IndiaNEWS

നൂറിലേറെ പേര്‍ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി:മണിപ്പൂർ കലാപത്തിൽ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ദില്ലി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
കലാപം 40 ദിവസം പിന്നിടുമ്ബോഴും നൂറിലേറെ പേര്‍ മരിച്ചിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ബി ജെ പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണം.കലാപം അവസാനിപ്പിക്കാൻ സ‌ര്‍വകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂ‍ര്‍ ഇനിയും ശാന്തമായിട്ടില്ലെന്നും കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.
സമാധാനം പുനസ്ഥാപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും ജയ്റാം രമേശ് പറഞ്ഞിരുന്നു.

Back to top button
error: