Month: June 2023

  • Kerala

    മദ്യപിച്ച്‌ വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

    കൊച്ചി:മദ്യപിച്ച്‌ വിമാനത്തിനകത്ത് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റില്‍. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസൻ ജേക്കബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനം കൊച്ചി റണ്‍വേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റിലിരിക്കാതെ ബഹളം തുടര്‍ന്നപ്പോള്‍ പൈലറ്റ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.തുടർന്ന് വിമാനം ലാൻഡ് ചെയ്തപ്പോൾ നെടുമ്പാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Read More »
  • Kerala

    കോട്ടയം-സേലം റൂട്ടിൽ രാത്രികാല ട്രെയിൻ

    കോട്ടയം: ഇവിടെ നിന്നും സേലത്തേക്ക് രാത്രികാല ട്രെയിൻ വേണമെന്ന് ആവശ്യം. രാത്രി 11 മണിയോടെ കോട്ടയത്ത് നിന്നും ആരംഭിച്ച് പിറ്റേന്ന് രാവിലെ സേലത്തെത്തുന്ന വിധം ട്രെയിൻ ക്രമീകരിക്കണമെന്നാണ് ആവശ്യം. വിദ്യാർത്ഥികളും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് കോയമ്പത്തൂർ, സേലം റൂട്ടിൽ ഉള്ളത്.എന്നാൽ രാത്രികാല ട്രെയിനുകൾ ഇല്ലാത്തതിനാൽ ഇവരിലേറെയും അമിത ചാർജ് നൽകി സ്വകാര്യ ബസുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്.ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നതോടുകൂടി കാലുകുത്താൻ ഇടമില്ലാതെയാണ് ഈ‌ റൂട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്. കോട്ടയം-സേലം റൂട്ടിൽ രാത്രി യാത്ര സാധ്യമാകുന്ന തരത്തിൽ ഇന്റർസിറ്റി എക്സ്‌പ്രസ് സർവീസ് നടത്തണമെന്നാണ് ഈ‌ റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ ആവശ്യം.

    Read More »
  • Kerala

    സംസ്ഥാനത്ത് പനി വ്യാപകമാകുന്നു; ഒരു മാസത്തിനിടെ പനിബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

    തിരുവനന്തപുരം:സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു.കാലവര്‍ഷം എത്തിയതോടെ പനി ബാധിതരുടെ എണ്ണം ദിവസത്തിനു ദിവസം കുതിച്ചുയരുകയാണ്. ഈ മാസം ഇതുവരെ 1,43,377 ആളുകള്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പകര്‍ച്ചപ്പനിക്കൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇവ മരണത്തിലേക്ക് നയിക്കുന്നു എന്നതാണ് ഏറെ ഭീതിപ്പെടുത്തുന്ന കാര്യം.   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 3,678 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, എലിപ്പനി ബാധിതരായി 165 പേര്‍ ഈ മാസം ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി ഗുരുതരമായതോടെ 9 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമാണിത്.   സ്വകാര്യ ആശുപത്രിയിലെ കണക്കുകൂട്ടി എടുത്താൽ പനിബാധിതരുടെയും മരിച്ചവരുടെയും എണ്ണം ഇതിലും ഇരട്ടിയാകാനാണ് സാധ്യത.

    Read More »
  • NEWS

    സൗദിയിലും ഒമാനിലും ബലിപ്പെരുന്നാൾ 28-ന്; കേരളത്തിൽ 29-ന്

    തിരുവനന്തപുരം:സൗദി അറേബ്യയില്‍ ദുല്‍ഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലി പെരുന്നാൾ(ഈദുല്‍ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും. ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലിപ്പെരുന്നാൾ  ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ദുൽഹജ്ജ് മാസത്തിലെ ഒമ്പതാം ദിവസമാണ് നടക്കുന്നത്.വലിയ പെരുന്നാളോടെയാണ് ഹജ്ജ് കർമ്മത്തിന് പരിസമാപ്തിയാകുന്നത്. അതേസമയം കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29നാകുമെന്ന് മുസ്ലിം പണ്ഡിതന്മാര്‍ അറിയിച്ചു. ദുല്‍ഖഅദ് മാസം 29ന് ഞായറാഴ്ചയായിരുന്നു.മാസപ്പിറവി നിരീക്ഷിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും ദൃശ്യമായില്ല. തിങ്കളാഴ്ച ദുല്‍ഖഅദ് 30 ആയിരിക്കുമെന്നും ദുല്‍ഹജ്ജ് മാസം ഒന്ന് ചൊവ്വാഴ്ചയാകുമെന്നും പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. ദുല്‍ഹജ്ജ് 10നാണ് പെരുന്നാള്‍ ആഘോഷം.…

    Read More »
  • Kerala

    പനിയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

     കോട്ടയം: പനിയ്ക്ക് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളജിലെ  കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മണര്‍കാട് പത്താഴക്കുഴി സ്വദേശിയായ എബിയുടെയും ജോൻസിയുടെയും മകനാണ് ജോഷ്.അതേസമയം സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുഞ്ഞിന്റെ കുടുംബം രംഗത്തെത്തി. മെയ് 11 നാണ് ജോഷിനെ പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇൻഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇൻജക്ഷൻ കുത്തിവച്ചു. ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങളൊന്നും കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന…

    Read More »
  • India

    കനത്ത മഴ;ചെന്നൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

    ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിൽ ചെന്നൈയടക്കം ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍, റാണിപേട്ട്,വെല്ലൂര്‍ ജില്ലകളിലാണ് അവധി. ഞായറാഴ്‌ച രാത്രിയോടെയാണ് ചെന്നൈയില്‍ കനത്ത മഴ പെയ്‌തു തുടങ്ങിയത്.മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. മരം കടപുഴകി വീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. മഴയെ തുടര്‍ന്ന് വ്യോമഗതാഗതവും താറുമാറായി. പത്തോളം വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. നിരവധി അന്താരാഷ്‌ട്ര വിമാന സര്‍വീസുകളടക്കം വൈകുകയും ചെയ്‌തു.

    Read More »
  • Kerala

    ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കിണറ്റിൽ ചാടി മരിച്ചു

    ചെറുതുരുത്തി: ഭർത്താവുമായി വഴക്കിട്ട് കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയശേഷം വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയ യുവതി മരിച്ചു. മുള്ളൂര്‍ക്കര പട്ടൻമാര്‍ക്കുണ്ട് വാലിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി (25) ആണ് മരിച്ചത്. വീട്ടുകാർ പെട്ടെന്നുതന്നെ ശ്രീലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒൻപതു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ അമ്മയാണ്. വടക്കാഞ്ചേരി പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    മാല മോഷണം; കാമുകിക്ക് പിന്നാലെ കാമുകനെയും ഓടിച്ചിട്ട് പിടിച്ച് പോലീസ്

    അടൂർ പതിനാലാം മൈലിൽ നിന്നും കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വയോധികനെ പിന്തുടര്‍ന്ന് മാല പൊട്ടിച്ച കേസില്‍ പ്രധാന പ്രതിയായ കായംകുളം പേരിങ്ങല മാരൂര്‍തറ പടീറ്റതില്‍ മുഹമ്മദ് അന്‍വര്‍ഷാ(24)യെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് പിന്നാലെയാണ് ഇപ്പോൾ കാമുകനും പോലീസ് പിടിയിലാവുന്നത്.  ഇയാളുടെ കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കല്‍ കോളനിയില്‍ ശിവജി വിലാസം വീട്ടില്‍ സരിത(27)യെ സംഭവ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ്  പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പന്റെ (61) അഞ്ചു പവന്‍ തൂക്കം വരുന്ന മാല ബൈക്കിലെത്തി പ്രതികള്‍ പൊട്ടിച്ചെടുത്തത്.ബഹളം കേട്ട്  ഓടിക്കൂടിയ നാട്ടുകാര്‍ സരിതയെ പിടികൂടിയെങ്കിലും അൻവർഷാ കടന്നുകളഞ്ഞു.നാട്ടുകാർ  അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സരിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊട്ടിച്ചെടുത്ത സ്വര്‍ണമാലയും സരിതയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്തു നിന്നും ശേഷം രക്ഷപ്പെട്ട അന്‍വര്‍ഷായെ നാട്ടുകാരും പോലീസും രാത്രി മുഴുവന്‍ പരിസര പ്രദേശങ്ങളിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് അടൂരിന് സമീപം കറ്റാനത്ത്…

    Read More »
  • Kerala

    ഇടുക്കിയില്‍ വിനോദസഞ്ചാരികളായി എത്തിയ തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും വിഷം കഴിച്ച് മരിച്ചു

    ഇടുക്കി: വിനോദസഞ്ചാരികളായി എത്തിയ യുവാവും പെണ്‍കുട്ടിയും വിഷം കഴിച്ച് ‌ മരിച്ചു. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി മദൻകുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണു മരിച്ചത്. മറയൂര്‍ – ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്തെ ആളൊഴിഞ്ഞ ഒരു വീട്ടിലായിരുന്നു സംഭവം. രാത്രി ഒൻ‌പതോടെ പെൺകുട്ടി റോഡിലേക്കിറങ്ങി സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വാഹനം തടഞ്ഞു നിര്‍ത്തി തങ്ങൾ വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറയുകയായിരുന്നു.   വാഹനത്തിലുണ്ടായിരുന്ന ‍ യുവാക്കൾ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചപ്പോള്‍ അവശനായ യുവാവിനെ കണ്ടെത്തുകയായിരുന്നു. യുവാക്കള്‍ ഉടനടി മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സംഘം വീട്ടിലെത്തി ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ  ഇരുവരും മരിക്കുകയായിരുന്നു.   നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി പറഞ്ഞിരുന്നു. കോളജില്‍ പോകുകയാണ് എന്നുപറഞ്ഞാണ്‌ വീട്ടില്‍നിന്ന്‌ പെണ്‍കുട്ടി പോയത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ചു; ശബരിമലയില്‍ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയില്‍

    പത്തനംതിട്ട:  കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ച ദേവസ്വം ജീവനക്കാരൻ ശബരിമലയിൽ വിജിലൻസിന്‍റെ പിടിയില്‍. ഏറ്റുമാനൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാര്‍ ആണ് പിടിയിലായത്. മാസപൂജ വേളയില്‍ ശബരിമലയില്‍ ജോലിക്ക് എത്തിയതായിരുന്നു ഇയാൾ. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.   മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന്ത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്ബൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അ‍ഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.

    Read More »
Back to top button
error: