മറയൂർ– മൂന്നാർ മലനിരകളിൽ കാലവർഷം കനക്കുന്നതോടെ പാമ്പാർ നിറഞ്ഞൊഴുകുന്നതിനാൽ 84 അടി ഉയരത്തിൽ നിന്ന് പതഞ്ഞ് തൂവെള്ള നിറത്തിൽ കുത്തിയൊഴുകുന്നതിന്റെ ദൃശ്യചാരുതയിലാണ് വെള്ളച്ചാട്ടത്തിന് തൂവാനം എന്ന വിളിപ്പേര് വന്നത്.വെള്ളപ്പാളികൾ പോലെ ഒലിച്ചു വീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്.
റോഡിൽ നിന്ന് വെള്ളച്ചാട്ടം വീക്ഷിക്കുന്നതിന് പുറമേ വന ത്തിലൂടെ സഞ്ചരിച്ച് സുരക്ഷിതമായി വെള്ളച്ചാട്ടം കാണുന്ന തിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനായി പ്രത്യേക പരിശീലനം നൽകിയ ട്രക്കേഴ്സിന്റെ സേവനവും ലഭ്യമാണ്.
വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവർക്ക് വനത്തിലൂടെയുള്ള യാത്രാമധ്യേ വിവിധ വന്യജീവികളെയും കാണാനാവും.ഇതിന് സമീപത്തായി താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
വെള്ളച്ചാട്ടത്തിന് പരിസരത്ത് ട്രക്കിങ് ട്രെയിലുകളുണ്ട്.വർഷ ത്തിൽ എല്ലാ സമയത്തും തൂവാനം വെള്ളച്ചാട്ടം സന്ദർശിക്കാൻ സാധിക്കും.കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും തുടങ്ങുന്ന ട്രക്കിങ് ട്രെയിൽ അവസാനിയ്ക്കുന്നത് വെള്ളച്ചാട്ടത്തിനടുത്താണ്. വന്യജിവികളെയും ജൈവവൈവിധ്യവും മറ്റും കണ്ടുകൊണ്ടുള്ള ട്രക്കിങ്ങിന് നിർദേശങ്ങൾ നൽകാൻ ഗൈഡുകളുമുണ്ട്.വെള്ളച്ചാട്ടത്തി