Month: June 2023

  • Kerala

    താലികെട്ട് സമയത്ത് ‍ക്ഷേത്രവളപ്പിൽ കടന്ന് യുവതിയെ പൊലീസ്  കൊണ്ടുപോയി;യുവാവിനൊപ്പം വിടാൻ മജിസ്ട്രേറ്റിന്റെ ഓർഡർ

    വിഴിഞ്ഞം: മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി അന്വേഷിച്ചെത്തിയ കായംകുളം പൊലീസ് വിവാഹ സമയത്ത് ക്ഷേത്രത്തിൽ കടന്ന് വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി.ഇതോടെ വരന്റെ വീട്ടുകാരും പോലീസിനെ സമീപിച്ചു.തുടർന്ന് പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.യുവാവിനൊപ്പം പോകണമെന്ന് യുവതി പറഞ്ഞതോടെ നാടകീയ രംഗങ്ങൾക്ക് അവസാനവുമായി. ഇന്നലെ വൈകിട്ട് നാലോടെ കോവളം കെ.എസ് റോഡിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.സംഭവത്തില്‍ യുവാവിന്റെ പിതാവ് കോവളം പൊലീസില്‍ പരാതി നല്‍കി.ഒടുവില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടുകയായിരുന്നു.   കോവളത്തുള്ള യുവാവിനൊപ്പം ഇറങ്ങിവന്ന കായംകുളം സ്വദേശിയായ യുവതിയെ വിവാഹസമയത്ത് ക്ഷേത്രത്തിൽ കടന്നാണ് പോലീസ് കൊണ്ടുപോയത്.യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടരന്നായിരുന്നു സംഭവം.ഇരുവരും അന്യമതസ്ഥരാണ്.   സമൂഹമാധ്യമങ്ങളിലൂടെയാണ് കോവളം സ്വദേശി അഖിലും കായംകുളം സ്വദേശിനിയായ ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.തുടർന്ന് ഇന്നലെ കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് ആൽഫിയയെ ബലം പ്രയോഗിച്ച് കൂടിക്കൊണ്ട്…

    Read More »
  • Crime

    മദ്യവില്‍പന ശാലയില്‍ തോക്കുചൂണ്ടി അക്രമം; സംഘത്തില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും

    തൃശ്ശൂര്‍: പൂത്തോളില്‍ മദ്യശാലയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും. സ്വര്‍ണക്കടത്ത് കേസിലെ പതിനാറാം പ്രതി ജിഫ്സലാണ് അറസ്റ്റിലായ സംഘത്തില്‍പ്പെട്ടയാള്‍. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജിഫ്സല്‍. കഴിഞ്ഞ ദിവസമാണ് പൂത്തോളിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലയില്‍ അക്രമിസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാര്‍ഡ് വഴി പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മറ്റൊരു കാര്‍ഡുമായി വരാം എന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്ക് പോയി. ഇവര്‍ തിരിച്ചു വന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പോഴായിരുന്നു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നു മദ്യശാലയിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതോടെ ഇയാളുമായി പോലീസ് വിവിധ ബാറുകളില്‍ പരിശോധന നടത്തി. തുടര്‍ന്നു നാലുപേരെയും കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട സംഘത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നറിയാന്‍ പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. പരിശോധനയിലാണ്…

    Read More »
  • Kerala

    ”വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തി; അറസ്റ്റ് ചെയ്യാതെ പോലീസിന്റെ ഒളിച്ചുകളി”

    കോഴിക്കോട്: വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ 13 ദിവസമായി ഒളിവില്‍ കഴിയുന്ന എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍. വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടും പൊലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിദ്യ കൊടുത്ത മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോവാനാണ് പൊതുജനത്തെ മണ്ടന്മാരാക്കിയുള്ള ഈ ഒത്തുകളി. ഇത് സാമൂഹിക മനസ്സാക്ഷിയെ വഞ്ചിക്കലാണ്. ആലപ്പുഴയില്‍ ബികോം പാസ്സാവാതെ എസ്എഫ്‌ഐ ജില്ലാ നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എംകോമിന് ചേര്‍ന്ന വിഷയത്തിലും ഇതുവരെ കേസെടുക്കാന്‍ പോലും പോലീസ് തയാറായിട്ടില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയ്ക്ക് സംസ്ഥാനത്ത് എന്ത് തോന്നിവാസവും കാണിച്ചുകൂട്ടാമെന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസിന്റെ നിഷ്‌ക്രിയത്വ മനോഭാവം അംഗീകരിക്കാനാവില്ല. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അക്രമിക്കുകയും തട്ടിപ്പ് നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുകയുമാണവര്‍. ഒത്തുകളി അവസാനിപ്പിച്ച് വിദ്യയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ എബിവിപി സമരം തുടങ്ങുമെന്നും അദ്ദേഹം…

    Read More »
  • Kerala

    എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

    തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്.കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയില്‍ ആയിരുന്നു അപകടം . കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. പരിക്കേറ്റ് ഏറെനേരം റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എം എം മണിയുടെ ഗണ്‍മാനും പരിക്കേറ്റയാളിനോടൊപ്പം ആംബുലന്‍സില്‍ കൂടെ പോയി. രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു സമീപമായിരുന്നു അപകടം. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിലായിരുന്നു റോഡ് മുറിച്ചു കടക്കവെ കാറിടിച്ചത്. എം എല്‍ എ യുടെ വാഹനം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. മറ്റൊരു കാറില്‍ യാത്ര തുടര്‍ന്ന എം എം മണി മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റ ആളിനെ സന്ദര്‍ശിച്ചു. അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പരിക്കേറ്റയാളുടെ നില ഗുരുതരമെന്ന് പോലീസ് പറഞ്ഞു

    Read More »
  • Kerala

    പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭം അലസിപ്പിച്ച യുവാവ് പിടിയില്‍

    കൊല്ലം: കാവനാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭം അലസിപ്പിച്ച യുവാവ് പിടിയില്‍. അരവിള സ്വദേശി 21 വയസുള്ള സബിനാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി പ്രണയം നടിച്ച്‌ ഹോസ്റ്റലില്‍ നിന്ന് കടത്തിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ അമ്മയുടേയും ബന്ധുക്കളുടേയും ഒത്താശയോടെയാണ് ഗര്‍ഭം അലസിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച നഗരത്തിലെ ലേഡീസ് ഹോസ്റ്റലില്‍ നിന്ന് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ കാണാതായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതും പീഡന വിവരം പുറത്താകുകയും ചെയ്തത്.

    Read More »
  • Movie

    മമ്മൂട്ടിയുടെ ‘അടുക്കാനെന്തെളുപ്പം,’ ‘സ്നേഹമുള്ള സിംഹം’ മോഹൻലാലിന്റെ ‘മിഴിനീർപൂവുകൾ’ എന്നീ 3 സിനിമകൾ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 37 വർഷം

    സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ   1986 ജൂൺ 19 ന് പ്രദർശനത്തിനെത്തിയ മൂന്ന് ചിത്രങ്ങൾ: 1. അടുക്കാനെന്തെളുപ്പം. പിവി കുര്യാക്കോസിന്റെ കഥയിൽ ജേസി സംവിധാനം ചെയ്‌ത മമ്മൂട്ടിച്ചിത്രം. കാർത്തികയാണ് നായിക. ‘രാവിന്റെ തോളിൽ രാപ്പാടി പാടി’ ഉൾപ്പെടെ ബിച്ചു തിരുമല- ജെറി അമൽദേവ് ടീമിന്റെ പാട്ടുകൾ. അകലാനെന്തെളുപ്പം എന്നായിരുന്നു ചിത്രത്തിന് ആദ്യമിട്ട പേര്. ദാമ്പത്യത്തിലെ അപശ്രുതികളാണ് പ്രമേയം. 2. മിഴിനീർപൂവുകൾ. ജോൺപോളിന്റെ കഥയിൽ കമൽ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം. കമലിന്റെ ആദ്യചിത്രം. കൂട്ട് കൂടി സ്ത്രീകളെ ശല്യം ചെയ്‌ത്‌ നടന്നിരുന്ന ഒരാൾ സ്വന്തം ഭാര്യക്കും അതേ ഗതി കാണേണ്ടി വരുന്നതാണ് കഥ. ശ്രീസായ് പ്രൊഡക്ഷൻസ് ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച അവസാനചിത്രം. കൊട്ടാരക്കരയുടെ അവസാന ചിത്രം. ഉർവ്വശി, ലിസി എന്നിവരായിരുന്നു സ്ത്രീതാരങ്ങൾ. ‘ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും’ ഉൾപ്പെടെ ആർ കെ ദാമോദരൻ- എംകെ അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ. തൊട്ടടുത്ത വർഷം മോഹൻലാൽ നിർമ്മാണപങ്കാളിയായി കമൽ, ‘ഉണ്ണികളേ ഒരു കഥ…

    Read More »
  • NEWS

    മഴക്കാലം: വൈദ്യുതി അപകടങ്ങളെ സൂക്ഷിക്കുക

    മഴയും കാറ്റും ഒന്നു കനത്താല്‍ മതി, വൈദ്യുതി ഒളിച്ചുകളി ആരംഭിക്കും. കറന്‍റില്ലാതെ മൂന്നുനാലു ദിവസം, എപ്പോഴെങ്കിലും ഒന്നു തെളിഞ്ഞാലോ വോള്‍ട്ടേജില്ല, അല്ലെങ്കില്‍ ബള്‍ബുകള്‍ ഫ്യൂസായിപ്പോവുന്ന രീതികള്‍ ഹൈവോള്‍ട്ടേജ് ഇതൊക്കെ നമ്മുടെ നാട്ടില്‍. പക്ഷേ, അതിനൊക്കെ പരിഹാരം ഉണ്ടാക്കാന്‍ സ്വയം ഇറങ്ങിപ്പുറപ്പെടരുത്. വൈദ്യുതിയുമായി ബന്ധപ്പെട്ട എന്തു പ്രശ്നമുണ്ടായാലും അടുത്തുള്ള ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കുക. അവര്‍ മേല്‍നടപടി സ്വീകരിക്കട്ടെ.മീറ്ററിലെ ഫ്യൂസോ മറ്റോ പോയതാണെങ്കില്‍ വീടിനടുത്തുള്ള ഇലക്ട്രിഷ്യന്‍റെ സേവനം ആവശ്യപ്പെട്ടാലും മതി. സ്റ്റേവയറില്‍ നിന്നും ടെലിഫോണ്‍ റിസീവറില്‍നിന്നുമൊക്കെ വൈദ്യുതാഘാതം ഏല്‍ക്കാം. കാറ്റും മഴയും എത്തിയാല്‍ നാട്ടിന്‍പുറങ്ങളിലെ വൈദ്യുതിക്കമ്പികളാണ് ഏറെയും പൊട്ടിവീഴുക. പൊട്ടിക്കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം സമീപത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വിവരം അറിയിക്കുക . അവര്‍ എത്തുംവരെ ആരെങ്കിലും സംഭവസ്ഥലത്തു കാവല്‍നില്‍ക്കുന്നതു നന്നായിരിക്കും. ആള്‍ക്കാര്‍ അപകടമേഖലയിലേക്കു കടന്നുചെല്ലാതിരിക്കാനാണിത്. ചിലപ്പോള്‍ മരച്ചില്ല വൈദ്യുതിക്കമ്പിയില്‍ കുടുങ്ങിയേക്കാം. അങ്ങനെയുള്ള സന്ദര്‍ഭത്തിലും വെട്ടിമാറ്റാന്‍ തുനിയരുത്. ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരം അറിയിച്ച് ലൈന്‍ ഓഫാക്കിയശേഷം മാത്രമേ എന്തെങ്കിലും ചെയ്യാവൂ.…

    Read More »
  • Health

    ജലദോഷത്തിന് മരുന്ന് വീട്ടിൽ തന്നെ

    ജലദോഷം കാര്യമായ രോഗമായി ആരും കാണാറില്ല.എങ്കിലും ജലദോഷം പിടിപെട്ടാലുള്ള അസ്വസ്ഥതകള്‍ അവര്‍ണനീയമാണ്. തലയ്ക്കാകെ എടുത്താല്‍ പൊങ്ങാത്ത ഭാരം.കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ഒരുപോലെ ഒഴുകും.കഫക്കെട്ടും തൊണ്ട കാറലും വേറെ ! കോഴിസൂപ്പ് ആയിരുന്നു പാശ്ഛാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള “ഒറ്റമൂലി’ മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന്’ രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.ഈ ചിക്കന്‍ സൂപ്പിനു ചെയ്യാവുന്നത് നമ്മുടെ ചൂട് കഞ്ഞിവെള്ളത്തിനും കഴിയും. ചൂട് പാനീയങ്ങള്‍ ഉള്ളിലേക്കു ചെല്ലുമ്പോള്‍ അടഞ്ഞുകിടക്കുന്ന മൂക്ക് തുറക്കുമെന്ന ശാസ്ത്രീയവശം മാത്രമാണ് ഇതിനു പിന്നിലെ രഹസ്യം. ജലദോഷ രോഗികള്‍ കഴിയുന്നതും ചൂടുള്ള വസ്തുക്കള്‍ മാത്രം കഴിക്കുക.ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആവി പിടിക്കുന്നതാണ് അടുത്ത പരിഹാരമാര്‍ഗം.യൂക്കാലിപ്റ്റസ് ഓയില്‍, തുളസിയില തുടങ്ങിയവ തിളച്ച വെള്ളത്തിലിട്ട് തല അപ്പാടെ പുതപ്പുകൊണ്ട് മൂടി ആവി പിടിക്കുന്നത് കഫം പുറത്തേക്കു കളയുന്നതു കൂടാതെ മൂക്കടപ്പ് മാറാനും സഹായിക്കും. മൂക്കടപ്പ് മാറ്റാന്‍ കാപ്സ്യൂള്‍, ടാബ്ലറ്റ്, തുള്ളിമരുന്ന്, സ്പ്രേ എന്നിവ ലഭ്യമാണ്.…

    Read More »
  • Kerala

    ആങ്ങമൂഴി – റാന്നി –  പാലാ – എറണാകുളം —-കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ

    ആങ്ങമൂഴി – റാന്നി –  പാലാ – എറണാകുളം ഫാസ്റ്റ് പാസഞ്ചർ 04.00-10am ആങ്ങമൂഴി 04.20am സീതത്തോട് 04.29am ചിറ്റാർ 04.45am മണിയാർ 05.00am വടശ്ശേരിക്കര 05.25-30am റാന്നി 06.55am  പാലാ 09.05am  വൈറ്റില Jn. 09.20am  എറണാകുളം _____________________ 02.40pm എറണാകുളം 03.00-20pm വൈറ്റില HUB 03.40pm തൃപ്പൂണിത്തുറ (കാക്കനാട് Infopark Connection) 04.15pm പിറവം 04.40pm കൂത്താട്ടുകുളം 05.20pm പാലാ 06.05pm പൊൻകുന്നം 06.20pm കാഞ്ഞിരപ്പള്ളി 06.40pm എരുമേലി 07.05pm റാന്നി _____________________ 07.40pm റാന്നി 08.10pm വടശ്ശേരിക്കര 08.45pm ചിറ്റാർ 09.30pm ആങ്ങമൂഴി ആങ്ങമൂഴിയിൽ (03.50am) നിന്നും റാന്നി വഴി ഉള്ള ആദ്യ എറണാകുളം സർവിസ് . ആങ്ങമൂഴി , റാന്നി , എരുമേലി ഭാഗത്തു നിന്നും കാക്കനാട്, Infopark പോകേണ്ടവർക്ക്  തൃപ്പൂണിത്തുറ നിന്നും KSRTC തൃപ്പൂണിത്തുറ – കാക്കനാട് – ആലുവാ KSRTC ഓർഡിനറി സർവിസ് ലഭ്യമാണ്. റാന്നിയിൽ (07.40pm) നിന്നും വടശ്ശേരിക്കര , മണിയാർ…

    Read More »
  • Kerala

    ആയംകടവ് പാലം:കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം 

    കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് കാസർഗോഡ് ജില്ലയിലെ ആയംകടവ് പാലം. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ട് നിർമ്മാണം ദുഷ്കരം എന്ന് കരുതിയിരുന്ന സ്ഥിതിയിൽ നിന്നാണ് കേരളത്തിൻ്റെ എൻജിനീയറിംഗ് വൈഭവമായി ഈ പാലം തല ഉയർത്തി നിൽക്കുന്നത്. ഉയരത്തിലും പ്രകൃതിഭംഗിയിലും മനോഹരമായ ആയംകടവ് പാലം കാസർകോട് ജില്ലയുടെ സ്വപ്നപദ്ധതികൂടിയാണ്‌. ഉദുമ മണ്ഡലത്തിലെ പുല്ലൂർ– പെരിയ പഞ്ചായത്തിനെയും ബേഡടുക്ക പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം.  14 കോടി രൂപ ചെലവഴിച്ച്   പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ  24 മീറ്റർ  ഉയരത്തിൽ നാല് തൂണുകളിലായി   25.32 മീറ്റർ  നീളത്തിലാണ്  പാലം നിർമ്മിച്ചിരിക്കുന്നത്.11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ബേഡടുക്ക പഞ്ചായത്തിൽ  നിന്ന്‌ കുണ്ടംകുഴി, ബേഡടുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ പാലം കൂടുതൽ ഉപകരിക്കും. മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യം, ദേലമ്പാടി, കാറഡുക്ക,  മുളിയാർ, ബെള്ളൂർ പഞ്ചായത്തുകളിൽ നിന്നും വരുന്നവർക്ക് ബേക്കൽ ടൂറിസം കേന്ദ്രം, കേന്ദ്ര സർവകലാശാല, കാഞ്ഞങ്ങാട് ടൗൺ…

    Read More »
Back to top button
error: