IndiaNEWS

ആഞ്ഞുവീശിയ ബിപോര്‍ജോയില്‍ വ്യാപക നാശം; വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി

അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ തീരമേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു.

അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ 25 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊട്ടതിനു പിന്നാലെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തി.

Signature-ad

അതിനിടെ ബിപോര്‍ജോയ് കേന്ദ്ര സ്ഥാനവും ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നുവെന്നാണ് ഒടുവിലുള്ള വിവരം. തീരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് നലവില്‍ ചുഴലിക്കാറ്റിന്റെ കേന്ദ്ര സ്ഥാനം. ബിപോര്‍ജോയ് കച്ച്, സൗരാഷ്ട്ര മേഖലകളിലാണ് കരതൊട്ടത്. അര്‍ധ രാത്രിയോടെ കാറ്റ് പൂര്‍ണമായി കരയ്ക്ക് മീതെ എത്തും. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളില്‍ കാറ്റിന്റെ വേഗം 115-125 കിലോമീറ്ററാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നായി ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാഗങ്ങളും സര്‍വസജ്ജരായി നനിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകള്‍ നാവികസേന ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്.

 

Back to top button
error: