IndiaNEWS

മണിപ്പൂരിന് പിന്നാലെ ബംഗാളിലും കലാപം; മൂന്നു പേർ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷവും അക്രമവും തുടരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ വ്യാഴാഴ്ച മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ രണ്ടും നോര്‍ത്ത് ദിനാജ്പുരില്‍ ഒരാളുമാണ് മരിച്ചത്. മൂന്നുപേരും ഇടതുപക്ഷ- അനുയായികളാണെന്നും നോര്‍ത്ത് ദിനാജ്പുര്‍ ജില്ലയിലെ ചോപ്ര ബ്ലോക്ക് ഓഫിസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു.

 

Signature-ad

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. ബിര്‍ഭും ജില്ലയിലും മറ്റിടങ്ങളിലും സംഘര്‍ഷമുണ്ടായി.ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല.

Back to top button
error: