നാടുകളിൽ വളരെ സുപരിചിതമാണെങ്കിലും ഇവ കേരളത്തിൽ അത്ര പ്രചാരത്തിലായിട്ടില്ല. ഗൾഫ് നാടുകളിലെ പഴം എന്ന നിലയ്ക്കാണ് ഷമാം അഥവാ മസ്ക് മെലോൺ അറിയപ്പെടുന്നത്.മലയാളത്തിൽ തൈക്കുമ്പളം എന്ന് ഇതറിയപ്പെടുന്നു. നല്ലൊരു വേനൽക്കാലവിളയായി കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും നീർവാർച്ചയുള്ള തുറസ്സായ പറമ്പുകളിലും പുഴയോരങ്ങളിലും കൃഷിചെയ്തെടുക്കാം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൃഷിയിറക്കിത്തുടങ്ങിയാൽ മാർച്ച് മുതൽ വിളവെടുക്കാം.

    Read More »
  • Kerala

    മൂന്നാറിന്റെ അഴകായി തൂവാനം വെള്ളച്ചാട്ടം

    ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് തൂവാനം  വെള്ളച്ചാട്ടം. മറയൂർ– ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് ഇത്. മറയൂർ– മൂന്നാർ മലനിരകളിൽ കാലവർഷം കനക്കുന്നതോടെ പാമ്പാർ നിറഞ്ഞൊഴുകുന്നതിനാൽ 84 അടി ഉയരത്തിൽ നിന്ന് പതഞ്ഞ് തൂവെള്ള നിറത്തിൽ കുത്തിയൊഴുകുന്നതിന്റെ ദൃശ്യചാരുതയിലാണ് വെള്ളച്ചാട്ടത്തിന് തൂവാനം എന്ന വിളിപ്പേര് വന്നത്.വെള്ളപ്പാളികൾ പോലെ ഒലിച്ചു വീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്.   റോഡിൽ നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കുന്നതിന് പുറമേ വന ത്തിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി വെള്ളച്ചാട്ടം കാണുന്ന തിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനായി പ്രത്യേക പരിശീലനം നൽകിയ ട്രക്കേഴ്സിന്റെ സേവനവും ലഭ്യമാണ്.   വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവർക്ക് വനത്തിലൂടെയുള്ള യാത്രാമധ്യേ വിവിധ വന്യജീവികളെയും കാണാനാവും.ഇതിന് സമീപത്തായി താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.   വെള്ളച്ചാട്ടത്തിന് പരിസരത്ത് ട്രക്കിങ് ട്രെയിലുകളുണ്ട്.വർഷ ത്തിൽ എല്ലാ സമയത്തും തൂവാനം വെള്ളച്ചാട്ടം സന്ദർശിക്കാൻ സാധിക്കും.കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും തുടങ്ങുന്ന ട്രക്കിങ് ട്രെയിൽ അവസാനിയ്ക്കുന്നത് വെള്ളച്ചാട്ടത്തിനടുത്താണ്.…

    Read More »
  • India

    നൂറിലേറെ പേര്‍ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി:മണിപ്പൂർ കലാപത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

    ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കലാപം 40 ദിവസം പിന്നിടുമ്ബോഴും നൂറിലേറെ പേര്‍ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണം.കലാപം അവസാനിപ്പിക്കാൻ സ‌ര്‍വകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂ‍ര്‍ ഇനിയും ശാന്തമായിട്ടില്ലെന്നും കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു.

    Read More »
Back to top button
error: