Month: June 2023

  • Kerala

    വ്യാജ വാർത്ത;മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ്‌ ജയചന്ദ്രൻ ഇലങ്കത്തിന്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌

    കൊല്ലം:ചവറ കെഎംഎംഎല്‍ മാനേജിങ്‌ ഡയറക്‌ടറുടെ പരാതിയില്‍ മലയാള മനോരമ കൊല്ലം ബ്യൂറോ ചീഫ്‌ ജയചന്ദ്രൻ ഇലങ്കത്തിന്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. ഭരണസമിതിയോഗത്തിന്‍റെ നോട്ട്‌ എന്ന പേരില്‍ യോഗം ചേരുംമുമ്ബ് നല്‍കിയ വാര്‍ത്തയ്ക്ക് എതിരെയാണ്‌ കെഎംഎംഎല്‍ എംഡി ജെ ചന്ദ്രബോസ്‌ പരാതി നല്‍കിയത്‌.   വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വസ്‌തുതാവിരുദ്ധമാണെന്ന്‌ പരാതിയില്‍ പറയുന്നു. വിജിലൻസ്‌ ഡയറക്ടര്‍ക്ക്‌ നല്‍കിയ പരാതി ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി സ്റ്റേറ്റ്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച്‌ ആലപ്പുഴ ഡിവൈഎസ്‌പി സുരേഷിനാണ്‌ അന്വേഷണച്ചുമതല.

    Read More »
  • NEWS

    ദൈവം തന്നതല്ലാതൊന്നും എന്നിലില്ല:ചിത്ര അരുൺ

    “ദൈവം തന്നതല്ലാതൊന്നും” എന്ന ഒരൊറ്റ പാട്ടിലൂടെ ജനഹൃദയങ്ങളെ കീഴടക്കുമ്ബോള്‍ മൂന്നു ഗാനങ്ങള്‍ മാത്രം റെക്കോഡ് ചെയ്യപ്പെട്ട ഗായികയായിരുന്നു ചിത്ര അരുണ്‍. ജനലക്ഷങ്ങളെ ഭക്തിയുടെ അത്യുന്നതശൃംഗങ്ങളിലേക്കാണ് 2018ല്‍ പുറത്തിറങ്ങിയ ആ ക്രിസ്തീയ ഭക്തിഗാനം ഉയര്‍ത്തിയത്. ജാതിമതഭേദമില്ലാതെ ആ ഗാനം ആസ്വാദകര്‍ ഏറ്റെടുത്തു. രാജേഷ് അത്തിക്കയത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍. ജോജി ജോണ്‍സിന്റെ സംഗീതം. ആ പാട്ടുകേള്‍ക്കുമ്ബോള്‍ കരഞ്ഞുപോകുന്നെന്ന് നിരവധിപേര്‍ നേരിട്ടുപറഞ്ഞിട്ടുണ്ടെന്ന് ചിത്ര അരുണ്‍ പറയുന്നു. ഒരൊറ്റ പാട്ടിലൂടെ ചിത്രയുടെ ജീവിതമാകെ മാറിമറിയുകയായിരുന്നു. തുടര്‍ന്നുള്ള ഓരോ പാട്ടിലും തന്റെ കൈയൊപ്പ് പതിപ്പിച്ചുകൊണ്ട് യുവഗായകനിരയില്‍ ചിത്ര തന്റെ സ്ഥാനം ഉറപ്പിക്കുകതന്നെ ചെയ്തു.റാണി പത്മിനി എന്ന സിനിമയിലെ ‘ഒരു മകരനിലാവായി’ എന്ന ഗാനവും രക്ഷാധികാരി ബൈജുവിലെ ‘ഞാനീ ഊഞ്ഞാലില്‍’ എന്ന ഗാനവും ശ്രദ്ധപിടിച്ചുപറ്റി. പാലക്കാട് ചിറ്റൂര്‍ കോളജില്‍നിന്ന് സംഗീതത്തില്‍ ബിരുദവും തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയ ചിത്ര ഒന്നാം റാങ്കോടെയാണ് പാസായത്.മാവേലിക്കര പി. സുബ്രഹ്മണ്യന്റെ ശിഷ്യകൂടിയായ ചിത്ര ശാസ്ത്രീയ സംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.  …

    Read More »
  • Crime

    അനുമതിയില്ലാതെ മൃതദേഹഭാഗങ്ങൾ എടുത്ത് വിറ്റ മോർച്ചറി സൂക്ഷിപ്പുകാരൻ പിടിയിൽ

    അനുമതിയില്ലാതെ മൃതദേഹഭാഗങ്ങൾ എടുത്ത് വിറ്റ മോർച്ചറി സൂക്ഷിപ്പുകാരൻ പിടിയിൽ. അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറി മാനേജർ ആണ് പിടിയിലായത്. ബുധനാഴ്ച ഇയാൾക്കെതിരെ പൊലീസ് പുറത്തുവിട്ട കുറ്റപത്രത്തിൽ പറയുന്നത് മൃതദേഹങ്ങളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ മോഷ്ടിച്ച് വില്പന നടത്തി എന്നാണ്. 55 -കാരനായ സെഡ്രിക് ലോഡ്ജാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനും മറ്റ് ആരോഗ്യസംബന്ധമായ പഠനങ്ങൾക്ക് ഉപയോഗിക്കുന്നതിനും ആയി സ്വമേധയാ തങ്ങളുടെ മൃതശരീരങ്ങൾ ദാനം ചെയ്ത വ്യക്തികളുടെ മൃതദേഹങ്ങൾ ആണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങളോട് ഇയാൾ കാണിച്ച അനാദരവ് അംഗീകരിക്കാൻ കഴിയാത്തതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തിൽ സെഡ്രിക് ലോഡ്ജിന്റെ ഭാര്യയും 63 -കാരിയുമായ ഡെനിസ് ലോഡ്ജ്, ​ഗൂഢാലോചന നടത്തിയതിന്, മനുഷ്യാവശിഷ്ടങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രാജ്യവ്യാപക ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2018 മുതൽ 2022 വരെ ഇവർ ഇത്തരത്തിൽ മൃതദേഹങ്ങളിൽ നിന്ന്…

    Read More »
  • LIFE

    ചുംബനരംഗങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന പുതിയ വെബ് സീരീസിൽ ടോപ്‍ലെസായതിൽ ആരാധകർ ആശങ്കയിൽ! ഞങ്ങളുടെ തമന്ന ഇങ്ങനെയല്ല! വിമർശനം

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് തമന്ന ഭാട്ട്യ. ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ‘ജീ കാർദാ’യിൽ തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സീരീസിനായി തമന്ന ടോപ്‍ലെസായത് ചർച്ചയാകുകയാണ്. ചുംബനരംഗങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത താരമായ തമന്ന എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്‍തതെന്നാണ് ആരാധകർ ചോദിക്കുന്നത്. നടൻ വിജയ് വർമ്മയുമായുള്ള തൻറെ പ്രണയം തമന്ന അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. നെറ്റ്ഫ്ലിക്സിൻറെ ആന്തോളജി ചിത്രം ‘ലസ്റ്റ് സ്റ്റോറീസ് 2’ൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ സെറ്റിൽ നിന്നാണ് തങ്ങളുടെ പ്രണയകഥ ആരംഭിക്കുന്നതെന്നാണ് തമന്ന വെളിപ്പടുത്തിയത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഡേറ്റിംഗിൽ ആണെന്ന വിവരം തമന്ന ഭാട്യ സ്ഥിരീകരിച്ചത്. ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്ന താരമാണ് എന്നതുകൊണ്ട് നമുക്ക് ഒരാളോട് അടുപ്പം തോന്നില്ല. ഒരുപാട് നടന്മാർക്കൊപ്പം താൻ പ്രവർത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കിൽ തീർത്തും വ്യക്തിപരമായ ചില കാരണങ്ങൾ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവർത്തിക്കുക,…

    Read More »
  • Kerala

    സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിന് രണ്ട് ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യമെന്നും തോമസ് ഐസക് കുറിപ്പിൽ പറയുന്നു. 13ന് കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനും കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. കത്തിനും കേന്ദ്ര അനുകൂല മറുപടി നൽകാത്തതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.…

    Read More »
  • LIFE

    ഉര്‍വശി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’ഒടിടിയിൽ; സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

    ഉർവശി പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. ‘ചാൾസ് എൻറർപ്രൈസസ്’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്‍ച ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ വേഷമിട്ട പ്രൊജക്റ്റ് എന്ന ഒരു പ്രത്യേകതയും ‘ചാൾസ് എന്റർപ്രൈസസി’ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉർവശിക്കും കലൈയരസനും പുറമേ ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. സഹനിർമ്മാണം…

    Read More »
  • India

    ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശം; മരങ്ങള്‍ കടപുഴകി, വീടുകൾ തകർന്നു, വെള്ളപ്പൊക്കത്തിനും സാധ്യത

    അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്തിലെ തീരമേഖലകളിൽ മരങ്ങൾ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകൾ തകർന്നുപോയി. ദ്വാരകയിൽ പരസ്യബോർഡുകൾ തകർന്നു വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങിൽ 25 സെന്റിമീറ്റർ വരെ മഴ പെയ്യാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വീശിയടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിൻറെ കേന്ദ്രസ്ഥാനത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടെന്നും വ്യക്തമായി. ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ഗാന്ധിനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻറെ അധ്യക്ഷതയിൽ സുരക്ഷ വിലയിരുത്താൻ യോഗം ചേർന്നു. ബിപോർജോയ് ചുഴലിക്കാറ്റിൻറെ കേന്ദ്രസ്ഥാനവും ഗുജറാത്ത് തീരത്തോട് അടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഗുജറാത്ത് തീരത്തിന് 40 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനം.

    Read More »
  • Local

    ഭീത്തിയിൽ ബസ് ഉരഞ്ഞു; ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ ഭിത്തി പൊളിഞ്ഞു വീണ് അപകടം

    കോട്ടയം: കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൻറെ ഭിത്തി പൊളിഞ്ഞു വീണ് അപകടമുണ്ടായി. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭീത്തിയിൽ ബസ് ഉരഞ്ഞതിനെ തുടർന്ന് ഭിത്തിയുടെ മുകൾ ഭാഗം മുതൽ തകർന്നു വീഴുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.

    Read More »
  • Crime

    ഗുരുവായൂരിൽ ലോഡ്ജില്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകം; പിതാവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

    തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ (58) പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ദേവനന്ദന (8) , ശിവനന്ദന (12) എന്നീ കുട്ടികളെയാണ് അച്ഛനായ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. ചന്ദ്രശേഖരന്റെ ഡയറിയിലെ കുറിപ്പും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരൻ ഡയറിയിൽ എഴുതിയിരുന്നു. ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ ജൂൺ 12 ന് രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, എട്ട് വയസ്സുള്ള ദേവനന്ദന എന്നിവരും മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ എഴ് മണിയോടെ ചന്ദ്രശേഖരനെ ഹോട്ടലിന് പുറത്തു കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മുറി ഒഴിയേണ്ടതായിരുന്നു. എന്നാൽ മൂവരും ഹോട്ടൽ മുറി ഒഴിഞ്ഞില്ല. ഇതേ തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിലിൽ തട്ടി നോക്കിയെങ്കിലും പ്രതികരണം…

    Read More »
  • Crime

    ക്യാമ്പില്‍ മദ്യലഹരിയില്‍ ‘ആറാടി’, ഇനി വീട്ടിലിരുന്ന് ‘ആറാടാം’! മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

    മാനന്തവാടി: ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റേഞ്ച ഫോറസ്റ്റ് ഓഫീസറായ എൻ രൂപേഷിനെയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്. സംഭവത്തിൽ രൂപേഷിനും മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു. ആന്റി പോച്ചിംഗ് ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കി‌യതാണ് ഉദ്യോഗസ്ഥന് എതിരായുള്ള നടപടിക്ക് കാരണമായത്. തോൽപ്പെട്ടി റേഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിൽ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയിൽ സംഘർഷമുണ്ടാക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥന്റെ നടപ‌ടി കടുത്ത അച്ചടക്ക ലംഘനവും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവുമാണെന്നും പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    Read More »
Back to top button
error: