Month: June 2023
-
Kerala
കോട്ടയം-പാലക്കാട് റൂട്ടിൽ എസി വന്ദേമെട്രോ ട്രെയിന് ശുപാർശ
കോട്ടയം:റെയില്‍വേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ കേരളത്തിനും ലഭിക്കുമെന്ന് ഉറപ്പായി.കേരളത്തിൽ സർവീസ് ആരംഭിക്കേണ്ട റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ചർച്ച ആരംഭിച്ചിട്ടുണ്ട്. എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്ബത്തൂര്‍, മധുര-ഗുരുവായൂര്‍, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗളൂരു-കോഴിക്കോട്, നിലമ്ബൂര്‍-മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണു കേരളത്തില്‍ വന്ദേമെട്രോ ട്രെയിനുകള്‍ക്കു സാധ്യത.ഇതില്‍ നിലമ്ബൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകാനുണ്ട്. ഇതിൽ കോട്ടയം-പാലക്കാട് റൂട്ടിനാണ് പ്രഥമ പരിഗണന.കോയമ്പത്തൂരിലേക്ക് നീട്ടണമെന്നും ശുപാർശയുണ്ട്.ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശയനുസരിച്ചാണു ബോര്‍ഡ് തീരുമാനമെടുക്കുക. പൂര്‍ണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റര്‍ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയില്‍ വീതിയേറിയ ജനാലകള്‍, ഓട്ടമാറ്റിക് ഡോര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നവംബര്‍ അവസാനം പുറത്തിറക്കും. 5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാര്‍ശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റര്‍ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല
Read More » -
Health
ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡങ്കിപ്പനി യുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെ വൈറല്‍ പനിപോലെയും ഡെങ്കി വരാം. ചിലപ്പോള്‍ രോഗം സങ്കീണമായി ജീവനുതന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുമുണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം. പനി മാറിയാലും 3–-4 ദിവസംകൂടി സമ്ബൂര്‍ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കഴിക്കാം. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധം. ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം.ചെറിയ അളവ്…
Read More » -
Kerala
ആനകൾക്കായി വഴി തീർത്ത് റയിൽവെ
പാലക്കാട്: വാളയാർ ചുരത്തിലെ വാളയാർ- എട്ടിമടൈ വനമേഖലയിലെ ‘ബി’ട്രാക്കിൽ ആനകളുടെ സ്വൈര്യ സഞ്ചാരത്തിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ദക്ഷിണ റെയിൽവേ അടിപ്പാത നിർമ്മിച്ചു. തുടർച്ചയായി ട്രെയിൻ ഇടിച്ച് ആനകൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് പാലക്കാട് ഡിവിഷന്റെ നടപടി.കഴിഞ്ഞ ഇരുപത് വർഷത്തിനിടെ നാൽപ്പതോളം കാട്ടാനകളാണ് ഇവിടെ ട്രെയിനിടിച്ച് ചരിഞ്ഞിട്ടുള്ളത്. കൊട്ടേക്കാട് മുതൽ വാളയാർ നവക്കര വരെയുള്ള 26 കിലോമീറ്ററാണ് അപകടമേഖല.വാളയാർ വനത്തിലൂടെ കടന്നുപോകുന്ന എ, ബി ട്രാക്കുകളിലാണ് അപകടം ഏറെയും.വനംവകുപ്പിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൊണ്ട് റയിൽവേ പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന സമീപനമാണ് ഇത്രയും നാൾ സ്വീകരിച്ചിരുന്നത്.വനത്തിൽക്കൂടി റെയിൽപ്പാത വന്നതോടെ ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കിയിരുന്നു.അതിനാണ് ഇപ്പോൾ കുറച്ചെങ്കിലും മാറ്റമുണ്ടായിരിക്കുന്നത്.
Read More » -
Kerala
നിങ്ങൾക്കും പോലീസിൽ ‘യോദ്ധാവ്’ ആകാം; ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച ഏത് വിവരവും പോലീസിന്റെ യോദ്ധാവ് എന്ന പദ്ധതിയിലേയ്ക്ക് കൈമാറാം. ടെക്സ്റ്റ്, വീഡിയോ, ഫോട്ടോ, വോയിസ് ക്ലിപ്പ് എന്നിവയായി മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കുകയുള്ളൂ. വിവരമറിയിക്കുന്നവരുടെ ഡീറ്റെയിൽസ് പുറത്തുവിടില്ല. വിവരങ്ങൾ അറിയിക്കാനായി 99959 66666എന്ന വാട്സപ്പ് നമ്പർ ഉപയോഗിക്കാം. ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നൽകിയ പദ്ധതിയാണ് യോദ്ധാവ്. #statepolicemediacentre #keralapolice #Yodhavu #9995966666 #newsthen
Read More » -
Kerala
ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളിയേകി ട്രെയിനെത്തി
ഇടുക്കി:റെയില്‍ ഗതാഗതം അന്യമായ ജില്ലയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളിയേകി അതിര്‍ത്തിയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ ബോഡിനായ്ക്കന്നൂരില്‍ ട്രെയിൻ എത്തി. ചെന്നൈ സെൻട്രല്‍- ബോഡിനായ്ക്കന്നൂർ എക്‌സ്പ്രസിന്റെ ആദ്യ യാത്ര കേന്ദ്രമന്ത്രി എല്‍. മുരുകൻ ഫ്ളാഗ് ഓഫ് ചെയ്തു. പുഷ്പഹാരമണിയിച്ചും ആര്‍പ്പുവിളികളോടെയുമാണ് നാട്ടുകാര്‍ ട്രെയിനിനെ വരവേറ്റത്. ട്രെയിൻ നമ്ബര്‍ 06702 തേനി- മധുര അണ്‍ റിസേര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിൻ രാത്രി 8.45ന് പുറപ്പെട്ടു. ബോഡിനായ്ക്കന്നൂരില്‍ ട്രെയിൻ എത്തുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്ന് മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്കും ഇനി യാത്ര എളുപ്പമാകും. ബോഡി നായ്ക്കന്നൂര്‍- ചെന്നൈ സെൻട്രല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വ്വീസ് നടത്തും.
Read More » -
Kerala
ഹോസ്റ്റല്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റലുടമയുടെ ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: ഹോസ്റ്റല്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹോസ്റ്റലുടമയുടെ ഭര്‍ത്താവ് അറസ്റ്റില്‍. എസ്‌ആര്‍എം റോഡിലുള്ള അര്‍പ്പിത ജെന്‍റ്സ് ഹോസ്റ്റലിന്‍റെ ഉടമയുടെ ഭര്‍ത്താവ് സുരേഷി(56)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എസ്.രതീഷിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം മലപ്പുറത്തു നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10, 11 തീയതികളില്‍ ഹോസ്റ്റല്‍ മുറിയില്‍ വച്ച് യുവതിയായ ജീവനക്കാരിയെ ഇയാള്‍ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്ത യുവതിയെ ഇയാള്‍ ദേഹോപദ്രവവും ഏല്‍പ്പിച്ചു. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ കഴിയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ മലപ്പുറത്തു നിന്നാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
ഹരിയാന സ്വദേശിനിയായ യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ രണ്ടു മലയാളികൾ അറസ്റ്റിൽ
ഇടുക്കി:ഹരിയാന സ്വദേശിനിയായ യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീര്‍ മോൻ കെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കൂടാതെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണവും സ്വര്‍ണ്ണവും ഇവർ തട്ടിയെടുക്കുകയും ചെയ്തു. കട്ടപ്പനയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് പാലാ സ്വദേശി മാത്യു ജോസ്.ഇയാളുടെ സ്ഥാപത്തിലെ ജീവനക്കാരനാണ് സക്കീര്‍ മോൻ. ഹരിയാന സ്വദേശിനിയായ യുവതിയെ തുണിയുടെ ബിസ്സിനസ്സുമായി ബന്ധപ്പെട്ടാണ് മാത്യു ജോസ് പരിചയപ്പെടുന്നത് പിന്നീട് ബന്ധം വളർന്നു.ഒടുവിൽ കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ഈ സമയം ഇതിന്റെ വീഡിയോ രഹസ്യമായി പകർത്തിയ സക്കീർ പിന്നീട് ഇത് കാട്ടി പല തവണയായി സ്വര്‍ണ്ണവും, പണവും യുവതിയിൽ നിന്നും തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.600 ഗ്രാം സ്വര്‍ണ്ണവും, രണ്ടു ലക്ഷത്തോളം രൂപയും ഇവര്‍ തട്ടിയെടുത്തെന്ന് യുവതി പരാതിയിൽ പറയുന്നു. പല സ്ഥലങ്ങളിൽ…
Read More » -
Movie
സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമിന്റെ ‘പട്ടണപ്രവേശം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മലയാളികളെ ചിരിയുടെ കുറ്റാന്വേഷണലോകത്തേയ്ക്ക് കൊണ്ടുപോയ ‘പട്ടണപ്രവേശം’ എത്തിയിട്ട് 35 വർഷം. ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ടീമിന്റെ ‘നാടോടിക്കാറ്റി’ന്റെ രണ്ടാം ഭാഗം. സി.ഐ.ഡികൾ ദാസനും വിജയനും അവരുടെ ഭാഗ്യം ഒരിക്കൽക്കൂടി പരീക്ഷിച്ച ‘പട്ടണപ്രവേശം’ 1988 ജൂൺ 16 ന് റിലീസ് ചെയ്‌തു. സിയാദ് കോക്കർ ആണ് നിർമ്മാണം. മോഹൻലാൽ ആന്റണി പെരുമ്പാവൂരുമായി അടുക്കുന്നത് ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ (പ്രതാപചന്ദ്രൻ) കൊല്ലപ്പെട്ടത് അന്വേഷിക്കാനെത്തുന്ന ദാസനും വിജയനും (മോഹൻലാൽ, ശ്രീനിവാസൻ) അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും അപകടങ്ങളും അതിജീവനങ്ങളും അന്തിമവിജയവുമാണ് സിനിമ. അതിനിടയിൽ വിജയനെ താഴ്ത്തിക്കെട്ടുന്ന ദാസന്റെ സമീപനങ്ങൾ. അതിലുള്ള വിജയന്റെ രോഷം. ഒളിഞ്ഞു നിന്ന് കേൾക്കുന്ന സംഭാഷണങ്ങളും അവ നയിക്കുന്ന തെറ്റിദ്ധാരണകളും. റോഡിൽ കിടക്കുന്ന പണം എടുക്കാൻ കുനിയുമ്പോൾ വെടിയുണ്ടയിൽ നിന്നും രക്ഷ നേടുന്നത് പോലുള്ള ആകസ്മിക സംഭവങ്ങൾ. കുട നന്നാക്കലുകാരായും മറ്റുമുള്ള വേഷപ്പകർച്ചകൾ… രസച്ചരട് പൊട്ടാതെയുള്ള …
Read More » -
Crime
ഭാര്യയെ കൊല്ലാനായി കെട്ടിപ്പിടിച്ച് വെടിയുതിര്‍ത്തു; വെടിയുണ്ട നെഞ്ചില്‍ തുളച്ചു കയറി ഭര്‍ത്താവും മരിച്ചു
ലഖ്നൗ: കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭാര്യയെ കെട്ടിപ്പിടിച്ച് അവരുടെ മുതുകത്ത് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഭാര്യയുടെ നെഞ്ചു തുളച്ചെത്തിയ വെടിയുണ്ട ഭര്‍ത്താവിന്റെയും ജീവനെടുത്തു. ഇക്കഴിഞ്ഞ 13 ന് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അനേക് പാല്‍ (40), ഭാര്യ സുമന്‍ പാല്‍ (38) എന്നിവരാണ് മരിച്ചത്. ബിലാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാന്‍പുര്‍ ഗ്രാമസ്വദേശികളാണ് അനേകും സുമനും. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറച്ചുദിവസം മുന്‍പ് ഒരു വിവാഹച്ചടങ്ങിനിടെ സുമന്റെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞയാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. സംഭവദിവസം രാത്രി, പ്രാര്‍ഥനയ്ക്കു ശേഷം അനേക് സുമനെ ആലിംഗനം ചെയ്യുകയും ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേ വെടിയുണ്ട സുമന്റെ ദേഹം തുളച്ചുകയറിയ ശേഷം അനേകിന്റെയും നെഞ്ച് തുളച്ച് പുറത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നും ഇത് എങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും…
Read More » -
India
അറസ്റ്റിലായ മന്ത്രിയുടെ വകുപ്പുകള്‍ വീതിച്ചു നല്‍കണം; സ്റ്റാലിന്റെ ശിപാര്‍ശ തള്ളി ഗവര്‍ണര്‍
ചെന്നൈ: ഒരിടവേളയ്ക്കുമശഷം തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശിപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളി. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരേ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊന്‍മുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊന്‍മുടി പറഞ്ഞു. അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ചികിത്സ നേടാനാണ് അനുമതി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍ മന്ത്രിയുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍…
Read More »