KeralaNEWS

താലികെട്ട് സമയത്ത് ‍ക്ഷേത്രവളപ്പിൽ കടന്ന് യുവതിയെ പൊലീസ്  കൊണ്ടുപോയി;യുവാവിനൊപ്പം വിടാൻ മജിസ്ട്രേറ്റിന്റെ ഓർഡർ

വിഴിഞ്ഞം: മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി അന്വേഷിച്ചെത്തിയ കായംകുളം പൊലീസ് വിവാഹ സമയത്ത് ക്ഷേത്രത്തിൽ കടന്ന് വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി.ഇതോടെ വരന്റെ വീട്ടുകാരും പോലീസിനെ സമീപിച്ചു.തുടർന്ന് പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.യുവാവിനൊപ്പം പോകണമെന്ന് യുവതി പറഞ്ഞതോടെ നാടകീയ രംഗങ്ങൾക്ക് അവസാനവുമായി.

ഇന്നലെ വൈകിട്ട് നാലോടെ കോവളം കെ.എസ് റോഡിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.സംഭവത്തില്‍ യുവാവിന്റെ പിതാവ് കോവളം പൊലീസില്‍ പരാതി നല്‍കി.ഒടുവില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടുകയായിരുന്നു.

 

Signature-ad

കോവളത്തുള്ള യുവാവിനൊപ്പം ഇറങ്ങിവന്ന കായംകുളം സ്വദേശിയായ യുവതിയെ വിവാഹസമയത്ത് ക്ഷേത്രത്തിൽ കടന്നാണ് പോലീസ് കൊണ്ടുപോയത്.യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടരന്നായിരുന്നു സംഭവം.ഇരുവരും അന്യമതസ്ഥരാണ്.

 

സമൂഹമാധ്യമങ്ങളിലൂടെയാണ് കോവളം സ്വദേശി അഖിലും കായംകുളം സ്വദേശിനിയായ ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.തുടർന്ന് ഇന്നലെ കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് ആൽഫിയയെ ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു.

 

ആൽഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പൊലീസിൻ്റെ വിശദീകരണം. എന്നാൽ ആൽഫിയ വെള്ളിയാഴ്ച  വീടുവിട്ട് കോവളത്തെത്തിയ കാര്യം  ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയിരുന്നു.എന്നാൽ തനിക്കൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് ആൽഫിയ പറഞ്ഞതോടെ അവർ പിൻമാറുകയായിരുന്നു.പിന്നീട് താലികെട്ടിന്റെ സമയത്ത് പോലീസുമായി എത്തി ബലമായി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.തുടർന്ന് അഖിലിന്റെ വീട്ടുകാർ കോവളം പോലീസിനെ സമീപിച്ചതോടെയാണ് പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

Back to top button
error: